
കവലപ്രസംഗങ്ങള്‍ ആര്‍ക്കും നടത്താം. എന്തു പറയാം. അതനുസരിച്ച് ജീവിക്കണമെന്ന് വെച്ചാല്‍ ഇത്തിരി പുളിക്കും. നമ്മുടെ രാഷ്ട്രീയ ജീവികള്‍ പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്. അതെല്ലാവര്‍ക്കും അറിയാവൗന്ന് പഴയ അങ്ങാടി രഹസ്യം. ഇപ്പോ ദേ അങ്ങാടി രഹസ്യം പാട്ടായിരിക്കുന്നു. ഇനി ഈ ഭൂഗോളത്തില്‍ അറിയാന്‍ ആരുമുണ്ടന്ന് തോന്നുന്നില്ല. (ഞങ്ങള്‍ക്ക് പണ്ടേ ഇത്തരം ഇക്കിളി കഥകള്‍ കേള്‍ക്കുന്നതും കണ്ട് രസിക്കുന്നതും ഒരു ഹരാണ്..അന്ന് ഞങ്ങടെ അച്ചുമാന് ഊണും ഉറ്ക്കവുമില്ലാതെ എത്ര കാടും മലയും കയറിയത് നാം അത്ര്പെട്ടെന്നൊന്നും മറന്നിട്ടുമില്ല..)
രാജ്മോഹന്‍ ഉണ്ണിത്താന്റെ കുപ്രസിദ്ധമായ മഞ്ചേരി എപ്പിസോഡു തന്നെയെടുക്കുക. ഫോട്ടോ സഹിതം (മുഖംപൊത്തി ഇളിഭ്യനായി പൊലീസ് ജീപ്പില്‍ ഇരിക്കുന്ന രാജ്മോഹന്റെയും 'സര്‍വസേവാ'ദളിന്റെ നേതാവെന്ന് ഉണ്ണിത്താന് പരിചയപ്പെടുത്തിയ ആ സ്ത്രീയുടെയും ചിത്രം കേരളീയര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല) മഞ്ചേരി കോടതിയില്‍നിന്ന് ജാമ്യം കിട്ടി ഒളിമ്പിക്സ് മെഡല്‍ ജേതാവിനെപ്പോലെ 'വിജയശ്രീലാളിത'നായി പുറത്തുവരുന്ന ഉണ്ണിത്താന്റെ ചിത്രം 'ഉണ്ണിത്താന് ജാമ്യം' എന്ന തലക്കെട്ടില്‍ ഉള്‍പ്പേജുകളില്‍ മലയാളത്തിലെ കുത്തകപത്രങ്ങള്‍ ആഘോഷിച്ചത് നാം കണ്ടതാണ്. മാധ്യമങ്ങളുടെ ഒരു നല്ല കാലം ( അവര്‍ക്കെന്നും നല്ല കാലമാണല്ലോ..!!)
ജാമ്യം ഏതൊരാള്‍ക്കും കേരളത്തില്‍ കിട്ടാനിപ്പോള് വലിയ വിഷമം ഒന്നും ഇല്ല. അതല്ലല്ലോ ഇവിടുത്തെ വിഷയം.. എന്നാലും ന്റെ ഉണ്ണിത്താനേ..താങ്കളില്‍ നിന്നിത് പ്രതീക്ഷിച്ചില്ല. ഉണ്ണിത്താനേ, താങ്കള്‍ ഇത്രയും തരം താഴ്ന്ന കാര്യം ഞങ്ങളറിഞ്ഞില്ല. എന്തെല്ലാമായിരുന്നു. വെള്ളകുപ്പായം, ചൂടുള്ള വാച്ചാതുര്യം, കുലഗുരുവായ കരുണാകര്ജിയെ പ്പോലും തെറി വിളിച്ച് കേമനായി കൈയ്യടി നേടിയ, പോരാഞ്ഞിട്ട് സിനിമയിലും പറ്റാത്ത പ്ണി ചെയ്ത നേതാവിനിതെന്തുപറ്റിയെന്ന് സാധാരണഗതിയില്‍ സംശയിച്ച് പോക തക്ക നിലയില്ലായിരുന്നോ പെര്‍ഫോര്‍മന്‍സ്.
ഹയ്യട!! മനമെ..!!
4 comments:
ഉണ്ണിത്താനുമില്ലേ വികാരങ്ങള്‍..! അതെന്തേ നിങ്ങള്‍ മാനിക്കാത്തത്..
ഉണ്ണിത്താന് ഉള്ള എന്റെ കത്ത് ഇവിടെ വായിക്കാം.
http://shaisma.blogspot.com/2009/12/blog-post_22.html
എന്തോന്ന് ഉണ്ണിത്താൻ റ്റൊംസെ
പുളിച്ച സദാചാരത്തിന്റെ വിറക്ചുമട്ടുകാർ
ഇതു ഇതിലപ്പുറവും പറയുകയും
ഉണ്ണിത്താന്റേയും ലക്ഷ്മിയുടേയും രതിക്രീടകൾ ഒളിഞ്ഞിരുന്ന് ആസ്വദിക്കുകയും ചെയ്യുന്ന മാനസ്സിക രോഗികൽ!!
അല്ലാതെന്തുപറയാൻ
ഒറ്റക്ക് ആരുകാണാതെ ഒരു സ്ത്രീയെ സ്വന്തമായികിട്ടിയാൽ
ഇവന്മാരൊക്കെ കണ്ണൂമ്പൊത്തി കുമ്പിട്ട് നിൽക്കുമോ?
ഇതൊന്നും ബാല്യ തെറ്റല്ല ടോംസ് ഭായി ... എന്താ നിങ്ങളുടെ ക്ലിന്റനു മാത്രമേ ഇതൊക്കെ പറ്റുള്ളൂ എന്നുണ്ടോ...രാഷ്ട്രീയക്കാരും മനുഷ്യരല്ലേ? എല്ലാ വികാരങ്ങളും അവര്‍ക്കും സ്വന്തം...നിര്‍ഭാഗ്യവശാല്‍ ഇദ്ദേഹത്തെ പിടിച്ചു..പിടിയ്ക്കപ്പെടാത്ത എത്രയോ 'മാന്യന്മാര് ' നാട്ടില്‍ വേറെയും ഉണ്ട്...
Post a Comment