Ind disable
Related Posts with Thumbnails

2010-06-26

അടൂര്‍ പങ്കജത്തിനു പ്രണാമം

അരനൂട്ടാണ്ടിലേറെയായി മലയാള സിനിമാ-നാടക വേദികളില്‍ നിറസാന്നിധ്യമായിരുന്നു അടൂര്‍ പങ്കജം. പ്രതികുല സാഹചര്യങ്ങളില്‍ കൂടി കടന്നു പോയതായിരുന്നു അടൂര്‍ പങ്കജത്തിന്റെ കുട്ടികാലം. നാലാം ക്ലാസില്‍ വെച്ചു തന്നെ പഠിപ്പ് നിര്‍ത്തേണ്ടി വന്നു എന്നത് എന്നും പങ്കജത്തിനു വേദന സമ്മാനിച്ച കാര്യമായിരുന്നു. എന്നാലും കുട്ടി കാലത്ത് തന്നെ സംഗീതം അഭ്യസിച്ചിരുന്ന അടൂര്‍ പങ്കജം പാട്ടുകാരിയായാണ് തന്‍റെ കലാ ജീവിതം തുടങ്ങുന്നത്. അന്ന് ക്ഷേത്രങ്ങളില്‍ കച്ചേരി അവതിപ്പിച്ചു കൊണ്ടിരുന്ന പങ്കജം നാടക രംഗത്തെത്തുന്നത് വളരെ യാദൃശ്ചികമായിട്ടാണ്. കണ്ണൂരില്‍ കേരള കലാനിലയം എന്നാ നാടക ഗ്രുപ്പ് നടത്തിയിരുന്ന കെ.പി.കെ പണിക്കാരും സ്വാമി ബ്ര്‍ഹ്മവ്രതനും ചേര്‍ന്നാണ് നാടക രംഗതെത്തിച്ചത്.വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെയ്കാതെ നാടക രംഗത്തെത്തിയ പങ്കജത്തിന്റെ ആദ്യ നാടകം 'മധു മാധുര്യം'ആണ്.  പേര് പോലെ തന്നെ പിന്നീട് അങ്ങോട്ട്‌ പങ്കജത്തിനു നല്ല കാലമായിരുന്നു. 

നാടകത്തില്‍ നിന്നും പിന്നീട് സിനിമയിലേക്ക് അതിവേഗമായിരുന്നു പ്രയാണം. ആലപ്പുഴ പാമ്പാ സോമന്‍ നിര്‍മ്മിച്ച 'പ്രേമലേഖയിലാണ്' ആദ്യം അഭിനയിച്ചതെങ്കിലും അത് വെളിച്ചം കാണാതെ പെട്ടിക്കുള്ളില്‍ ഒതുങ്ങി.എം.കെ മണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു രണ്ടാനമ്മയുടെ വേഷമായിരുന്നു പങ്കജത്തിനു. ഒരു പക്ഷെ അത് കൊണ്ടാവാം ആ സിനിമ വെളിച്ച കാണാഞ്ഞതെന്നു  അവര്‍ വിശ്വസിച്ചു പോന്നു. അതിനടുത്ത വര്‍ഷം ഉദയായുടെ 'വിശപ്പിന്‍റെ വിളി' എന്ന സിനിമയിലൂടെ മലയാള സിനിമാ വെള്ളിത്തിരയില്‍ കാലെടുത്തു വെച്ചു. അതിനു ശേഷം കരകാണാ കടലിലെ കുടുക്ക് മറിയ,ഭാര്യയിലെ റാഹേലമ്മ , പണി തീരാത്തവീട്ടിലെ റോസി, ചെമ്മീനില്‍ നല്ല പെണ്ണ്...അങ്ങനെ അവസാന ചിത്രമായ കുഞ്ഞി കൂ നനില്‍ വരെ എത്തി നില്‍ക്കുന്നതാണ് ആ കലാജീവിതം.

ഭാരത കലാ ചന്ദ്രികയില്‍ അഭിനയിക്കുമ്പോള്‍ ആ ട്രൂപ്പിന്ടെ ഉടമസ്ഥന്‍ കൂടിയായ ദേവരാജന്‍ പോറ്റിയുമായി വിവാഹവും നടന്നു. സിനിമയില്‍ നിന്നുള്ള വരുമാനം കുറയുകയും ഒപ്പം നാടകം ഇല്ലാതാവുകയും ചെയ്തപ്പോള്‍ ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാലില്‍ പങ്കജവും സഹോദരി ഭവാനിയും ചേര്‍ന്ന് 'അടൂര്‍ ജയാ തിയറ്റേഴ്സ് 'എന്ന ഒരു നാടക ട്രൂപ്പ തുടങ്ങി. കൊറേ കാലത്തിനു ശേഷം അടൂര്‍ ഭവാനി ട്രൂപ്പു ഉപേക്ഷിച്ചു പോവുകയും,തുടര്‍ന്ന് ഭര്‍ത്താവിന്റെ പിന്തുണയോടെ നീണ്ട പതിനെട്ടു വര്‍ഷക്കാലം ആ ട്രൂപ്പു നടത്തുകയും ,ഈ കാലത്തിനിടയ്ക്ക് പതിനെട്ടിലധികം നാടകങ്ങള്‍ കളിക്കുകയും ചെയ്തു.

മലയാള സിനിമയില്‍ ഒരു കാലത്ത് വളരെ പ്രബലമായ ഒരു ഹാസ്യ കൂട്ടു കെട്ടായിരുന്നു, എസ്സ്.പി.പിള്ള-പങ്കജം കൂട്ടു കെട്ട്. എന്നാല്‍ ഈ നടിയെ പിന്നീട് മലയാള സിനിമ അത്രയൊന്നും സഹായിക്കുന്നതെന്ന് നാം കണ്ടില്ല.ഒരു പക്ഷേ കണ്ണിനു തിമിരം ബാധിച്ചു കാഴ്ച നഷടമായത് അടൂര്‍ പങ്കജത്തിന്റെ ഒടുങ്ങാത്ത വേദനകളില്‍ ഒന്നായിരുന്നു. അത് തന്നെയാവാം അവരെ സിനിമാ ലോകത്ത് നിന്നും അകറ്റി നിര്‍ത്താന്‍ കാരണമായതും. അടൂര്‍ ഭവാനി സഹോദരിയും, ഒപ്പം അടൂര്‍ സിസ്റ്റെര്‍ഴ്സ് എന്ന പേറി ഈ കൂട്ടുകെട്ടു പിന്നീട് കേരളക്കര മുഴവന്‍ അറിയപെടുകയും ചെയ്തു. അടൂര്‍ പങ്കജത്തിനു തുണ പോയാണ് അടൂര്‍ ഭവാനി സിനിമയിലെത്തിയതെന്നും ഒരു മറുപക്ഷം പറയുന്നുണ്ട്. അത് ശരിയുമാവാം. നാടകവും സിനിമയും ഒരുപോലെ ചേരും എന്ന് തെളിയിച്ച അഭിനയ പ്രതിഭയായിരുന്നു അടൂര്‍ പങ്കജം. 412 സിനിമകളിലുടെ മലയാള സിനിമയുടെ നിറസാന്നിധ്യം ആയിരുന്നു ഈ മഹാ നടി. നാടകത്തിനും സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു 2008- ല്‍ സംഗീത- നാടക അക്കാദമി അടൂര്‍ പങ്കജത്തിനെ ആദരിച്ചിരുന്നു.  ആ വലിയ നടിയുടെ നിത്യ സ്മരണയ്ക്ക് മുന്‍പില്‍ തട്ടകത്തിന്‍റെ പ്രണാമം .

7 comments:

Unknown said...

ആ വലിയ നടിയുടെ നിത്യ സ്മരണയ്ക്ക് മുന്‍പില്‍ തട്ടകത്തിന്‍റെ പ്രണാമം .

നിരാശകാമുകന്‍ said...

അടൂര്‍ പങ്കജത്തിനു പ്രണാമം..

Dr. Indhumenon said...

ആദരാഞ്ജലികള്‍

ആളവന്‍താന്‍ said...

കാല യവനികയ്ക്കുള്ളിലേക്ക് ഇനി അടൂര്‍ പങ്കജവും.... ആ ആത്മാവിന്റെ നിത്യ ശാന്തിക്കായി തട്ടകത്തോടൊപ്പം ഞാനും പ്രാര്‍ത്ഥിക്കുന്നു.

Vayady said...

അഭിനയ രംഗത്ത്‌ സമഗ്ര സംഭാവന സമ്മാനിച്ച അടൂര്‍ പങ്കജത്തിന്റെ സ്മരണയ്ക്കു മുന്‍‌പില്‍ എന്റേയും ആദരാഞ്ജലികള്‍.

വഴിപോക്കന്‍ | YK said...

അടൂര്‍ പങ്കജത്തിനു ആദരാഞ്ജലികള്‍

പിന്നൊരു കാര്യം
ഈ തട്ടകത്തിലേക്ക് കയറുമ്പോള്‍ എന്തിനാ password ഉണ്ടോ ഉണ്ടോന്നു ചോദിക്കുന്നത്
അതും blogbuster.com എന്ന സൈറ്റില്‍ നിന്നും

Wash'Allan JK | വഷളന്‍ ജേക്കെ said...

Deepest condolences.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP