Ind disable
Related Posts with Thumbnails

2010-03-01

ബ്ലോഗെഴുത്തിന്‌ ഒരു വയസ്സ്.


ഞാന്‍ ബ്ലോഗറായിട്ട് ഒരു വര്‍ഷം.

മാര്‍ച്ച് ഒന്ന് - ഞാന്‍ ബ്ലോഗറായിട്ട് ഒരു വര്‍ഷമാകുന്നു. ഈ ബൂലോകത്ത് അന്നുമുതല്‍ ഞാനും തരക്കേടില്ലാത്ത ഒരു ബ്ലോഗിനുടമയായി. മാര്‍ച്ച് ഒന്ന് ഞായറാഴ്ച വൈകുന്നേരം ചായകുടി കഴിഞ്ഞ് കോലായില്‍ തന്‍റെ അരുമ പി.സിയുമായി ഇരുന്നപ്പോള്‍ ഞാന്‍ പോലും അറിഞ്ഞില്ല, ഇതാ ഞാന്‍ ഏതാനം നിമിഷങ്ങള്‍ക്കകം മഹാന്മ്മാരായ ബ്ലോഗികള്‍ യഥേഷ്ടം വിലസുന്ന ബൂലോകത്തില്‍ അവരെപ്പോലെ ഈയുള്ളവനും ഒരു ബ്ലോഗുടമയാകാന്‍ പോകുന്നുവെന്ന പരമാമായ സത്യം.

വൈകുന്നേരം ഭാര്യയേയും മകനെയും കൂട്ടി പുറത്ത് പോവുകയോ, അവരെ കൂട്ടി ഒരു സിനിമയ്ക്ക് പോവുകയോ ചെയ്യാതെ പതിവിന്‌ വിപരീതമായി പി.സിയുമായി കുത്തിയിരിക്കുന്നത് കണ്ടപ്പോള്‍ ഭാര്യ ചോദിച്ചു : "ഇന്നെന്തുപറ്റീ, സഭകൂടാനൊന്നും പോണില്ലേ...? ഇന്ന് സിനിമയ്ക്ക് പോകാന്ന് പറഞ്ഞിരുന്നില്ലേ..? അല്ലെങ്കീ മോനെ കൂട്ടി ചുമ്മാ ഒന്ന് പുറത്തേക്കെവിടെയെങ്കിലും, അതുമല്ലങ്കീ അവ്ന്‍റെ കൂടെ കളിക്കാനെങ്കിലും..."
വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒത്ത്കൂടി പരദൂഷണം പറയുക, പണ്ട് തൊട്ടേയുള്ള സ്വഭാവമാ.

ഞാന്‍ തലപൊക്കി നോക്കി. ഭാര്യ അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ ബ്ലോഗിന്‌ ഒരു പേരും അതിനൊള്ള ചട്ടവട്ടങ്ങളും ആലോചിച്ച് തല പുണ്ണാക്കിയിരിക്കുമ്പോഴാ സിനിമയും ഒരു പുറത്ത് പോക്കും. ഞാനിവിടെ അതിലും വലിയ പണിയിലാണന്ന്‌ സ്നേഹസ്മ്പന്നയായ ഭാര്യയ്ക്ക് അറിയില്ലല്ലോ.

എന്നാലധികം ചോദ്യങ്ങളുമായി ബുദ്ധിമുട്ടിക്കാതെ ഭാര്യ അകത്തേക്ക് പോയതും ഞാന്‍ കൂടുതല്‍ സൗകര്യത്തോടെ പണിതുടര്‍ന്നു. ആദ്യമായുള്ള ബ്ലോഗ് പണി. പനി പണിപ്പാടയത് പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്. എല്ലാം കഴിഞ്ഞപ്പോള്‍ ദാ വരുന്നു : " എഴുതി തിമിര്‍ത്തോളൂ...!!" എന്ന രീതിയില്‍ പോസ്റ്റാനുള്ള പേജ് തയ്യാറായി കഴിഞ്ഞു. ശ്ശെടാ, കുഴ്ഞ്ഞല്ലോ... ഞാന്‍ അതിന്‌ തയ്യാറെടുത്തിട്ടീല്ലയിരുന്നു. ഒരാലോചനയ്ക്ക് ശേഷം രണ്ടീസം കഴിഞ്ഞാവാം എഴുത്തെന്ന് തീരുമാനിച്ചു.

അപ്പോഴല്ലേ അതിലും മൂത്ത പ്രശ്നം. ബൂലോഗത്തില്‍ നമുക്ക് പതിച്ച് കിട്ടിയ സ്ഥലം ഒന്ന് ചെത്തിവെടിപ്പാക്കി മിനുക്കിയെടുക്കണമെല്ലോ...!! പിന്നീട് അരയും കച്ചയും മുറുക്കി അതുനുള്ള ശ്രമം. അവിടെയുമിടെയുമെല്ലം ചിക്കിചികഞ്ഞ് ഒരു വിധത്തില്‍ മുഖം മിനുക്കല്‍ തകൃതിയായി തന്നെ നടത്തി. രാവറെ ചെന്നെപ്പോഴേക്കും ഒരുവിധം ഒപ്പിച്ചൂന്ന് തന്നെ പറയാം.

രാവറെ കഴിഞ്ഞിരിക്കുന്നു. ഭാര്യ വക ഒരു ചോദ്യം. "ഇന്ന് തീറ്റീം കുടീം ഒന്നും വേണ്ടേ...? എന്തേത്ര വല്ല്യ കാര്യായിട്ട്...അതും വെള്ളൊ പോലും കുടിക്കാതെ, അല്ലെങ്കീ നൂറ് വട്ടം അടുക്കള കേറി ഇറങ്ങുന്ന ആളാ. എനിക്കാണേങ്കീ ഉറക്ക്ം വന്നിട്ട് വയ്യാ."

ഭാര്യയെ മുഷിപ്പിക്കാതെ കുറച്ച് വെള്ളമെടുത്ത് കുടിച്ച് കിടക്കപ്പായിലമര്‍ന്നു. കിടന്നിട്ട് ഒരു സ്വസ്‌ഥതയുമില്ല. ബ്ലോഗുണ്ടാക്കി...ഇനി പോസ്റ്റ്ണ്ടേ...അല്ലെങ്കീ ഞങ്ങെടേ നാട്ടീ പറേന്നത് പോലെ :- " തൊഴുത്ത് കെട്ടീട്ട് കാലി" യില്ലന്ന് പറേന്നത് പോല്ലാവൂല്ലേ...ഭാര്യയോട് ഉറക്കം വരുന്നില്ലന്ന് പറഞ്ഞെഴുന്നേറ്റ് പഴയ എഴുത്തുകള്‍ തപ്പിയെടുത്തു. ഒരോ പേജ് മറിക്കുമ്പോഴും മനസ്സ് പഴയകാലത്തിലൂടെ...പ്രീ-ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ മുറുകിയ എഴുത്ത് ടികെഎംഎമ്മില്‍ ഡിഗിയായതോടെ അതും പോരാഞ്ഞ് കോളേജ് മാഗസിന്‍ എഡിറ്ററായി രണ്ട് പ്രാവശ്യവും എട്ടുനിലയില്‍ പൊട്ടിയപ്പോഴും വല്ലാതെ വായിക്കുകയും എഴുതുകയും ചെയ്തതിപ്പോള്‍ ഗുണ്മായില്ലേ എന്ന് ഒരു നിമിഷം ചിന്തിച്ച് പോയി.

എഴുത്തുകള്‍ മറിച്ചും തിരിച്ചും ഇഷ്ടായെതൊന്നെടുത്ത് വായിച്ചു. വീണ്‍റ്റും വായിച്ചു. വീണ്ടും... അവസാനത്തില്‍ അതില്‍ തന്നെയുറച്ച് പോസ്റ്റി. ഒരു നെടും ശ്വാസം വിട്ട്, ചാരുകസേലയില്‍ മലര്‍ന്ന് കിടന്ന് രാത്രി മുഴുവനും കിനാവ്‌ കണ്ട് കിടന്നു.

ഇതെല്ലാം ഇന്നെലെ കഴിഞ്ഞ് പോയതുപോലെ. അതിന്‌ ശേഷം പല പേജിലായി എത്ര എഴുത്തുകള്‍...പോസ്റ്റുകള്‍... ഒന്നിന്‌ പിറകെ ഒന്നായീ...

കവിതകള്‍ക്കും (കവിതായനം) , കുഞ്ഞ് കഥകള്‍ക്കും (കഥയിടം) , ലേഖനങ്ങള്‍ക്കും(മുനവെച്ചത്) , ചിത്രങ്ങള്‍ക്കുമായി ( റ്റോം ടച്ച് ) പ്രത്യേകം പ്രത്യേകം പേജുകള്‍. എല്ലാമൊന്നിച്ചായല്‍ വായനാസുഖം കൂടുമെന്ന തോന്നല്‍ തന്നെ അതിനും നിദാനം. അപ്പോള്‍ വരുന്നു പുതിയ പ്രശ്നം. ഇതെല്ലാം ഒന്നിച്ച് ചേര്‍ക്കുന്നതെങ്ങനെ..? മെനു ഹെഡ്ഡര്‍ തയ്യാറാക്കി അതിനും പരിഹാരം കണ്ടു. അതിനിടയില്‍ ഖാന്‍ പോത്തന്‍ക്കോട് മനോഹരമായ ഒരു തലക്കെട്ട് കൂടി നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ പൂര്‍ത്തിയായി. ഖാന്‍ വീണ്ടും നന്ദി, ഈയവസരത്തില്‍ കൂടി രേഖപ്പെടുത്തുന്നു.

ഒരു വര്‍ഷം പൂര്‍ത്തിയായ അവസരത്തില്‍ - കഴിഞ്ഞ മാസം ബ്ലോഗ് നോവല്‍ ( ബ്ലോഗ് നോവല്‍ - ഒരോ കഥയുടേയും ജനനം ) എന്ന ഒരാശയം കൂടി പരീക്ഷിക്കുന്നു. ബ്ലോഗര്‍മ്മാര്‍ക്കിടയില്‍ ഇപ്പോള്‍ നോവലുകള്‍ പുത്തനനുഭവമല്ല. അതുകൊണ്ട് തന്നെ അത് ഇത്ര വലിയ പുതുമയാണോ.? എന്ന വിചാരം വായനക്കാരനിലുണ്ടാവും. എനിക്കതൊരു വെല്ലുവിളിയായി തീരുകയായിരുന്നു. ഒരോ തിങ്കളാഴ്ചകളിലും പുതിയ അദ്ധ്യായങ്ങള്‍ മുടക്കം വരാതെ പോസ്റ്റുക. അല്ലെങ്കില്‍ പോസ്റ്റാന്‍ കഴിയുക. ഇതുവരെയും കുഴപ്പ്മില്ലതെ മുന്നോട്ട് പോകുന്നു.

ഈ ഒരു വര്‍ഷത്തിനിടയില്‍ അനേകം ബ്ലോഗ് കണ്ടു, ബ്ലോഗര്‍മ്മരെ കണ്ടു. അവരില്‍ ചിലര്‍ സുഹൃത്തുക്കളായി. വായിക്കുന്നവ്യ്ക്കെല്ലാം സമയം പോലെ വാക്കുകള്‍ ചുരുക്കി അഭിപ്രായം കുറിക്കുക എന്ന വേണ്ടാത്ത ഒരു പണി കൂടി ഞാന്‍ ചെയ്യുന്നു. അത് പലരേയും അലസോരപ്പെടുത്തുന്നുവേന്ന് പിന്നീട് ബോദ്ധ്യപ്പെടുകയും അര്‍ഹിക്കുന്നവയ്ക്ക് മാത്രം അഭിപ്രായം എന്ന നിലയിലേക്ക് കാര്യങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷ ബ്ലോഗെഴുത്തിനിടയില്‍ ആരെയെങ്കിലും വേദനിപ്പിക്കുന്ന രീതിയില്‍ പോസ്റ്റിയ അഭിപ്രായങ്ങള്‍ , അറിയാതെ പറ്റിയ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച സഹയാത്രികരായ എല്ലാ നല്ല ബ്ലോഗ് സുഹൃത്തുക്കള്‍ക്കും സമചിന്തകര്‍ക്കും ഇതു വരെ സഹിച്ചതിന്‌ നന്ദി.

കൂടുതല്‍ നല്ല രചനകളടെ, മികവോടെ, കൃത്യതയോടെ, ആര്‍ജ്ജവത്തോടെ, ഗൗരവത്തോടെ ഈ ബൂലോഗത്ത് തട്ടകത്തിലൂടെ വീണ്ടും കാണാം.

അത് വരേക്കും...

36 comments:

ബാവ താനൂര്‍ said...

അച്ചായോ...
ഒരു നൂറു വര്‍ ഷം ബ്ളോഗറായിരിക്കാന്‍ ആശം ​സിക്കുന്നു.
സസ്നേഹം ..
ബാവതാനൂര്‍

krishnakumar513 said...

വിമര്‍ശനങ്ങളാണു എപ്പോഴും ശക്തി പകരുന്നതു.മുന്നോട്ട് തന്നെ ....ആശംസകള്‍ റ്റോംസ്

എറക്കാടൻ / Erakkadan said...

ആശം സകൾ ടോംസ്‌

മനസ്സ്‌ said...

ഇനിയും മുന്നോട്ട്....
ആശംസകള്‍ ടോംസ്.

പട്ടേപ്പാടം റാംജി said...

ആശംസകള്‍.

ശ്രദ്ധേയന്‍ | shradheyan said...

ആശം സകൾ...
ആശം സകൾ ......

Radhika Nair said...

ഇനിയും ഒരുപാടു മുന്നേറട്ടെ ആശംസകള്‍ റ്റോംസ്

ഭായി said...

താങ്കളുടെ ഈ നിറഞ സാന്നിദ്ധ്യം തുടര്‍ന്നും ഇവിടെയുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

ഹാപ്പി ബ്ലെര്‍ത്ത് ഡേ :-)

akhi said...

തട്ടകം കൊള്ളാം,
ആശംസകള്‍.

mini//മിനി said...

ജന്മദിനാശംസകൾ,

കരീം മാഷ്‌ said...

ആശംസകള്‍ റ്റോംസ്

sm sadique said...

തട്ടകത്തെ പോലെ എന്റെ ബ്ലോഗും ആയിരുന്നങ്കിലെന്ന്‍ ഒരുമാത്ര വെറുതെ നിനച്ചുപോയി .........

റ്റോംസ് കോനുമഠം said...

@ ബാവാജീ,
@ കൃഷ്ണകുമാറേ,
@ എറകാടാ,
@ മനസ്സേ,
@ റാംജീ,
@ ശ്രദ്ദേയാ,
@ രാധികാ,
@ ഭായീ,
@ അഖീ,
@ മിനീ,
@ കരീം മാഷേ,
@ സാദ്ദിക്കേട്ടാ,

ആദ്യം ഒരുപാട് നന്ദി.
നിങ്ങളുടെ വാക്കുകളാണെന്‍റെ ശക്തി. കൂടുതല്‍ എഴുതാന്‍ മികവോടെ പുലരുവാന്‍ എല്ലാം ഇനിയുമേറെ മുമ്പോട്ട് പോകുവാനും സാധിക്കും എന്ന് ഞാന്‍ കരുതുന്നു.
തെറ്റുകള്‍ തിരുത്തി മുന്നേറുവാന്‍ ഞാന്‍ കൂടുതല്‍ ശ്രമിക്കും.
വീണ്ടും നന്ദി, നല്ല വാക്കുകള്‍ക്ക്...

ഹംസ said...

ഒന്നല്ലെ ആയുള്ളൂ ഇനിയും ഒരു നൂറ് വര്‍ഷം ബാക്കിയുണ്ട്, എഴുതി തിമിര്‍ത്തോള്ളൂ,,,

ആശംസകള്‍

ശ്രീ said...

വാര്‍ഷികാശംസകള്‍!

റോസാപ്പൂക്കള്‍ said...
This comment has been removed by the author.
റോസാപ്പൂക്കള്‍ said...

ആശംസകള്‍.....

ജീവി കരിവെള്ളൂര്‍ said...

അല്പം വൈകിയ ആശംസകൾ . ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ

ഒഴാക്കന്‍. said...

ആശംസകള്‍ റ്റോംസ്

Sarah Naveen said...

Happy Birthday to ur bloggy babe!!!!

കൊട്ടോട്ടിക്കാരന്‍... said...

ആശംസകള്‍...

തെച്ചിക്കോടന്‍ said...

ആശംസകള്‍, ഇനിയും ഒരുപാടുകാലം ബ്ലോഗിലെ നിറസാന്നിധ്യമാകട്ടെ

Sukanya said...

ആശംസകള്‍. കവിതയും ലേഖനവും കഥയും ഒരു തട്ടകത്തില്‍ എങ്ങിനെ കൊണ്ടുവന്നു എന്ന് ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. :)

കമ്പർ said...

ടി,കെ,സാർ
ഒരാളെ വിമർശിക്കാൻ ഏതൊരാൾക്കും കഴിയും ,എന്നാൽ ഒരാളിലെ നന്മകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ അഭിനന്ദനങ്ങൾ അർപ്പിക്കാൻ നല്ല മനസ്സു കൈമോശം വരാത്തവർക്ക്‌ മാത്രമേ കഴിയൂ...
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിൽ നിന്നും കൊള്ളാവുന്നത്‌ മാത്രം ഉൾക്കോള്ളാനും ബാക്കിയുള്ളവ തള്ളാനും യാതൊരു മടിയും കാണിക്കേണ്ട..
വിമർശനങ്ങളെ വിമർശനബുദ്ധിയോടെ തന്നെ വായിക്കപ്പെടേണ്ടതാണ`...
തീർച്ചയായും താങ്കളെപ്പോലുള്ള നല്ല ബ്ലോഗർമാർ ബൂലോകത്തിനു ഒരു മുതൽക്കൂട്ട്‌ തന്നെയാണ`..,ഒരു വർഷം തികച്ച താങ്കളൂടെ ഈ ബ്ലോഗ്‌ ജൈത്രയാത്രക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു..
ദൈവം നമുക്കെല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടേ...

അനിൽ@ബ്ലൊഗ് said...

കൊള്ളാം, എഴുത്ത് തുടരട്ടെ, എല്ലാ ആശംസകളും.

INTIMATE STRANGER said...

പിറന്നാള്‍ ആശംസകള്‍
എഴുത്ത് തുടരുക
ഭാവുകങ്ങള്‍

Anonymous said...

ashamzakal.....................

Anonymous said...

ആശംസകള്‍ ....എഴുത്ത് നന്നായി തന്നെ തുടരുക...

prakash d namboodiri said...

Happy birthday to your blog. Finding time to consider others is a precious ingredient of your behaviour. Thank you.

റ്റോംസ് കോനുമഠം said...

@ ഹംസാ,
@ ശ്രീ,
@ റോസാപ്പൂക്കള്‍,
@ ജീവി ചേട്ടാ,
@ ഒഴാക്കാ,
@ സാറാ,
@ കൊട്ടോട്ടിക്കാരാ,
@ തെച്ചിക്കോടാ,
@ സുകന്യാ,
@ കമ്പറെ,
ഒരുപാട് നന്ദി. സമയം കണ്ടെത്തി ഇവിടെ വന്നതിനും, പറഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.
ഇനിയും വരികയും വായിക്കുകയും വിമര്‍ശിക്കുകയും ഒക്കെ ചെയ്യണം.
നിങ്ങളില്ലാതെ എനിക്കെന്തു ബ്ലോഗ്.

റ്റോംസ് കോനുമഠം said...

@ അനിലേട്ടാ,
@ സ്ട്രെന്ച്ചറെ,
@ കാന്താരീ,
@ രാജേഷെ,
@ പ്രകശ്ജീ,
ഒരുപാട് നന്ദി. സമയം കണ്ടെത്തി ഇവിടെ വന്നതിനും, പറഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.
ഇനിയും വരികയും വായിക്കുകയും വിമര്‍ശിക്കുകയും ഒക്കെ ചെയ്യണം.
ഇത്രയും നാള്‍ എഴുതാന്‍ കഴിഞ്ഞത് നിങ്ങളുടെ പ്രോത്സാഹണം ഒന്ന് കൊണ്ട് മാത്രമെന്ന്‍ സമ്മതിക്കാതിരിക്കാന്‍ പറ്റില്ല.

നൗഷാദ് അകമ്പാടം said...

ഹല്ലൊ റ്റോംസ്,
രണ്ടാം വയസ്സിലേക്കു കടന്ന
താങ്കളുടെ ബ്ലോഗ്ഗിനു എല്ലാ ആശംസകളും...!

nikhimenon said...

best wishes for u and ur blog

കുമാരന്‍ | kumaran said...

ശുഭാസംസകള്‍. കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മുന്നോട്ട് പോവുക.

കുര്യച്ചന്‍ said...

ആശംസകള്‍ .....

INDIAN DREAMS said...

എല്ലാ വിധ ആശംസകളും .........

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP