Ind disable
Related Posts with Thumbnails

2010-04-28

വിശ്വസിച്ചു പോരുന്ന അന്ധവിശ്വാസങ്ങള്‍


ചില ചിന്തകള്‍ അല്ലെങ്കില്‍ തലമുറകളായി പാലിച്ചു പോരുന്ന , വിശ്വസിച്ചു പോരുന്ന അന്ധവിശ്വാസങ്ങള്‍ എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല. ചിലരുടെ വിശ്വാസം ചിലര്‍ക്ക് വിസ്വസമല്ല.  ചിലരുടെ ആചാരങ്ങള്‍ മറ്റു ചിലര്‍ക്ക് അനാചാരങ്ങളുമാണ്. അതുപോലെ മറിച്ചും.

കേള്‍ക്കുമ്പോള്‍ അത്ഭുതവും, അതുപോലെ തന്നെ ലക്ഷക്കണക്കിനാളുകള്‍ ചോദ്യം ചെയ്യപ്പെടാത്ത ഉറച്ച വിശ്വാസം പോലെ കൊണ്ടുനടക്കുമ്പോള്‍ ആചാരമായാലും അനാചാരമായാലും ജനമധ്യത്തില്‍ ഉറച്ചു പോവുക സാധാരണം. വിശ്വാസം തന്നെയാണ് പ്രധാനം. വിശ്വാസം ഉറച്ചതാകാം, അതുമല്ലെങ്കില്‍ ജീവിതാനുഭവത്തിലൂടെ, സുക്ഷ്മനിരീക്ഷണത്തിലൂടെ അത് അതുകൊണ്ട് സംഭാവിച്ചതല്ലേ എന്ന മനസ്സിന്റെ അഗാധമായ ചിന്ത, ഇതെല്ലാം ഇത്തരത്തിലുള്ള വിശ്വാസചാരങ്ങളുടെ ഉള്ളറകളിലെ ആഴം പൂര്‍ണ്ണമായും ചോദ്യം ചെയ്യപെടാത്തതാകുന്നു. അതങ്ങനെയങ്ങ് വിശ്വസിച്ചു പോരാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

നമ്മുടെ ഇടയില്‍ തന്നെയുള്ള ചില കാര്യങ്ങള്‍ നോക്കൂ...!!

1. കറുത്ത കാക്ക ചിലച്ചാല്‍ വിരുന്നുകാര്‍ വരുമെന്ന് വിശ്വസിക്കുന്നു.
2. തലയില്‍ ചാരനിറമുള്ള കാക്ക ചിലച്ചാല്‍ അത് വഴക്കിനിടയാകും അതുമല്ലെങ്കില്‍ എന്തെങ്കിലും അസുഖം വന്നെത്തും.
3. കടുക് നിലത്തു വീണാല്‍ അത് കുടുംബ വഴക്കില്‍ കലാശിക്കും.
4. യാത്ര പുറപ്പെടുമ്പോള്‍ ഒഴിഞ്ഞ പാത്രവുമായി ആരെങ്കിലും എതിര്‍ വന്നാല്‍ അത് യാത്രയിലെ കാര്യങ്ങള്‍ക്ക് തടസ്സമുണ്ടാക്കും.
5. വേശ്യയെ കണ്ടു യാത്ര തിരിച്ചാല്‍ അന്നെല്ലാം ശുഭകരം.
6. പൂച്ച ഇടത്തോട്ടു ചാടിയാല്‍ അന്ന് യാത്ര നടത്ത്താതിരിക്കുന്നതാവും നല്ലത്.
7. ചെവി അടഞ്ഞു മൂളിയാല് മരണവാര്‍ത്ത ശ്രവിക്കാനിടയാകും.
8. കണ്ണ് ചൊറിഞ്ഞാല്‍ കരയും.
9. തുമ്മിയാല്‍ അടുപ്പമുള്ള ആരോ നമ്മെ പറ്റി പറയുന്നു.(അത് നല്ലതാവാം, ചീത്തയുമാവാ)
10. നമ്പര്‍ പതിമൂന്നിനെ ശുഭകരമായി ഒന്നിനും കൊള്ളില്ല.

അങ്ങനെ എന്തെല്ലാം, പറഞ്ഞാല്‍ തീരില്ല. ചിലത് കുറിച്ചുവെന്നുമാത്രം. എന്നാല്‍ മന്നുടെ ഇടയില്‍ മാത്രമല്ല ഇത്തരം ചിന്താഗതികള്‍. ലോകത്തെമ്പാടുമുള്ള ആളുകള്‍ക്കിടയിലും അവരുടെ സംസ്കാരവുമായി ബന്ധപ്പെട്ടു ഇത്തരം ആചാരവിശ്വാസങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. അത്തരം ചിലതിലെക്കിനി പോകാം.

ലോകത്ത് മിക്ക രാജ്യങ്ങളിലും ഒരു പോലെ വിശ്വസിക്കുന്നവ...!!

1. പൂച്ച കുറുകെ ചാടിയാല്‍ അശുഭം.
2. ഒരു കാക്കയെ ഒറ്റയ്ക്ക് കണ്ടാല്‍ അത് ഒന്നിനും ഗുണകരമാവില്ല.
3. ഇടതുകൈ ചൊറിഞ്ഞാല്‍ കാശ് കിട്ടും. വലതു കൈ ചൊറിഞ്ഞാല്‍ കാശ് പോകും.(ഇത് രാജ്യ ഘടന അനുസരിച്ച് മാറും)
4. നമ്പര്‍ പതിമൂന്നിനെ അത്ര ഗുണകരമായി ഒന്നിനും കൊള്ളില്ല.
5. ഭാഗ്യമുണ്ട് എന്ന് കരുതുന്ന പേന കൊണ്ട് എഴുതിയാല്‍ പരീക്ഷാവിജയം സുനിചിതം.
6. ചിലര്‍ ചില കളറുകളില്‍ അഗാധമായി വിശ്വസിക്കുന്നു. കാര്യം സാധിക്കാതെ വരുമ്പോള്‍ അത് ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ കളറിനെ കുറ്റം പറയും.
7. രാത്രിയില്‍ നഖം വെട്ടിയാല്‍ രക്തം കുടിക്കുന്ന പിശാചു വരും.

ഇനി ചില രാജ്യങ്ങളിലൂടെ...

1. ഇറ്റലിയിലുള്ളവര്‍ വിശ്വസിക്കുന്നു, കണ്ണാടി നിലത്തു വീണ് ഉടഞാല്‍ അതിന്റെ ദുരിതം നീണ്ട ഏഴു വര്‍ഷങ്ങള്‍ അനുഭവിക്കും.
2. അമേരിക്കക്കാര്‍ വിശ്വസിക്കുന്നു, പുതിയ വീട്ടിലെക്കു മാറുമ്പോള്‍ മഴ പെയ്താല്‍ അയാള്‍ കോടീശ്വരനായി മാറും 
3. പെണ്‍കുട്ടികള്‍ മേശയുടെ മൂലയില് കസേരയിട്ടിരുന്നാല്‍ അവരുടെ കല്യാണം നടക്കില്ലെന്നു റഷ്യക്കാര്‍ വിശ്വസിക്കുന്നു.
4. മരണവീട്ടില്‍ നിന്ന് മടങ്ങി വന്നാലുടന്‍ വീട്ടിലുള്ളവര്‍ സ്വര്‍ണ്ണം വെള്ളത്തിലിട്ടു വെച്ച് വന്നയാളുടെ മേല്‍ വെള്ളം തളിച്ച് ശുദ്ധി വരുത്തി മാത്രമേ അകത്തു കടക്കാവൂ എന്ന് നേപ്പാളികള്‍ വിശ്വസിക്കുന്നു.
5. ആഫ്രിക്കക്കാരുടെ ഇടയിലുള്ള വിശ്വാസം തികച്ചും രസകരമാണ്. ഭക്ഷണം കഴിച്ചു കൊണ്ടിരുക്കുംപോള്‍ തുമ്മിയാല്‍ കഴിക്കുന്ന ഭക്ഷണം പിറകിലേക്ക് എറിയണം. തുമ്മാനുള്ള കാരണം പിതൃക്കള്‍ വിശപ്പോടെ അവര്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പിറകില്‍ വന്നു നില്‍ക്കുന്നു വെന്നാണ് വിശ്വാസം.
6. ഷുഗര്‍  ക്യൂബു വായില്‍ നിന്ന് വീണു പോയാല്‍ അശുഭകരമായ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് അറേബ്യന്‍ നാടുകളില്‍ പരെക്കെ വിശ്വസിക്കുന്നു.
7. ബിസിനസ് ആവശ്യ ങ്ങക്കായി യാത്ര തിരിക്കുമ്പോള്‍ ആരെങ്കിലും തുമ്മിയാല്‍ പോകുന്ന കാര്യം നടക്കില്ല എന്ന് മാലിക്കാര്‍ വിശ്വസിക്കുന്നു.

ലോകത്ത് നൂരില്‍ തൊണ്ണൂറു ശതമാനം ആളുകളും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് വിപരീത ഫലം ഉളവാക്കാതിരിക്കാന്‍ തടിയില്‍ മുട്ടുകയോ, പിറകിലേക്ക് തുപ്പുകയോ ചെയ്യും. എല്ലാം ഒരു വിശ്വാസം എന്നല്ലാതെ എന്ത് പറയാന്‍. എന്നാലും പഠിക്കാതെ ഭാഗ്യ പേനകൊണ്ട് എഴുതിയാല്‍ ജയിക്കും എന്ന് വിശ്വസിക്കുക ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് യ്ത്നിക്കാതെ ഫലം കൊയ്യാനുള്ള മനസ്സിന്റെ വികലമായ ചിന്തയില്‍ 
നിന്നുളവായതാവാം.

ഇനിയുമുണ്ടേറെ പറയാന്‍. രസകരായ കൂടുതല് കാര്യങ്ങളുമായി ഇനി അടുത്ത പ്രാവശ്യം സന്ധിക്കാം. അതുവരേക്കും വണക്കം.

11 comments:

sm sadique said...

വിശ്വാസമല്ലേ എല്ലാം ........ ഇതൊരു പരസ്യ വാചകം .......എല്ലാം ഒരു വിശ്വാസം . നാക്കില്‍ നിന്നും നാക്കിലേക്ക് പകരുന്ന പഴംചൊല്ലുകള്‍ .മനസ്സിന് ,ചിന്തക്ക് ഇവിടെ ഒരു റോളും ഇല്ല .

വിനുവേട്ടന്‍ said...

വിശ്വാസം.. അതല്ലേ എല്ലാം... യുക്തിയോടെ ചിന്തിക്കുന്നവര്‍ വിരളമല്ലേ... അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പലര്‍ക്കും ആത്മവിശ്വാസം നല്‍കുന്നുവെങ്കില്‍ എന്ത്‌ ചെയ്യാന്‍ പറ്റും?

അങ്കിള്‍ said...

:)

കൂതറHashimܓ said...

അയ്യേ.. ഷെയിം

akhi said...

resakaramaya vishayam.vinodathinum vijyanayhinum.iniyum itharan vishayangalumai varika.kathirikkunnu.

വരയും വരിയും : സിബു നൂറനാട് said...

"രാത്രിയില്‍ നഖം വെട്ടിയാല്‍ പിശാചു വരും".
- പണ്ട് കറന്റ്‌ ഇല്ലാതിരുന്ന കാലത്ത് ആവശ്യത്തിനു വെട്ടമില്ലാതെ കത്തി കൊണ്ട് നഖം വെട്ടിയാല്‍ മുറിയും.അങ്ങനെ ചെയ്യാതിരിക്കാനായിരിക്കും ഇങ്ങനെ പറഞ്ഞു വെച്ചത്.
"കട്ടിലില്‍ ഇരുന്നു കാലു ആട്ടരുത്, അമ്മക്ക് കേടാ"
- ശരിയാ, കട്ടിലിനു താഴെ ഇരിക്കുന്ന കോളാംബിയോ, മണ്ണെണ്ണ വിളക്കോ മറിയും. അത്ര തന്നെ.
"കിടക്ക വിട്ടു എഴുന്നേല്‍ക്കുമ്പോള്‍ വലത്തേക്ക് തിരിഞ്ഞു എഴുന്നേല്‍ക്കണം, അല്ലെങ്കില്‍ മൂശേട്ട കയറും"
- ഹൃദയം ഇടതു വശത്തല്ലേ.അധികം പ്രഷര്‍ കൊടുക്കണ്ടാ..അത് നല്ലതാ.

ചില പറച്ചിലുകള്‍ക്ക് ഇങ്ങനെ ചില കാരണങ്ങളുണ്ട്.എല്ലാറ്റിനും ഉണ്ടോ എന്തോ..!!

jayanEvoor said...

രസകരമായ കാര്യം!

അന്ധവിശ്വാസം ഇല്ലാത്ത നാടില്ല.
പക്ഷേ,ഇപ്പോൾ ഇതാരും വലിയ പ്രാധാന്യം കൊടുത്തു കാണുന്നുമില്ല. അത്രയ്ക്കു തെരക്കാണ് ആളുകൾക്ക്!

ഒന്നോർത്തുനോക്കൂ, നമ്മളൊക്കെ എല്ലാ തിങ്കളാഴ്ചയും സ്കൂളിൽ പോയിരുന്നത് രാഹുകാലത്താ!

എന്‍.ബി.സുരേഷ് said...

വിശ്വാസമോ അവിശ്വാസമോ ആകട്ടെ
ഇതൊരു ഫോക് ലോര്‍ തലത്തിലുള്ള അന്വേഷണമാണ്
ഒരു താരതമ്യവും.
തുടരുക.

Wash'Allan JK | വഷളന്‍ ജേക്കെ said...

അന്ധവിശ്വാസം മുതലെടുക്കുന്ന തട്ടിപ്പുകാരും ഇപ്പോഴുണ്ട്.

Anonymous said...

തെളിയിക്കപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ്‌ വിശ്വാസങ്ങള്‍.

Unknown said...

👍👍👍👍👍👍

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP