Ind disable
Related Posts with Thumbnails

2010-05-02

മാള്‍വേറുകള്‍ എന്ന ഭീകാരന്‍മ്മാര്‍


കേള്‍ക്കുമ്പോള്‍ അത്ര ഭീകരന്മ്മാരാണു ഇവരെന്ന് തോന്നുകയില്ല. വൈറസ് വിരുദ്ധ പ്രോഗ്രാം എന്ന വ്യാജേന ദുഷ്ടപ്രോഗ്രാമുകള്‍ പടരുന്നത് കമ്പ്യൂട്ടറുകള്‍ക്ക് വന്‍ ഭീഷണി സൃഷ്ടിക്കുന്നതായി ഈയിടെ ഗുഗിള്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമാവുന്നത്. ഇങ്ങനെ പടരുന്ന അല്ലെങ്കില്‍ ഒരു ചെറു ക്ലിക്കിലൂടെ കടന്നു കയറുന്ന ഇത്തരം ഭികര വൈറസുകളെ മാള്‍വേറുകള്‍ എന്ന പേരില്‍  അറിയപ്പെടുന്നു. ഒരു ചെറിയ സന്ദേശത്തോടെയാണ് മാള്‍വേറുകള്‍ കടന്നു കയറാന്‍ ശ്രമം നടത്തുന്നത്. അതില്‍ നമ്മള്‍ പലപ്പോഴും കുടുങ്ങുന്നതായാണ് പഠനവും തെളിയിക്കുന്നത്. 

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് ബാധിച്ചിരിക്കുന്നു. അപകടം ഒഴിവാക്കാന്‍ ഈ പ്രോഗ്രം ഡൗണ്‍ലോഡ് ചെയ്യുക എന്ന സന്ദേശത്തോടെയാണ് വ്യാജപ്രോഗ്രാം പ്രോഗ്രാം ചെയ്തിരിക്കന്നത്.  ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ , അവിടം കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. അത് കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങും. ഒടുവില്‍  ആ വ്യാജ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാശ് കൊടുക്കാന്‍ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. നിങ്ങള്‍ ആ നിര്‍ബന്ധത്തിനു അടിപ്പെടുന്നതോടെ അവര്‍ ഉദ്ദേശിച്ച കാര്യം സാധിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് ചുരുക്കം. 

ഒരിക്കല്‍ കുടുങ്ങിയാല്‍ പിന്നെ രക്ഷ ഉണ്ടാവില്ല എന്നതാണ് ഇത്തരം പ്രോഗ്രാമുകളില്‍ കുടുങ്ങിയവരുടെ അനുഭവം പഠിപ്പിക്കുന്നത്.  അവര്‍ ആക്രമണത്തിന് സജ്ജമാക്കിയിരിക്ക്ന്നത് ഇരയാകുന്ന വ്യാജപ്രോഗ്രാം കമ്പ്യൂട്ടറില്‍ നിന്ന് വിട്ടു പോകാതെ അത് മറ്റ് സമാനമാള്‍വേറുകളുമായി കൂട്ടുചേര്‍ന്ന് കമ്പ്യൂട്ടറില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് തുടരും. ഇത്തരം വ്യാജപ്രോഗ്രാമുകളില്‍ പകുതിയിലേറെയും പരസ്യങ്ങളുടെ രൂപത്തിലാണ് പ്രചരിക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു. അതുകൊണ്ട് സൂക്ഷിച്ച് മാത്രം പരസ്യങ്ങളില്‍ ക്ലിക്കുക എന്നു കൂടി ഇത്തരുണത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. സെര്‍ച്ച് എഞ്ചിനുകളുടെ കണ്ണ് വെട്ടിച്ച് സെര്‍ച്ച് ഫലങ്ങളില്‍ മുന്നിലെത്താന്‍ സഹായിക്കുന്ന ഞൊടുക്കു വിദ്യകളുടെ സഹായത്തോടെയാണ്, ഇത്തരം മാള്‍വേറുകള്‍ ഇരകളെ കണ്ടെത്തുന്നതു. സെര്‍ച്ച് ഫലങ്ങളില്‍ ഒന്നാമതെത്തിയ ലിങ്കില്‍ ആരെങ്കിലും ക്ലിക്കുചെയ്താല്‍ , ഉടന്‍ തന്നെ വ്യാജ ആന്റിവൈറസ് പ്രോഗ്രാം സംബന്ധിച്ച പോപ്പപ്പ് ലിങ്ക് പ്രസ്തുത കമ്പ്യൂട്ടറില്‍ പ്രത്യക്ഷപ്പെടുന്നു. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ യൂസര്‍ പെട്ടു എന്ന് പറയുന്നതാവും ഏറെ ശരി. 

ഇതിനു പരിഹാരമായി പറയുന്നത് യൂ സര്‍ എപ്പോഴും നല്ല ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കണം. ഡൊമെയിനുകള്‍ വേഗം മാറുക വഴി സെര്‍ച്ച്എഞ്ചിന്റെ കണ്ണില്‍ പെടാതെ കഴിയുന്ന മാള്‍വേറുകള്‍ ചിലപ്പോള്‍ നിങ്ങളുടെ മുന്‍പിലും വന്നേക്കാം. ഒന്ന് കരുതി ഇരിക്കുക. എതെങ്കിലും പോപ്പപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെട്ട്, കൂടുതലായി എന്തെങ്കിലും ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയോ, കമ്പ്യൂട്ടര്‍ വൃത്തിയാക്കാന്‍ കാശ് ചോദിക്കുകയോ ചെയ്താല്‍ കണ്ടില്ലാന്നു നടിച്ചു ഒന്ന് പോ അപ്പാ നുമ്മ ഇതെത്ര കണ്ടിരിക്കുന്നു എന്ന് പറഞ്ഞു തടിയൂരുക. എന്നാലും ഒന്ന് കരുതി തന്നെ ഇരുന്നോ.

11 comments:

റ്റോംസ് കോനുമഠം said...

ഒരു ചെറു ക്ലിക്കിലൂടെ കടന്നു കയറുന്ന ഇത്തരം ഭികര വൈറസുകളെ മാള്‍വേറുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു

ramanika said...

its timely &highly useful
thanks!

jayanEvoor said...

നന്ദി ടോംസ്.
നല്ല ഇൻഫർമേഷൻ.

ശ്രീ said...

ഒന്ന് കരുതിയിരിയ്ക്കുന്നത് തന്നെയാണ് നല്ലത്

കൂതറHashimܓ said...

ഞാനും ഇനി ക്ലിക്കൂലാ..!!
മൌസിന്റെ ക്ലിക്ക് ബട്ടണ്‍ എടുത്ത് കളഞ്ഞാലോ. :)

ഹംസ said...

ഞാനും ഇനി ക്ലിക്കൂലാ ക്ലിക്ക് എല്ലാം നിറുത്തി.!! താങ്ക്യൂ മിസ്റ്റര്‍ കോനുമാഠം.!! മ്.മ്മ..!!
:)

റാം നാട്ടിക said...

ഇനി എന്തായാലും സൂക്ഷിക്കാം.....................
നന്ദി..........

MyDreams said...

inni clik illa ..hehhe

പട്ടേപ്പാടം റാംജി said...

കരുതലോടെ കരുതിയിരിക്കാന്‍ ഒരു കുറിപ്പ്‌.
നന്നായ്‌ ടോംസ്.

വഷളന്‍ | Vashalan said...

പൊതുവേ ജനം ചെയ്യുന്നതാണ്, ഏതെങ്കിലും പോപ്‌-അപ് വിന്‍ഡോ കണ്ടാല്‍ 'യെസ്' എന്ന് ഞെക്കും. വായിക്കാന്‍ മെനക്കെടില്ല. കുഴിയില്‍ ചെന്ന് ചാടും...
ആവശ്യമില്ലാതെ കയറി വരുന്ന എല്ലാത്തിനെയും അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. പലതും ചില freebies വാഗ്ദാനം ചെയ്തും trial version എന്നൊക്കെ പറഞ്ഞും കയറിക്കൂടും,

കമ്പർ said...

ഗുണകരമായ വിവരങ്ങൾ, താങ്ക്സ് ടോംസ് സാർ

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP