
തിലകന് വിവാദവും അഴീക്കോടുമായുണ്ടായ കശപിശയും കൂടി ആയപ്പോള്‍ എല്ലാം പൂര്‍ത്തിയായി. കൈയ്യില്‍ വന്ന രാജ്യസഭാ സീറ്റ് നഷ്ടപ്പെടുവാന്‍ പിന്നെ എന്തോന്നു അധികം വേണം.
ഒരു വര്‍ഷത്തിലധികമായി നടന്ന ചര്‍ച്ചകളുടെ ഇല്ലാഫലമാണ് സമീപകാലത്ത് അനാവശ്യ വിഷയത്തിലുള്ള (ആവശ്യമുള്ളതെന്നു ഫാന്‍സുകാര്‍) ലാലെട്ടെന്റെ ഇടപെടെല്‍ മൂലം നാം കണ്ടത്. തിലകന് വിവാദത്തിലിടപെട്ട് അഴീക്കോടിനെ തെറിവിളിച്ച മോഹന്‍ലാലിന് നഷ്ടമായത് രാജ്യസഭാ സീറ്റെന്നതു ഒരു കൊച്ചു കാര്യമല്ലല്ലോ. അതങ്ങനെ തന്നെ വേണമെന്നാണ് എന്റെ പക്ഷം, ഒരു പൊതു സമ്മതനായ ഒരാള്‍ മ്ടോരാളെ ഒതുക്കാന്‍ ശ്രമിക്കുക, അതുമല്ലെങ്കില്‍ അതിനു ചുക്കാന്‍ പിടിക്കുക. എന്നിട്ട് ഞെളിഞ്ഞു നിന്ന് മാധ്യമാങ്ങലിളുടെ കൊറേ ആള്ക്കാര് കൂടെയുണ്ടന്നു കണ്ടു എന്തും വിളിച്ചു പറയുക.
സുകുമാര്‍ അഴീക്കോടിനെതിരെ പ്രസ്താവന ഇറക്കി വിവാദത്തിലായില്ലെങ്കില് മോഹന്‍ലാല്‍ രാജ്യസഭയിലേക്കുള്ള കലാകാരന്മാരുടെ ലിസ്റ്റില്‍ ഇടംപിടിക്കുമായിരുന്നു എന്നാ കാര്യത്തില്‍ രണ്ടു തര്‍ക്കമില്ല. രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുവരുടെ ലിസ്റ്റില്‍ നടന് മോഹന്‍ലാലിന്റെ പേരുണ്ടായിരുന്നുവെന്നും ചില രാഷ്ട്രീയ ലോബികളുടെ ചരടുവലികള്മൂലം അത് നഷ്ടപ്പെടുകയായിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്തകള്‍ സുചിപ്പിക്കുന്നത്. മോഹന്‍ ലാല്‍ വലിയ നടനും അതിനര്‍ഹാതയുള്ള ആളുമാണ് എന്നാ കാര്യത്തിലും സംശയത്തിനു പോലും കാരണമില്ല. എന്നാലും ലാലിനെ പോലെയുള്ള കലാകാരന്മ്മാര് പാലിക്കേണ്ട ചില മര്യാദകള്‍ ലംഘിക്കപ്പെട്ടു എന്ന് തന്നെയാണ് ഈ സംഭവം വെളിവാക്കി തരുന്നത്.
എല്ലാക്കാലത്തെ പോലെയും ലാലിന് ഇത് ലഭിക്കാതെ പോയപ്പോള്‍ അതിനു പിന്നില്‍ ലോബിയാണന്നു പറഞ്ഞു സമാധാനിക്കുകയോ, കുറ്റപ്പെടുത്തുകയോ ആവാം. അതില്‍ സായുജ്യമടയുകയാണ് നല്ലെതെന്ന് തോന്നുന്നു. സമീപകാലത്തുണ്ടായ വിവാദങ്ങള്‍ അത്ര ജാഗ്രതയോടെ രാഷ്ട്രപതിഭവന് കാണുന്നു എന്നത് നമുക്ക് ആശ്വാസം പകരുന്ന ഒരു കാര്യമാണ്.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറി ടി.കെ.എ നായര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, തുടങ്ങി കേന്ദ്രസര്‍ക്കാരില്‍ വന്‍ സ്വാധീനമുള്ള മലയാളികളും കൂടാതെ ലാലിന് നേരത്തെ ലഫ്റ്റനന്റ് കേണല്‍ പദവി നല്കിയ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ പിന്തുണയും കൂടിയായപ്പോള്‍ രാജ്യസഭാംഗത്വം പൂര്‍ണ്ണമായും അദ്ദേഹത്തിനു തന്നെ നൂറു ശതമാനവും ലഭിക്കുക തന്നെ ചെയ്യുമായിരുന്നു.
വിവിധ കലാ-സാസ്കാരിക-സാമ്പത്തിക മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 11 പേരെ രാഷ്ട്രപതിക്ക് നേരിട്ട് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാം. ഇതനുസരിച്ച് നേരത്തെ ആറുപേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്തിരുന്നു. അടുത്ത ലിസ്റ്റില്‍ ലാലും ഉണ്ടാകുമെന്നു തെന്നെയായിരുന്നു പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ദിവസം അറുപേരെക്കൂടി നോമിനേറ്റ് ചെയ്തതോടെ ലാലിന്റെ സാധ്യത പൂര്‍ണ്ണമായും ഇല്ലാതായി.
മുന്‍ രാജ്യസഭാംഗം ശബാന ആസ്മിയുടെ ഭര്‍ത്താവും ബോളിവുഡിലെ ഗാനരചയിതാവ്, തിരക്കഥാ രചയിതാവ് എന്നാ നിലയില്‍ പ്രശസ്തനുമായ ജാവേദ് അക്തര്‍, മുന്‍ നയതന്ത്രജ്ഞന് മണി ശങ്കര്‍ അയ്യര്‍, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ ഡോ.ബാലചന്ദ്ര മുംഗേക്കര്‍, ഭാഷാപണ്ഡിതനായ രാംദയാല്‍ മുണ്ഡ, നാടകരംഗത്തെ അതുല്യ പ്രതിഭ ബി.ജയശ്രീ എന്നിവരേയാണ് കഴിഞ്ഞദിവസം രാഷ്ട്രപതി നോമിനേറ്റ്ചെയ്തത്. ഇനിയും പ്രതിക്ഷ്യ്ക്ക് എന്ത് പ്രസക്തി. എല്ലാം കഴിഞ്ഞില്ലേ. ലാലേ, താങ്കള്‍ക്ക് രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ വളെരെ അധികം വിഷമം എനിക്കും ഉണ്ട്. പക്ഷേ അത് താങ്കള്‍ തെന്നെ വരുത്തി വെച്ചതല്ലേ...? സാരമില്ല. എല്ലാത്തിനും ഒരു സമയമുണ്ട്.
സാസ്കാരിക മേഖലകളില്‍ സജീവമായിരിക്കുന്ന ഏതൊരാള്‍ക്കും ഒരു പാഠമായിരിക്കട്ടെ. എന്തുകൊണ്ടെന്നാല്‍ കലാകരന്മ്മാര് പരസ്പര ബഹുമാനം കാത്തു സൂ ക്ഷികുകയും കൂടാതെ ആപത്തിലിരിക്കുന്ന സഹജീവിയെ ഒപ്പം സമൂഹത്തിനൊടും കടപ്പാട് ഉള്ളവരുമാണന്ന കാര്യം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് അപ്പോഴും നല്ലതാണ്.
4 comments:
ഈയിടെ പൊതുവെ സമൂഹത്തില്‍ നല്ല പദവിയിലിരിക്കുന്ന നേതാക്കളുടെയും നായകന്മാരുടെയും ശൈലിയുടെ നിലവാരം വളരെ കുറഞ്ഞിട്ടുണ്ട്. ഒരു എലിപെടുത്താല് ഉടനെ ഒരു പത്ര സമ്മേളനം വിളിക്കുക. വായില്‍ തോന്നിയതെല്ലാം പറയുക. ഏതെങ്കിലും ആശയപരമായ സംവാദം ആണെങ്കില്‍ മനസ്സിലാക്കാം... ഇതൊരുമാതിരി നിന്റെ അപ്പനെ എനിക്കറിയാം. നീ മറ്റെതല്ലേ... ഇങ്ങനെയുള്ള പ്രയോഗങ്ങള്‍. അല്ലെങ്കിലും ഇങ്ങനെയല്ല വ്യക്തി പ്രശ്നങ്ങള്‍ ഇവര്‍ എന്തിനു പൊതു സമൂഹത്തിന്റെ മുന്നില്‍ ഇട്ടലക്കുന്നു? സാംസ്കാരിക അധഃപതനം... അല്ലാതെന്താ?
രാജ്യസഭയിലെത്തിയിട്ടും വലിയ കാര്യമൊന്നുമില്ല. മാധ്യമങ്ങള്‍ക്ക് കുറച്ചു ദിവസം ആഘോഷിക്കാം എന്നല്ലാതെ, ടെരിറ്റൊരിയാല് ആര്‍മി പോലെ. നാട്ടുകാര്‍ക്ക് വേണ്ടി ഇവര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും?
അഴീക്കോടും കണക്കാണ്, അനുജന്റെ സ്വത്ത് തട്ടിയെടുത്തു ലാല്‍ എന്ന് പറഞ്ഞിട്ട് അടുത്ത വാചകം തെറ്റാണെങ്കില്‍ പിന്‍വലിക്കാം എന്ന്. തീര്‍ച്ചയില്ലാത്ത കാര്യങ്ങള്‍ പത്രക്കാരുടെ മുന്പില് വച്ച് ആരോപിക്കുന്നത് എന്തിനായിരുന്നു.
രണ്ടു ദിവസം പത്രത്തിലോ ടി വി യിലോ വന്നാല്‍ പിന്നെ പരിസരവും സ്വന്തത്തിനെയും എല്ലാം മറക്കുന്നു ഈ "നായകര്‍".
..
നല്ല ലേഖനം
ഞാനും റ്റോംസിന്റെ കൂടെത്തന്നെ..
..
റ്റോംസ് മാഷേ,
ഞാനും നൂറു ശതമാനം താങ്കളോട് യോജിക്കുന്നു.
Post a Comment