Ind disable
Related Posts with Thumbnails

2010-05-21

പേരാമ്പ്രയില്‍ കാട്ടിയത് ഛെ..ഛീ.. മോശം..!!

പേരാമ്പ്രയില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.ആര്‍ .നീലകണ്ഠനെ ആക്രമിച്ചത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാന്‍ പറ്റാത്ത ഒരു കാര്യമാണ്. നീലകണ്ഠനെപ്പോലുള്ളവര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നത്തിന്റെ സത്യാവസ്തയ്ക്ക് മുകളില്‍ കറുത്ത മുഖമൂടി അണിഞ്ഞു എത്ര നാള്‍ ഇങ്ങനെ ഭരിക്കും. എന്ത് തന്നെയായാലും ഈ ആക്രമണം അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള വെല്ലുവിളിയായി വ്യാഖ്യാനിക്കപ്പെടുന്നെങ്കില്‍ അതിനെ കുറ്റം പറയാനോ കണ്ടില്ലന്നു നടിക്കാനോ പ്രസ്തുത പ്രസ്ഥാനത്തിന് കഴിയുമോ. പാവങ്ങള്‍ക്ക് വേണ്ടി പ്രസംഗിക്കുകയും ജീവിക്കുകയും ജനങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ക്കു നേരെ, കയ്യേറ്റം നടത്തുന്നത് എന്തിന്റെ പേരിലായാലും പാവങ്ങള്‍ക്ക് വേണ്ടിയുള്ള പ്രസ്ഥാനം എന്ന് ഊണിലും ഉറക്കത്തിലും ഊറ്റംകൊള്ളുന്നവര്‍ ഒന്ന് ഇരുന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരെ ബോധിപ്പിക്കുവാന്‍ വേണ്ടിയാണീ കടുംകൈക്കു കൂട്ടു നില്‍ക്കുന്നത്.

ജനങ്ങള്‍ക്ക്‌ വേണ്ടിയാണീ കാട്ടികൂട്ടലുകള്‍ എല്ലാം എങ്കില്‍ ജനങ്ങള്‍ ഇങ്ങനെയുള്ളവരെ ഒറ്റപെടുത്തിയ ചരിത്രം ഒരുപാടു നമ്മുടെ മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുന്നത് കാണാതിരിക്കാന്‍ മാത്രം അന്ധരാണോ ഈ പ്രസ്ഥാനത്തെ നയിക്കുന്നവര്‍ . തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം. അല്ലാതെ അത് കൊണ്ട് നടന്നു കൂടുതല് വഷളായി ഒന്നും കാണാതെ തപ്പി തടഞ്ഞു വീണാല്‍ ആ വീഴ്ച വലുതും ആഗാധത്തിലെക്കുമാകുമെന്നു കണ്ടു തിരുത്തലുകള്‍ നടത്തുന്നത് കാലത്തിനനുസരിച്ചുള്ള മാറ്റമായി കണ്ടു കൂടുതല് അനുയായികള്‍ എന്നും കൂടെ ഉണ്ടാവുമെന്ന് ആരും പറയ്യാതെ തന്നെ തിരിച്ചറിയാനുള്ള ശേഷി എങ്കിലും പ്രാപ്തമാകണം.

അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയാണ്. അത് നമ്മുടെ ഭരണഘടന നമുക്ക് നല്‍കുന്നു എന്ന് നാം എപ്പോഴും പറഞ്ഞു നടക്കുന്ന വലിയ കാര്യങ്ങളില്‍ ഒന്നാണ് താനും. അതിനെ ഇല്ലാതാക്കുന്ന ഏകാധിപത്യ പ്രവണതയായി വേണം പേരാമ്പ്ര സംഭവത്തെ കാണാന്‍. ആര്‍ക്കു വേണ്ടിയാണിതെല്ലാം...? ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയുടെ മുല്യങ്ങളും ആദര്‍ശങ്ങളും ഇങ്ങനെ പൊതുനിരത്തില്‍ വലിച്ചെറിയുന്നത് ഏതൊരു സാധാരണക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകനും വിഷമവും അതിലധികം വേദനയും ജനിപ്പിക്കുന്ന സംഭവമാണ്.
ഒരു നിമിഷം സാധാരണക്കാരെ മനിസിലാക്കാന്‍ കൂടി പ്രസ്ഥാനങ്ങള്‍ (ആന പുറത്ത് കയറി ഇരിക്കുന്നവര്‍ ) തയ്യാറാവണം, അല്ലെങ്കില്‍ അതിനുള്ള മനസെങ്കിലും കാണിക്കണം.

പയ്യന്നൂരില്‍ സക്കറിയയ്ക്ക് നേരെയും കിനാലൂരില്‍ ജനങ്ങള്‍ക്കുനേരെയും ഇപ്പോള്‍ സി.ആറിന് നേരെയും നടന്ന ആക്രമണങ്ങള്‍ ഇതിനുതെളിവാണ്. ജങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് നേരെ ഇനിയും ഇതുപോലെയുള്ള അപലനീയമായ സംഭവങ്ങള്‍ ഉണ്ട്ടാകതിരിപ്പാനും, അതിനുത്തര വാദികളായവരെ കണ്ടുപിടിച്ചു ശിക്ഷിച്ചു മാതൃക കാട്ടുകയും വേണം. ആശയപരമായി എതിര്‍ക്കുന്നവരെ ആശയപരമായി നേരിടാനുള്ള ശേഷിയാണ് ഇത്തരക്കാര്‍ ആദ്യം ആര്ജ്ജിക്കേണ്ടത് അല്ലാതെ അതിനെ കായികമായി നേരിടുന്നത് സ്റ്റാലിനിസ്റ്റ് മനോഭാവത്തിന്റെ ചീഞ്ഞു നാറിയ വികൃത മുഖമായി ചിതീകരിക്കാന് ശത്രുക്കള്‍ക്ക് വേദി തുറന്നു കൊടുക്കാനെ ഉപകരപെടുകയുള്ളൂ. ഒരു എളിയ അനുഭാവി എന്ന നിലയില്‍ അതുണ്ടാവാതിരിക്കട്ടെ എന്ന് ആശിക്കുന്നു.

4 comments:

റ്റോംസ് കോനുമഠം said...

ജനങ്ങള്‍ക്ക്‌ വേണ്ടിയാണീ കാട്ടികൂട്ടലുകള്‍ എല്ലാം എങ്കില്‍ ജനങ്ങള്‍ ഇങ്ങനെയുള്ളവരെ ഒറ്റപെടുത്തിയ ചരിത്രം ഒരുപാടു നമ്മുടെ മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുന്നത് കാണാതിരിക്കാന്‍ മാത്രം അന്ധരാണോ ഈ പ്രസ്ഥാനത്തെ നയിക്കുന്നവര്‍ .

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

കഴുതയായ പൊതുജനങ്ങള്‍ക്ക് ബുദ്ധി മാത്രമേ ഇല്ലാതുള്ളൂ , കണ്ണ് ശരിക്ക് തുറന്നു പിടിച്ചു നില്‍പ്പുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് കഴിയും വരെ ആ കണ്ണ് തുറന്നു പിടിച്ചു കൊണ്ടിരിക്കും.

വഷളന്‍ | Vashalan said...

നമ്മുടെ നാട്ടിന്‍റെ പോക്കില്‍ ഒത്തിരി ആശങ്കയുണ്ട്.

നനവ് said...

കണ്ണൂർ കള്ളുഷാപ്പുപ്രശ്നത്തിൽ...പാ‍പ്പിനിശ്ശേരി കണ്ടൽ തീം പാർക്ക് പ്രശ്നത്തിൽ...ആക്രമണത്തിന്റെ നിര വളരെ നീണ്ടതാണ്..ഇത് വരുംവർഷങ്ങളിൽ കൂടുകയേയുള്ളൂ... അടുത്ത ഒരു വർഷം ഇത് ഉത്തുംഗാവസ്ഥയിലായിരിക്കും...പണത്തിനു പിറകെ പോകുമ്പോൾ പ്രസ്ഥാനം ലാക്കാക്കുന്നത് ജനങ്ങളുടെ നന്മയല്ല,ഏതുവഴിയിലൂടെയൊക്കെ പണം നേടാം എന്നുമാത്രമാണ്..
ആശയം അസ്തമിക്കുന്നിടത്ത് ആക്രമണം ആരംഭിക്കുന്നു..എന്നുവച്ചാൽ ഏറ്റവും ദുർബലരാണ് ശാരീരികമായി കൈകാര്യം ചെയ്യാൻ നോക്കുന്നവർ...എത്ര നാവുകളെ ഇവർക്കിങ്ങനെ അടയ്ക്കാനാകും?...

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP