Ind disable
Related Posts with Thumbnails

2010-06-24

സ്വത്വവാദവും വര്‍ഗ്ഗവാദവും എന്തിനു വേണ്ടി...?

ജങ്ങളുടെ മനസറിഞ്ഞു വേണം കാര്യങ്ങള്‍ ചിന്തിക്കാന്‍ എന്ന നിലയില്‍ ഈ അടുത്ത കാലത്ത് നമ്മുടെ സംവാദങ്ങള്‍ വളര്‍ന്നിരിക്കുന്നു. എന്നാല്‍ ഇതെല്ലം സാമാന്യ ജനത്തിനു വേണ്ടിയാണോ എന്ന ഒരു മറുചോദ്യം നിലനില്‍ക്കെ തന്നെയാണ് ഇത്തരം വാദഗതികളുടെ അക്ഷര പൊളിച്ചെ ഴുത്തുകള്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്. സാമാന്യ ബോധത്തിന്റെ ആഴമുള്ള ഏകോപനം എന്ന സമീപനത്തില്‍ നിന്ന് കൊണ്ട് കാര്യങ്ങള്‍ അതിന്റെ ഗൌരവത്തോടെ കാണാനും ജനങ്ങള്‍ പഠിച്ചിരിക്കുന്നു എന്ന് തന്നെ വേണം കരുതാന്‍. എവിടെയായാലും, എന്തിനു വേണ്ടിയായാലും തങ്ങള്‍ക്കു ഗുണമുള്ളതെ
ജനം എന്നും കൈ നീട്ടി സ്വീകരിച്ചിട്ടുള്ളൂ  . അല്ലാത്തവയെല്ലാം എന്തുതരം വാദമായാലും അതെല്ലാം കാലം അസാമാന്യ ശക്തിയോടെ തന്നെ വിസ്മരിച്ചു കളയുന്ന കാഴ്ചയും, ചരിത്രത്തിലൂടെ നമുക്ക് കിട്ടും. എന്നാലും അവയെല്ലാം കുറെ കാലം അന്തിരീക്ഷ മലിനീകരണം പോലെ നമ്മുടെ ഇടയില്‍ ചുറ്റി കറങ്ങി കെട്ടടങ്ങുകയെ നിവൃത്തിയുള്ളൂ എന്ന നിലയില്‍ തന്നെ എത്തി ചേരും.

ഈ അടുത്ത കാലത്തായി നിലനിന്നു വരുന്ന , അല്ല നടത്തിവരുന്ന സംവാദ വിഷയമാണ്, സ്വത്വവാദം എന്ന സാമൂഹിക പ്രത്യക്ഷതയുള്ള ഒരു കൊടിമരം. അത് പൊക്കി തലേല്‍ വെക്കാനും അത് കുത്ത് ഒടിച്ചു കാട്ടില്‍ കളയാനും  തയ്യാറായി കുറെ പേര്‍ കുറെ കാലമായി സജീവമായി ഈ വിഷയത്തെ അവരുടെ വാദ ഗതിക്കള്‍ക്ക് അനുസരിച്ച് എരിവും പുളിയും ചേര്‍ത്ത്  ജനമധ്യത്തില്‍ അവതരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇത് മുന്‍പ് പറഞ്ഞത് പോലെ കുറെ കാലം നിലനില്‍ക്കും. എന്നാലും ഇത് വഴി വെച്ചിട്ടുള്ള വെടിമരുന്ന് അതീവ ഗുരുതരവും അതിനപ്പുറം ജാതീയത എന്ന സ്വത്വ ബോധത്തില്‍ നിന്നും ഉരുത്തിരിഞ്ഞതുമാണ്.ഇത്തരുണത്തില്‍  ഹമീദ് ചേന്ദമംഗലം പറഞ്ഞ ഒരു കാര്യം ഞാന്‍ എടുത്തു പറയുകയാണ്. സ്വാതന്ത്ര സമര കാലഘട്ടത്തില്‍ ഈ പറയുന്ന സ്വത്വ ബോധം/ വാദം ജനങ്ങളെ ഭിന്നിപ്പിക്കാനും ഒന്നിപ്പിക്കുവാനും എന്ന അധമമായ രണ്ടു രീതിയില്‍ ഉപയോഗിക്കപ്പെട്ടു. ദേശീയ വാദികള്‍ നാം ഇന്ത്യകാര്‍ എന്ന സമഗ്രമായ ആശയ പ്രചാരണത്തിനായി ഉപയോഗിച്ചപ്പോള്‍, വിഘടനവാദികള്‍ എല്ലാകാലത്തെയും പോലെ ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ എന്ന രണ്ടു തരക്കാരെ സൃഷ്ടിക്കുന്നതിനായി ഉപയോഗിച്ചു. ഇതിന്‍റെ പരിണിത ഫലം നാം കണ്ടതുമാണ്.

മതം, ജാതി, വര്‍ഗ്ഗം, ഭാഷാ, സാമ്പത്തികം എന്ന നിലയിലെല്ലാം ഈ സ്വത്വ വാദത്തെ മാറ്റി മറിക്കാനും അതുവഴി അങ്ങനെ ഒരു വേര്‍ തിരിവ് സൃഷ്ടിക്കുവാനും സാധിക്കും. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി ചിന്തിക്കുന്ന ഒരു കൂട്ടരാണു എപ്പോഴും ഇത്തരക്കാരെ എതിര്‍ത്തു വന്നിട്ടുള്ളതും. ഇവിടെയും മറിച്ചല്ല സംഭവിച്ചത്. കേരളത്തില്‍ അടുത്തകാലത്തായി ജാതി- മത ചിന്ത അല്പം കൂടി വരുന്ന ക്കാലത്ത് ഈ തരത്തിലുള്ള ഒരു സ്വത്വ വാദം കൊണ്ട് എന്ത് തരത്തിലുള്ള പ്രയോജനം ആര്‍ക്കാണ് കിട്ടുകയെന്നു ഊഹിക്കവുന്നതെയുള്ളൂ .  അതിലുള്ള പ്രേയോജനത്തെക്കാള്‍ അത് വരുത്തി വെക്കുന്ന ആഴത്തിലുള്ള മുറിവ് ഇതു മരുന്ന് കൊണ്ട് വെച്ച് കെട്ടാന്‍ സാധിക്കും എന്ന് കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും.
ഭാരതത്തില്‍ പ്രയോഗിച്ച സ്വത്വവിഭജനം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ മനിസിലായിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായിട്ടും ഇപ്പോള്‍ ഈ വാദം എന്ത് പരിഗണനയാണ് അര്‍ഹിക്കുന്നത്. എന്നാല്‍ ഒറ്റ ആശ്വാസം മതം, ജാതി, വര്‍ഗ്ഗം എന്നീ ചിന്തകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ ശേഷി ഉള്ളവര്‍ (അതാപത്താണന്ന ചിന്ത ഇപ്പോഴും മനസ്സില്‍ സുക്ഷിക്കുന്നവര്‍)  തന്നെയാണ് നമ്മളെന്നു നാം പലപ്പോഴും തെളിയിച്ചിട്ടുമുള്ളവരാണ്. എന്നാലും ഒരാശങ്കയോടു കൂടി മാത്രം തത്കാലം ഇതിനെ കണ്ടാല്‍ മതി. കമ്യൂണിസ്ട്ടു പ്രസ്ഥാനങ്ങള്‍ അനവധി കൊല്ലങ്ങളായി കാത്തു സംരക്ഷിക്കുന്ന മതേതര മനുഷ്യന്‍ വലിയ കോട്ടയാണ് ഇത് കൊണ്ട് തകര്‍ന്നു വീഴുവാന്‍ പോകുന്നത്. അപ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുന്നതില്‍ നമുക്ക് എങ്ങനെ കുറ്റം പറയാനാകും. 

ഏകസ്വത്വ വാദം എന്ന വിഷയം അല്പം കൂടി കടന്ന കൈയ്യാണ്. ഒരേ ജാതിയില്‍ പെട്ടവരുടെ സ്വത്വങ്ങള്‍ അവരില്‍ തന്നെ വ്യത്യസ്തങ്ങള്‍ ആയിരിക്കും എന്ന തിരിച്ചറിവ് ഇതുയര്‍ത്തുന്നവര്‍ കണ്ടില്ലന്നു നടിക്കുകയാണോ..? ഒരു ഹിന്ദു - മുസ്ലീം - ക്രിസ്ത്യന്‍ കുടുംബത്തില്‍ തന്നെ , അല്ലെങ്കില്‍ അവരുടെ ഇടയില്‍ തന്നെ വിവിധങ്ങളായ സ്വത്വ ബോധവും ചിന്തയും ഉണ്ട് എന്ന് നാം മനിസിലാക്കണം. അതങ്ങനെ നിലനില്‍ക്കുമ്പോള്‍ വെറുതെ ഒരു വര്‍ഗ്ഗ ചിന്താ ഗതി ഉള്ളില്‍ തന്നെ നിലനിര്‍ത്തുകയോ അത് പെരുപ്പിക്കുകയോ ഇത് മൂലമ് സാധ്യമാവുകയുള്ളു . കേരള സമൂഹത്തില് ഉള്ളവനും ഇല്ലാത്തവനും എന്ന ചേരി തിരിവ് അധികമായില്ലെങ്കിലും , അത് അരക്കിട്ടുരപ്പിക്കുവാന്‍ ഇത്തരം വാദങ്ങള്‍ കൊണ്ട് അനായാസം സാധ്യമാവും. എല്ലാവരുടെയും മനസ്സ് കൂടി കണ്ടു വേണം ഇത്തരത്തിലൊരു വാദം ജനമധ്യത്തില്‍ കൊണ്ടുവരാന്‍ തന്നെ. അല്ലാത്തപക്ഷം വരുന്നത് വരട്ടെ എന്നും, വന്നു കഴിഞ്ഞു പുതിയതൊന്നു കൊണ്ടുവരാം എന്ന പഴകിയ മനസിലേക്ക് തിരിച്ചു പോവുകയേ നിവൃത്തിയുള്ളൂ.

സ്വത്വവാദം ഇനിയും....

12 comments:

poor-me/പാവം-ഞാന്‍ said...

സ്വൊത്വൊ വാദം (ഇങനെയെ അച്ചടിക്കാന്‍ എനിക്കാകൂ).....തള്ളിക്കളയാനാകുമൊ?

Unknown said...

തള്ളികളയാന്‍ അവില്ലായിരിക്കും .പക്ഷെ അതെന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

CKLatheef said...

കമ്മ്യൂണിസ്റ്റ് മതലാളി തൊഴിലാളി വര്‍ഗവാദത്തിനുപരിയായി സ്വതവാദം അംഗീകരിക്കപ്പെട്ടത് കമ്മ്യൂണിസത്തിന്റെ ദൗബല്യമായ ചില പ്രശ്‌നങ്ങളുടെ ഒരു അനിവാര്യതയായിട്ടല്ലേ?. ഇപ്പോള്‍ അതില്‍നിന്ന് പിന്‍വലിയുന്നതും അതേ ദൗര്‍ബല്യത്തിന്റെ ഭാഗമല്ലേ?. കമ്മ്യൂണിസം കൂടുതല്‍ മതേതരമാകുകയല്ല ഇപ്പോള്‍ ചെയ്യുന്നത്, കൂടുതല്‍ സവര്‍ണവര്‍ഗീയമാവുകയാണ് എന്ന നിരീക്ഷണത്തെ കോനുമഠം പിന്തുണക്കാതിരിക്കാന്‍ വല്ല ന്യായവുമുണ്ടോ?

Mohamed Salahudheen said...

മറുവാദം, അല്ലേ

Muralee Mukundan , ബിലാത്തിപട്ടണം said...

തള്ളികളയാൻ പറ്റാത്ത വാദഗതികളാണിവ കേട്ടൊ ഭായി

ജീവി കരിവെള്ളൂർ said...

വാദങ്ങള്‍ തന്നെ വെറുതെയാകുകയല്ലേ മാഷേ .സ്വത്വമായാലും വര്‍ഗ്ഗമായാലും .വിശക്കുന്ന വയര്‍ നിറക്കാനാകുമോ വാദങ്ങള്‍ക്ക് സ്വന്ത കീശയല്ലാതെ ...

Wash'Allan JK | വഷളന്‍ ജേക്കെ said...

ജാതീയമായും മതപരമായും സാമ്പത്തികമായും ഏറെ വിഘടിച്ചു നിക്കുന്ന നമ്മുടെ സമൂഹത്തില്‍ എന്ത് സ്വത്വവാദം?
പലതരം മുസല്‍മാനും, പലതരം ക്രിസ്ത്യനും, പലജാതി ഹിന്ദുവും അല്ലാതെ നമ്മുടെ നാട്ടില്‍ മലയാളി ഉണ്ടോ? ഇന്ത്യന്‍ ഉണ്ടോ? എന്ത് സ്വത്വം? പുതിയ ഒരു jargon. കുറച്ചു noise, അല്ലാതെന്താ?

Anonymous said...

സ്വത്വം എന്ന സംസ്കൃത വാക്കിനു പകരം എന്തുകൊണ്ടും മനുഷ്യനു മനസ്സിലാകുന്ന വാക്ക് ഐഡന്റിറ്റി എന്നതാണ്. ആദ്യം അങ്ങനെ പ്രയോഗിക്കട്ടെ ഈ വാദക്കാരും എതിര്‍പ്പുകാരും

mannunnu said...

ശരിയായ സംവാദം ശരിക്കും നടക്കേണ്ട വിഷയമായിരുന്നു. പക്ഷെ വിറളിപിടിച്ച കുറെപേരുടെ സ്വത്വവിചാരം എല്ലാം മുടിപ്പിച്ചുകളഞ്ഞു..

മനനം മനോമനന്‍ said...

തനതായ സ്വത്വബോധം എന്നൊന്ന് ഇവിടെ ഒരു ജാതിക്കാർക്കും ഉണ്ടാകാനിടയില്ല. ഇവിടെ ഉണ്ടെന്നു സമർത്ഥിക്കാൻ ശ്രമിക്കുന്ന സ്വത്വ ബോധം വെറും ജാതിസ്പിരിറ്റാണ്

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

മേൽ ഭാരതീയൻ പറഞ്ഞതുപോലെ അർത്ഥം മനസിലാവാൻ സ്വത്വം എന്നതിനേക്കാൾ ഐഡന്റിറ്റി എന്നു പറയുന്നതു തന്നെയാണ് കുറച്ചുകൂടി നല്ലത്. പിന്നെ മനോമനൻ പറഞ്ഞതുപോലെ തനതായ തനതായ സ്വത്വബോധം എന്നൊന്ന് ഇവിടെ ഒരു ജാതിക്കാർക്കും ഉണ്ടാകാനിടയില്ല. ഇവിടെ ഉണ്ടെന്നു സമർത്ഥിക്കാൻ ശ്രമിക്കുന്ന സ്വത്വ ബോധം വെറും ജാതിസ്പിരിറ്റാണ്. ഇതിനോട് ഞാനും യോജിക്കുന്നു.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP