Ind disable
Related Posts with Thumbnails

2010-05-05

മുറിഞ്ഞും മുറി കൂടിയും കേ.കോ


കേരള രാഷ്ട്രീയത്തില്‍ ഇത്രയേറെ പിളര്‍ന്നും വീണ്ടും പിളര്‍ന്നും ലയിച്ചും - കുറെ കൂടി തെളിച്ചു പറഞ്ഞാല്‍ പിളരും തോറും വളരുന്ന ഒരേ ഒരു രാഷ്ട്രീയ പ്രസ്ഥാനമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു - അത് നമ്മുടെ  കേ.കോ. മനിസിലായില്ലേ...? നമ്മുടെ സ്വന്തം കേരള കോണ്‍ഗ്രസ്. തോന്നുമ്പോള്‍ മാണിചായനോട് പിണങ്ങി ഇറങ്ങി പോവുക.അതെല്ലാം കഴിയുമ്പോള്‍ വീണ്ടും വരിക. പിന്നേം പോവുക. അതങ്ങനെ ബ്രായ്ക്കറ്റുകളും ഇനീഷ്യലുകളുമായി കേ.കോ പലവട്ടം പിളര്‍ന്നു. പലവട്ടം ലയിച്ചു.

കേരള കോണ്‍ഗ്രസ്സിന്റെ പിറവി തന്നെ ഒരു പിളര്‍പ്പിലൂടെയാണ്. ആര്‍ . ശങ്കര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന1964 ല്‍ 15 കോണ്‍ഗ്രസ് എം.എല്‍ .എ.മാര്‍ നേതൃത്വത്തിനെതിരെ നിലപാടെടുത്ത് പുറത്തുവന്നു. കെ.എം.ജോര്‍ജ്ജ്, ആര്‍ .ബാലകൃഷ്ണപിള്ള, കെ.നാരായണക്കുറുപ്പ് എന്നിവരായിരുന്നു പിളര്‍പ്പിന് നേതൃത്വം കൊടുത്തത്. അങ്ങനെ 1964 ഒക്ടോബറില്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ കേരള കോണ്‍ഗ്രസ് ഔദ്യോഗികമായി രൂപംകൊണ്ടു. കെ.എം. ജോര്‍ജായിരുന്നു ആദ്യ പാര്‍ട്ടി ചെയര്‍മാന്‍. കേ.കോ രൂപമ് കൊണ്ടത്‌ ആഗസ്റ്റിലാണന്നു വേണെമെങ്കില്‍ പറയാം.

1965-ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് 25 സീറ്റില്‍ ജയിച്ചു. ആ തെരഞ്ഞെടുപ്പില്‍ നമ്മുടെ മാണിസാര്‍ പാലായില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തി. അന്ന് കയറി  കൂടിയ മാണിസാര്‍ അതിനു ശേഷം നിയമസഭ വിട്ടു പോന്നിട്ടില്ല. 1969-ല്‍ ഇ.എം.എസ്. മന്ത്രിസഭ പാര മൂലമ് വീണപ്പോള്‍ സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നു. കെ.എം. ജോര്‍ജ് ഈ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. അന്നാണ് കേ.കോ.യ്ക്ക് ഒരു മന്തി ഉണ്ടാകുന്നത്.

1970-ല്‍ കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് 14 സീറ്റ് നേടി. പി.ജെ. ജോസഫ് തൊടുപുഴയില്‍നിന്ന് മത്സരിച്ച് ജയിച്ചത് 1970-ലാണ്. കെ.എം.മാണി, കെ.എം. ജോര്‍ജ്, ആര്‍ . ബാലകൃഷ്ണപിള്ള, കെ. നാരായണക്കുറുപ്പ് എന്നിവരെല്ലാം അന്ന് എം.എല്‍ .എ.മാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

1972-ലാണ് കേരള കോണ്‍ഗ്രസ് ആദ്യമായി പിളര്‍ന്നു.  ഇ. ജോണ്‍ ജേക്കബിന്റെയും ജെ.എ. ചാക്കോയുടെയും നേതൃത്വത്തില്‍ ഒറിജിനല്‍ കേരള കോണ്‍ഗ്രസ് എന്ന പുതിയ ഘടകം രൂപമെടുത്തു. 1972-ന് ശേഷം കേരള കോണ്‍ഗ്രസ് വല്ല്യേട്ടന്‍ കോണ്‍ഗ്രസ്സുമായി തെറ്റിപ്പിരിഞ്ഞു.
ആയിരത്തി തൊള്ളായിരത്തി എഴുപത്തിഏഴില്‍ ബാലകൃഷ്ണപിള്ള വേറെ ഗ്രൂപ്പുണ്ടാക്കി ജനതാപ്പാര്‍ട്ടിയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് (ബി) എന്ന പുതിയ കേ.കോ ജന്മമെടുത്തു. അതുനു ശേഷം രണ്ടു വര്‍ഷത്തിനു ശേഷം കെ.എം. മാണിയും പി.ജെ. ജോസഫും വീണ്ടും ഒന്നാകാന്‍ വേണ്ടി അടിച്ചു പിരിഞ്ഞു. 

1980-ല്‍ മാണിവിഭാഗം എല്‍ .ഡി.എഫ്.ല്‍ ചേര്‍ന്നു. ജോസഫ് വിഭാഗം യു.ഡി.എഫിനൊപ്പമായിരുന്നു. 1982-ലെ തിരഞ്ഞെടുപ്പുകാലത്ത് മാണിഗ്രൂപ്പ് വീണ്ടും യു.ഡി.എഫിലെത്തി. 1985-ല്‍ മാണിയും ജോസഫും ലയിച്ചു. ജോസഫ് ചെയര്‍മാനും മാണി പാര്‍ട്ടി ലീഡറുമായി.എന്നാലാ ഇണക്കം അധികകാലം നീണ്ട്  നിന്നില്ല. 1987-ല്‍ ഇരു നേതാക്കളും വീണ്ടും ഇടഞ്ഞു. 1989-ല്‍ ജോസഫ് ഇടതുമുന്നണിയിലേക്ക് കുടിയേറി.
ഇക്കഴിഞ്ഞ നാളുകള്‍ വരെ ജോസഫ് ഇടതുമുന്നണിക്കൊപ്പം നിലകൊണ്ടു. 

1993-ല്‍ ടി.എം. ജേക്കബ് മാണിയുമായി ഉടക്കി കേ.കോ(ജേക്കബ്) ഉണ്ടാക്കി, യു.ഡി.എഫിന്റെ ഭാഗമായിത്തന്നെ നിലകൊണ്ടു. ഒപ്പം ബാലകൃഷ്ണപിള്ളയും കേരള കോണ്‍ഗ്രസ് (ബി) ഗ്രൂപ്പുമായി യു.ഡി.എഫില്‍ ഇടംതേടി. ഇതിനിടയില്‍ ആരുമധികം ശ്രെദ്ധിക്കാതെ ടി .വി.എബ്രഹാമിന്റെ നേതൃത്വത്തില്‍ കുറച്ചു പേര്‍ ജോസഫ് വിഭാഗം വിട്ട് സമാന്തര ഗ്രൂപ്പുണ്ടാക്കി രക്ഷയില്ലാതെ എവിടെയെങ്കിലും കയരണംല്ലോ എന്ന് കരുതി മാണിക്കൊപ്പം കൂട്ടു കൂടി.

പിന്നീട്, 2003-ലാണ് രണ്ട് പിളര്‍പ്പുകള്‍ക്ക് കേരള കോണ്‍ഗ്രസ് സാക്ഷ്യംവഹിച്ചത്. പി.ജെ. ജോസഫുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് പി.സി.ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലറിന് രൂപംകൊടുത്തു. മൂവാറ്റുപുഴ എം.പി.യും കേരള കോണ്‍ഗ്രസ് (എം) നേതാവുമായിരുന്ന പി.സി. തോമസ്, മാണി വിഭാഗത്തില്‍നിന്ന് പുറത്തുപോയി. ഐ.എഫ്.ഡി.പി. എന്ന പുതിയ പ്രസ്ഥാനവുമായി രംഗത്തെത്തിയ തോമസ്, ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലാണ് അഭയംതേടിയത്. കഴിഞ്ഞവര്‍ഷം അവസാനത്തോടെ പി.സി. ജോര്‍ജ്ജിന്റെ സെക്കുലര്‍ വിഭാഗം മാണിവിഭാഗത്തില്‍ ലയിച്ചു. ഇപ്പോഴിതാ നമ്മുടെ ജോസഫ് വിഭാഗവും. 

ഒടുവില്‍ കൊറേ കാലത്തിനു ശേഷം ജേക്കബും, ബാലകൃഷ്ണ പിള്ളയും പി സി തോമസും എല്ലാരും മാണി സാറിന്റെ അടുക്കല്‍ തന്നെ വരുമെന്ന് പ്രതീക്ഷിക്കാം. എന്നിട്ട് ഒരു മുട്ടന്‍ പിളര്പ്പിലൂടെ...മുറിഞ്ഞും മുറി കൂടിയും അങ്ങനെയങ്ങനെ...എന്നാലല്ലേ കേ.കോ എന്ന് പറയാന്നൊക്കൂ . അല്ലെങ്കില്‍ എന്തൂട്ടു കേ.കോ. പിളര്ന്നില്ലേ എന്താ ഒരു രസം. 

4 comments:

Vinod Nair said...

full confusion, who is with whom, and really except pala bishop who cares

വഷളന്‍ | Vashalan said...

അങ്ങനെ മാര്‍ എത്തിപ്പിടിക്കല്‍ മാണിക്കോത്ത്... എല്ലാം ആര്‍ക്കുവേണ്ടി? പൊതുജനത്തിനു എന്ത് കാര്യം?

Anonymous said...

കേ. കോ ചരിത്രം നന്നായിട്ടുണ്ട്. അവര്‍ പിളരട്ടെ വളരട്ടെ ലയിക്കട്ടെ വീണ്ടും പിളരട്ടെ വളരട്ടെ!!:)-:)-

ഷാജി ഖത്തര്‍

naveen jose jacob said...

ചരിത്രം ഇഷ്ടപ്പെട്ടു ,അവര്‍ ഒരുമിച്ചു നിന്നാല്‍ അവര്‍ക്ക് കൊള്ളാം....

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP