Ind disable
Related Posts with Thumbnails

2010-03-31

ഏമാനും മുകളില്‍ ഇനി വല്ല്യേമാന്‍

റിഞ്ഞോ മലനാട്ടിലെ പുതിയ വിശേഷം...? നിലവിലെ പോലീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ ഡി.ജി.പി.യ്ക്കും മുകളില്‍ പുതിയ ഒരു തസ്തിക സൃഷ്ടിക്കാന്‍ നമ്മുടെ ബഹുമാന്യ സര്‍ക്കാര്‍ ആലോചനയില്‍ ആയ്യിട്ട്‌ കൊറേ കാലമായെന്ന് പിന്നാമ്പുറ സംസാരം. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനു (ഡി.ജി.പി.) മുകളില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആന്‍ഡ് സ്റ്റേറ്റ് പോലീസ് ചീഫ് എന്ന തസ്തികയാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്. എന്തിനു വേണ്ടിയാണ് ഇപ്പൊഴീ ഉടനടിയുള്ള തസ്തിക നിര്‍മ്മതി...? അതുകൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനം...?

ഇങ്ങനെയൊരു തസ്തിക കൊണ്ട് സാധാരണക്കാരന് പോലീസ് സ്റ്റേനുകളില്‍ ഭയം കൂടാതെ കയറി ചെല്ലാന്‍ കഴിയുമോ...? ആര്‍ക്കും ഒരു പടിയും കൊടുക്കാതെ അവനു കാര്യങ്ങള്‍ എല്ലാം സാധ്യമായി തീരുമോ ...? കസ്റ്റഡി മരണങ്ങളും പോലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥക്ളും കുറയുമെന്ന് നമുക്ക് സ്വപ്നമെങ്കിലും കാണുവാന്‍ കഴിയുമോ...? എങ്കില്‍ നാം കൃതാര്തരായി. എവിടുന്നു, സാധ്യമാവാന്‍, ഇതെല്ലാം സാധാരണക്കാരന്റെ എന്നുമുള്ള ചെറിയ ആശകളും നിറവെരപ്പെടാത്ത ആശങ്കളും ആയി തന്നെ തുടരും എന്നുള്ളതില്‍ യാതൊരു വിധ സംശയവും ഇല്ല എന്നുള്ളത് സ്പഷ്ടം.

പിന്നെ മ്ടൊരു മാറണം കൂടി. ഇനി മുതല്‍ പോലീസിന്റെ യൂണിഫോമോ സമാനമായ യൂണിഫോമുകളോ ഉപയോഗിച്ചു കഞ്ഞി കുടിച്ചു കഴിയുന്നവരുടെ വയറ്റില്‍ ഡാ, ഇരുമ്പുവടിക്ക് തന്നെ അടി വരുന്നു. സെക്യൂരിട്ടി ജീവനക്കാര്‍ , ബസ്‌ ജീവനക്കാര്‍ , പോലീസിന്റെ യൂണിഫോമോ സമാനമായ കളറില്‍ ഉപയോഗിക്കുന്നവെല്ലാം ഇനി അതഴിച്ചു വെച്ച് മറ്റു കളറുകളില്‍ തുണി തൈയ്ച്ചിടാന്‍ സര്‍ക്കാര്‍ നിയമം കൊണ്ട് വരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

എന്തായാലും എല്ലാം നല്ലതിനല്ലേ, പിന്നെന്നാത്തിനാ ഈ ഒരിക്കലുമില്ലാത്ത ശ്വാസം മുട്ടല്‍ . ഏതായാലും ഏമാന്‍ വരുന്നതും കാത്തിരിക്കുകയാണ് ഞങ്ങള്‍ .... മാറ്റങ്ങള്‍ എന്തായാലും നല്ലതിന് വേണ്ടിയാകുപോള്‍ അതിനെ വെറുതെ വിമര്‍ശിച്ചു വശാക്കണോ...? നല്ല കാലം വരുമായിരിക്കും. അല്ലെ...?

2 comments:

റ്റോംസ് കോനുമഠം said...

ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനു (ഡി.ജി.പി.) മുകളില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആന്‍ഡ് സ്റ്റേറ്റ് പോലീസ് ചീഫ് എന്ന തസ്തികയാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്

OAB/ഒഎബി said...

എങ്ങ്നെയെങ്കിലും തിരക്കഥകള്‍ രചിച്ച് (കൈ)കൂലി വാങ്ങി ബി‌പി‌എല്‍ വാങ്ങി ജീവിച്ച് പോട്ടെടെയ്..

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP