Ind disable
Related Posts with Thumbnails

2010-05-12

ഉണ്ണാനില്ലെങ്കിലും മൊബൈലുണ്ടല്ലോ


കുതിച്ചങ്ങനെ പായട്ടെ.. ലക്ഷത്തില്‍ നിന്നും കോടിയിലെക്കും അവിടെ നിന്നും കൊക്കോടിയിലെക്കും വളരെട്ടെ.

ഉണ്ണാനില്ലെങ്കിലും ഉടുക്കാനില്ലെങ്കിലും ഇനി മുതല്‍ മൊബൈല്‍ കൂടെ ഉണ്ടല്ലോ എന്നാ സമാധാനത്തോടെ ഏതൊരു ഭാരതീയനുമ് ഇനി സുഖമായി ഉറങ്ങാം. ഇതില്‍ പരം എന്ത് വേണം പരമാന്ദത്തിനു. ആരോടും എവിടെയിരുന്നും എപ്പോള്‍ വേണെമെങ്കിലും കൊച്ചു വര്‍ത്തമാനം പറയാം എന്നാ സൌകരമാവും മൊബൈലിനെ കൂടുതല് ജനപ്രിയമാകിയത്. കൊണ്ട് നടക്കുവാന്‍ കഴിയുക അതുനുമാപ്പുരം എല്ലാം ഒരു വിരല്‍ തുമ്പില്‍ എന്ന് വന്നപ്പോള്‍ കുതിച്ചു ചാട്ടം വേഗത്തിലായി.

മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ അഭൂതപൂര്‍വ്വമായ കുതിച്ചു ചാട്ടമാണ് കുറെ നാളുകളായി ലോകമെമ്പാടും കാണാന്‍ കഴിയുന്നത്‌. എന്നാലിപ്പോള്‍ ഇന്ത്യയില്‍ ഫോണിന്റെ ഉപയോഗവും അത് കൊണ്ട് നടക്കുന്നവരും എണ്ണത്തില്‍ പറഞ്ഞാല്‍ 
100 പേരില്‍ 53 പേര്‍ക്കും മൊബൈലോ സാധാരണ ഫോണോ ഉണ്ട് എന്ന് കണക്കുകള്‍ സുചിപ്പിക്കുന്നു. പുതിയ മോധലുകളില്‍ ഫോണ്‍ വിപണി യിലെത്തുമ്പോള്‍ അത് വാങ്ങി ആദ്യം തന്നെ ഉപയോഗിക്കുക എന്നത് എതോരാളിന്റെയും അഭിലാഷമായി ഇന്ന് മാറിയിരിക്കുന്നു. 

മൊബൈല്‍ കമ്പനികള്‍ വീണ്ടും ചാര്‍ജ് കുറച്ചതും ആകര്‍ഷകമായ പദ്ധതികള്‍ അവതരിപ്പിക്കുന്നതും വരിക്കാരുടെ എണ്ണം ഗന്ന്യമായി വീണ്ടും ഉയരാന്‍ കാരണമായത്. രണ്ടാംകിട, മൂന്നാംകിട നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ പുതിയ വരിക്കാരുണ്ടായത്. വന്‍ നഗരങ്ങളിലെ വിപണിയില്‍ കൂടുതല് പുതിയ തരംഗങ്ങള്‍ അധികമായി തന്നെ കാണപ്പെടുന്നു. നമ്മുടെ നാട്ടില്‍ തന്നെ മൊബൈല്‍ ഇല്ലാത്തവരായി ആരാണ് ഉള്ളത്. ലോകരാജ്യങ്ങളില്‍ ചെറിയ കുട്ടികള്‍ക്ക് വരെ കണക്ഷനുകള്‍ ഉള്ളതായി നമുക്ക് അറിയാം.അതിന്റെ ദുരുപോയോഗവും നാം നിത്യേന മാധ്യമങ്ങളില്‍ കൂടി അറിയുന്നതുമാണ്. 

ഇന്ത്യയിലെ ഫോണ്‍ സാന്ദ്രതയിപ്പോള്‍ 52.74 ആണ്. അതായത്, മൊബൈലിന്റെ കണക്കു മാത്രമെടുക്കുമ്പോള്‍ സാന്ദ്രത 49.6 ആണ്. അപ്പോള്‍ തന്നെ ഉഉഹിച്ചു നോക്കൂ വളര്‍ച്ചയുടെ തോത് എത്ര മാത്രം ഉയര്‍ന്നതും അനുസൂ തം വളര്‍ന്നു കൊണ്ടേയിരിക്കുന്നതുമാണന്നു. കുട്ടികള്‍ കൈയ്യാളുന്ന ഫോണിനെ ആണധികവും ഭയക്കേണ്ടത്. ഈതെല്ലാം വിധത്തില്‍ അതിനെ ഉപയോഗിക്കുന്നു എന്ന് മനിസിലാക്കിയിരിക്കാനുള്ള ബാധ്യത കൂടി രക്ഷകര്ത്താക്കള്‍ക്കുണ്ട് എന്ന് ഓര്‍ത്തിരിക്കുന്നത് ഈ അവസരത്തില്‍ നല്ലതായിരിക്കും. 

ഈ അടുത്ത കാലത്തായി കണ്ടു വരുന്ന മറ്റൊരു പ്രവണതയാണ് ഒളിക്യാമറകള്‍ . അതിലും വലിയൊരു പങ്കു മൊബൈല്‍ ഫോണിനുണ്ട് എന്ന് നാം മനിസ്സിലാക്കണം. അതിനു തടയിടുക ശക്തമായ നിയമ പരിരക്ഷയിലൂടെ മാത്രമേ സാധ്യമാകുകയുള്ളു 

ഉണ്ണാനില്ലെങ്കിലും 
മൊബൈലുണ്ടല്ലോ 
എന്ന് 
 നമുക്ക് ആശ്വസിക്കാം. അതുപോരെ...

8 comments:

Unknown said...

ഉണ്ണാനില്ലെങ്കിലും മോബൈലുണ്ടല്ലോ എന്ന് ഇനി നമുക്ക് ആശ്വസിക്കാം. അതുപോരെ..

ശ്രീ said...

കൂലിപ്പണിക്കാരു പോലും മൊബൈലുമായല്ലേ ഇപ്പോ നടക്കുന്നത്... കഴിഞ്ഞ ഒരു അഞ്ചെട്ടു വര്‍ഷം കൊണ്ടു വന്ന ഒരു മാറ്റം!!!

ഒഴാക്കന്‍. said...

sathyam!

ഹംസ said...

റ്റോസെ തലക്കെട്ടില്‍ തന്നെ ഒരുപാട് കര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഈ മൊബൈല്‍ഫോണ്‍ കൊണ്ട് ഏറ്റവും ഗുണമുള്ളത് നുമ്മടെ ടീവി പ്രോഗ്രാമുകള്‍ക്കാണ് എന്നുതോന്നുന്നു. മൊബൈല്‍ SMS വഴി കോടികളല്ലേ കൊയ്യുന്നത്!

NB:ആശാനെ,താങ്കളുടെ വീട്ടില്‍ മൊത്തം എത്ര മൊബൈല്‍ ഫോണുകള്‍ ഉണ്ട്?

Unknown said...

അതെ ഉണ്ണാനില്ലെങ്കിലും മോബൈലുണ്ടല്ലോ, അതങ്ങിനെയായിപ്പോയി !

Mohamed Salahudheen said...

ഇന്നതൊരവയവമാണ് റ്റോംസ്, അതിനു കാന്സര് വന്നാലും നാമൊന്നും ചെയ്യില്ല. നന്നായി

പട്ടേപ്പാടം റാംജി said...

എന്തൊക്കെ പറഞ്ഞാലും ഒഴിച്ചുകൂടാനാകാത്ത ഒന്നായ്‌ മാറി എന്നത് നേര്.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP