Ind disable
Related Posts with Thumbnails

2010-05-25

ഇതിഹാസമായി സച്ചിന്‍ ഓപ്പസ്


ഇതിനകം തന്നെ ഇതിഹാസമായ സച്ചിന്റെ പേരില്‍ മറ്റൊരു പുതുമയുള്ള കാര്യം കൂടി വരുന്നു. ഈപ്രാവശ്യം അതിനു കളമൊരുങ്ങുന്നത് ബ്രിട്ടനില്‍ ആണന്നു മാത്രം. പ്രശതരുടെയും പ്രശസ്ത ക്ലബുകളുടെയും പേരില്‍ ഓപ്പസ് പുറത്തിറക്കി ഇതിനകം പേരെടുത്ത ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രാക്കന്‍ ഓപ്പസ് എന്ന കമ്പനിയാണ് ലിറ്റില്‍ മാസ്റ്റര്‍ എന്ന പേരില്‍ സച്ചിന്‍ തെണ്ടുല്‍ക്കരുടെ ഓപ്പസ് പ്രസിദ്ധീകരിക്കുന്നത്.

എന്താണ് ഓപ്പസ്...? 
സച്ചിനെ കുറിച്ചുള്ളതു തന്നെ ഉദാഹരണമായി പറയാം.
ഇതിനോടകം സച്ചിനെക്കുറിച്ചുള്ള എത്രയോ പുസ്തകങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു. എന്നാല്‍ ഇതിനെ വെറും ഒരു പുസ്തകം എന്ന് മാത്രം പറയുവാന്‍ ആവില്ല.  ക്രാക്കന്‍ ഓപ്പസ്  ഇതിനോടകം പ്രെസ്ദ്ധീകരിച്ച പുസ്തകങ്ങള്‍ എല്ലാം തന്നെ ഒരാള്‍ ഒറ്റയ്ക്ക് എടുത്താല്‍ ഇമ്മിണി പാട് പെടും.പ്രശനം പുസ്തകത്തിന്റെ വലുപ്പവും ഭാരവും തന്നെ യഥാര്‍ത്ഥ കാരണം. സച്ചിന്‍ ഓപ്പസ്  എന്ന പുസ്തകത്തിന്റെ യഥാര്‍ത്ഥ ഭാരം 35 കിലോയും 50 സെന്റീമീറ്ററോളം നീളവും വീതിയുമുള്ള പുസ്തകത്തില്‍ ആയിരത്തിഅഞ്ഞുറിലധികം ഫോട്ടോകളുമുണ്ട്. ഇനിയിപ്പോ ഈ പുസ്തകം നമ്മുടെ കൈയ്യിലെങ്ങാനും കിട്ടിയാല്‍ ഇപ്പോഴത്തെ കേരളത്തിലെ സ്ഥിതി അനുസരിച്ച് നോക്കുകൂലി കൊടുത്തു നമ്മള്‍ മുടിയും. പുസ്തകം അങ്ങനെ സാധാരണക്കാര്‍ക്ക് സ്വപനം കാണാന്‍ മാത്രമേ കഴിയൂ . ആകെ മൊത്തം ടോട്ടല്‍ ലോകത്താകമാനമായി ഈ പുസ്തകത്തിന്റെ 950 കോപ്പികള്‍ മാത്രമേ ലഭ്യമാവൂ എന്നത് മറ്റൊരു പുതുമ.


ക്രാക്കന്‍ ഓപ്പസ് എന്ന കമ്പനി ഇതിനു മുന്‍പ് ഡീഗോ മറഡോണ, ഫോര്‍മുലവണ്‍ , മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബ്, ആഴ്‌സണല്‍ ഫുട്‌ബോള്‍ക്ലബ്ബ്, ഡിസ്‌നി കോര്‍പ്പറേഷന്‍ , മൈക്കള്‍ ജാക്ക്സന്‍ , ബുര്‍ജു ഖലീഫ എന്നീ ഓപ്പസുകളാണ് പുതുതായി ഇറക്കിയിരിക്കുന്നത്. അതിനൊപ്പം തന്നെയാണ് സച്ചിനെയും അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സച്ചിന്റെ കൈയൊപ്പോടെ 2011 ലോകകപ്പ് ക്രിക്കറ്റിനു മുന്‍പായി സച്ചിന്‍ ഓപ്പസ് വിപണിയില്‍ എത്തിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങളാണ് ക്രാക്കന്‍ ഓപ്പസിന്റെ ആസ്ഥാനത്ത് നടക്കുന്നത്. ഇതിനകം സച്ചിനെ കുറിച്ച് പുറത്തിറങ്ങിയിരിക്കുന്ന പുസ്തങ്ങളില്‍ ഒന്നും കാണാത്ത മറ്റൊരു വ്യത്യസ്ത ഈ പുസ്തകത്തെ എന്ത് കൊണ്ടും മറ്റുള്ളവയില്‍ നിന്നും ഏറെ മുന്നില്‍ എത്തിക്കുന്നു. അത് മറ്റൊന്നുമല്ല സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഡി.എന്‍.എ. പ്രൊഫൈലും ഈ പുതിയ പുസ്തകത്തിലുണ്ടാകും. ഇപ്പൊ എങ്ങനെ..?

സച്ചിന്റെ കുട്ടിക്കാലം, അന്നത്തെ രസകരമായ സംഭവങ്ങള്‍ , അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ , നേട്ടങ്ങള്‍ , നഷ്ടങ്ങളും തന്നോടൊപ്പം കളിച്ചവര്‍ , ഇപ്പോള്‍ കളിക്കുന്നവരെക്കുറിച്ചും സച്ചിനുള്ള അഭിപ്രായം, കളിക്കളത്തിലെ എതിരാളികളെക്കുറിച്ചുള്ള ചിന്തകള്‍ എന്നിവയും ഈ പുസ്തകത്തില്‍ കാണാം. ഒപ്പം ആയിരത്തിലധികം ഫോട്ടോകളുടെ വിപുലമായ ശേഖരം എന്നിവ തീര്ചയായുമ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കാതിരിക്കുമോ..? ആത്മകഥാംശമുള്ള സച്ചിന്‍ ഓപ്പസ്, സച്ചിനെ പോലെ തന്നെ ഒരു സംഭവമാണന്നു ഇപ്പോള്‍ ബോധ്യമായില്ലേ...?

4 comments:

നിരാശകാമുകന്‍ said...

അല്ലെങ്കിലും സച്ചിന്‍ ഒരു സംഭവം തന്നെ ആണ്...
ഇന്ത്യക്കാരന്‍ ആയതുകൊണ്ട് നമുക്കും അഭിമാനിക്കാം..

വഷളന്‍ | Vashalan said...

Thanks for sharing this info. Hail Sachin...

കൂതറHashimܓ said...

:)

കെട്ടുങ്ങല്‍ said...

സച്ചിന്‍ എല്ലാറ്റിനും അര്‍ഹതപ്പെട്ടിരിക്കുന്നു. സച്ചിന്‍ എല്ലാറ്റിനും അവകാശപ്പെട്ടിരിക്കുന്നു.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP