
എല്ലാ നല്ല വായനക്കാര്‍ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ . ശരിക്കും പറഞ്ഞാല്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ നമുക്ക് എന്തവകാശം. അനേകമാളുകള്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ ദാരിദ്രം അനുഭവിക്കുമ്പോള്‍ സമാധാനമില്ലാതെ കാലം നീക്കുമ്പോള്‍ വിലകയറ്റത്തിന്റെ നടുവില്‍ നട്ടം തിരുമ്പോള്‍ എങ്ങനെ ഈസ്റ്റര്‍ ആഘോഷിക്കും...?
ലോകത്തിന്റെ വീണ്ടെടുപ്പിനായി കാല്‍വരിയില്‍ യാഗമായി തീര്ന്ന യേശു നാഥന്‍ ലോക പുനുരുധാരനത്തിനായി വീണ്ടും ഉയര്ത്തെഴുന്നെറ്റപ്പോള്‍ സമാഗതമായ ശ്വശതമായ സമാധാനം ഇന്ന് പ്രസംഗങ്ങളില്‍ മാത്രം ഒതുങ്ങി എന്ന് പറയുന്നത് അധികപ്രസ്മ്ഗമാവില്ലന്നു കരുതുന്നു. തങ്ങളേക്കാള്‍ താന്നവരെ കാണാന്‍ കണ്ണില്ലാത്ത സമുദായ പ്രമുഖര്‍ {അതിപ്പോള്‍ ഏതു ജാതിയായാലും, സ്മുദായമായാലും} എന്തിനു നാം പോലും എവിടെയാണ്, യാഗമായി തീര്ന്ന യേശു നാഥനോട് നീതി പുലര്‍ത്തുന്നത്. എന്തുകൊണ്ടാണ് നമുക്ക് അതിനു സാധിക്കാത്തത്...?
നമ്മുടെ ഞാനെന്ന ഭാവം തന്നെയാണ് എന്നും നമ്മളെ ഒന്നാമതായി ഭരിക്കുന്നത്. അതിന്നും ഇന്നലെയും അങ്ങനെ തന്നെയാണ്. ആരുടേയും മുന്‍പില്‍ തോറ്റു കൊടുക്കാന്‍ സമ്മതിക്കാത്ത നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ നമുക്കിന്നു സാധിക്കുന്നില്ല എന്നത് നാം തിരിച്ചറിയണം. തോറ്റു കൊടുത്താല്‍ എന്ത് സംഭവിക്കും...? എല്ലാം തകര്‍ന്നില്ലെ...? പിന്നെയെങ്ങനെ ആള്‍ക്കാരുടെ മോകത്ത് നോക്കും...? ഞാന്‍ ചെറുതാവില്ലെ...? എന്നെക്കാള്‍ എന്ത് യോഗ്യതാണ് അവനുള്ളത്...? എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ തന്നെ അതെനിക്ക് മാത്രം വന്നു ഭാവിക്കുന്നതായിരിക്കണം. എന്നേക്കാള്‍ ഒട്ടും മുന്നിലാവാന്‍ ഞാന്‍ ജീവിചിരിക്കുമ്പൊളവനെ സ്വസ്ഥമായി ജിഇവിക്കുവാന്‍ ഞാന്‍ സമ്മതിക്കില്ല. ഇങ്ങനെയുള്ള കൊറേ കാര്യങ്ങള്‍ ആണ് നമ്മെ ഭരിക്കുന്നത്. ഇതില്‍ നിന്നും മോചനം നേടുക എന്നതാവട്ടെ ഈ ഈസ്റ്റര്‍ ദിനത്തില്‍ നമുക്ക് ഒന്നാകെ നേടിയെടുക്കുവാന്‍ കഴിയുന്നത്.
വീണ്ടും എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ ,അങ്ങനെ പറയാന്‍ ആവില്ലെങ്കിലും
1 comment:
എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍
Post a Comment