Ind disable
Related Posts with Thumbnails

2010-01-30

ശശിയണ്ണന്‍ വക ഓരൊ തമാശകള്‍

ശി തരൂരണ്ണന്‍ വക ഓരൊ തമാശകള്‍ കേട്ടാല്‍ ഭൂലോഗത്തിലുള്ള ഏറെ മുക്കാല്‍ പേരും ചിരിച്ച് ചിരിച്ച് മണ്ണ് കപ്പും. അത്രയ്ക്ക് രസമുള്ള തമാശകളല്ലേ ശശിയണ്ണന്‍ പൊട്ടിക്കുന്നത്. ആദ്യ്ം പറഞ്ഞത് കേട്ട് തട്ടകത്തപ്പന്‍ ഒന്ന് ഞെട്ടി, പിന്നെ ചിരിച്ചു. ദേശീയ ഗാനം പാടുമ്പോള്‍ നെഞ്ചത്ത് കൈ വെയ്ക്കണം പോലും. അങ്ങ് അമേരിക്കയിലങ്ങനെയാണത്രേ . അമേരിക്കയില്‍ പുള്ളിക്കാരന്‍ വിലസി നടന്ന കാലത്ത് കണ്ട് പിടിച്ച ഒരു ഏടാകൂടം നമ്മുടെ തലയില്‍ കെട്ടിവെച്ച് സായിപ്പാകാനായിരുന്നു ശശിയണ്ണന്റെ ആദ്യ ശ്രമം. എട്ടു നിലയില്‍ പൊട്ടിയെന്ന് മാത്രമല്ല ഒന്ന് പൊട്ടിക്കാന്‍ ഇവിടെയുള്ളവര്‍ തുനിയുമെന്ന് കണ്ടപ്പോള്‍ "ഞാന്‍ വെറുതെഅഭിപ്രായം പറഞ്ഞുവെന്നേയുള്ളു" എന്ന് താഴ്മയോടെ പറഞ്ഞ് അന്ന് തരൂര്‍ തടിയൂരി.

പിന്നീടുള്ളത് നമ്മള്‍ കണ്ടതാണ്‌. ആരും ഒന്നും പറയാതെ തന്നെ വലിയ കോണ്‍ഗ്രസ് പാരമ്പര്യമില്ലാത്ത നമ്മുടെ ശശിയണ്ണന്‍ യു.എന്നില്‍ എമ്പ്ടി ബലിയ ജോലി നോക്കിയെന്ന കാരണത്താല്‍ നമ്മുടെ ശ്രീപ്ദ്മനാഭ മണ്ണില്‍ നിന്നും കന്നിയങ്കം. ഇമ്മിണി ബല്യ ഭൂരിപക്ഷത്തോടെ വിജയിച്ച് എംപിയായി. മന്ത്രിയായി. മന്ത്രിയായപ്പോള്‍ താമസിക്കാന്‍ മന്ത്രി മന്ദിരമൊന്നും ഒഴിവില്ല. നമ്മുടെ ഭാരതവര്‍ഷത്തില്‍ ഒറ്റ തവണ മന്ത്രി മന്ദിരത്തില്‍ താമസിച്ചാല്‍ ,പിന്നെ പല തവണ തോറ്റാലും മന്ദിരം ഒഴിയുകയില്ല എന്നെത്‌ ഇന്ദ്രപ്രസ്ഥ വാര്‍ത്തകളില്‍ നിന്നും ഈ തട്ടകത്തപ്പന്‍ ചോര്‍ത്തിയ പരമ രഹസ്യം { രഹസ്യം പാട്ടായിരിക്കുന്നു. തട്ടകത്തപ്പന്‍ മാപ്പ്സാക്ഷി}. അവരെ ഒഴിപ്പിക്കുവാന്‍ പ്രത്യേക വകുപ്പൊന്നുമില്ല. അതുകൊണ്ട് നമ്മുടെ പാവം ശശിയണ്ണന്‍ എം.പി ഒരു ഹോട്ടലില്‍ മുറിയെടുത്തു. പ്രതിദിന വാടക ഒരുലക്ഷം രൂപ മാത്രം!{ഇതും ഇന്ദ്രപ്രസ്ഥ വാര്‍ത്ത തന്നെ..} അത് ആനക്കാര്യമാണൊ? യുഎന്നില്‍ ജോലി ചെയ്തും പുസ്തകമെഴുതിയും പെരുത്ത് നോവലുകള്‍ എഴുതിയും വാരികൂട്ടിയ കോടിക്കണക്കിന് ഉറുപ്പികയില്‍ നിന്ന് ചിലവാക്കിയാല്‍ ബൂലോഗത്തിലുള്ളവര്‍ കണ്ണ് കടിച്ചിട്ട് എന്തു കാര്യം. തട്റ്റകത്തപ്പനൊരു സംശയം യു.എന്നില്‍ ജോലി ചെയ്താലും പുസ്തകമെഴുതിയാലും ഇത്രേം വാരി കൂട്ടാന്‍ പറ്റുവോ ആവോ..?
കേരള ഹൗസില്‍ താമസിച്ചുകൂട, എന്ന ചോദ്യത്തിന് അവിടെ പ്രൈവസി തീരെയില്ല എന്നായിരുന്നു മറുപടി. വലിയ പ്രൈവസി വേണ്ടവര്‍ പബ്ലിക്ക് ഫിഗര്‍ ആകാതിരിക്കുന്നതല്ലേ അതിന്റെ ശരിയായ വഴി. നമ്മുടെ പാവം മുഖ്യന്‍ തന്നെ കേരള ഹൗസിലെത്തിയാല്‍ കൈലിമുണ്ടു മടക്കിക്കുത്തി, ചട്ട ബനിയനും ഇട്ട് കോറിഡോറിലൂടെ തെക്ക് വടക്ക് നടപ്പാണ്. കേരളത്തില്‍ നിന്നുള്ള എം പി മാരും അവരുടെ സില്‍ബന്ധികളും ഇടക്കിടെ അവിടെ ഉണക്കമീന്‍ വറുത്ത് അന്തരീക്ഷ മലിനീകരണം നടത്താറുണ്ട്. ഇന്ത്യയിലെ കോടിക്കണക്കിന് ദരിദ്രവാസികളുടെ മന്ത്രിയാണ് താനെന്നകാര്യം തരൂരിന് അറിയില്ലെന്ന്തോന്നുന്നു. അല്ലങ്കില്‍ അറിഞ്ഞില്ലന്ന് ഭാവിക്കുകയാണോ നമ്മുടെ ശശിയണ്ണന്‍.

അവസാനമിതാ 'എക്കണോമി ക്ലാസ്' വിവാദവും. എക്കണോമിയില്‍ സഞ്ചരിക്കുന്നവരെല്ലാം കന്നുകാലി വര്‍ഗത്തില്‍ പെട്ടവരാണന്ന് ശശിയണ്ണന്‍ വക അഭിപ്രായം. ദരിദ്രനാരായണന്‍മ്മാരായ വോട്ടര്‍മ്മാരേ നിങ്ങള്‍ക്കിത് വേണം. തിരുവനന്തപുരം നിവാസികളെ നിങ്ങളെയോര്‍ത്ത് തട്ടകത്തപ്പന്‍ ദുഖിക്കുന്നു. പാവപ്പെട്ടവന്‍ കൊടുത്ത വോട്ട് നേടി ഡല്‍ഹിക്ക് പോയപ്പോള്‍ വോട്ട് ചെയ്ത പാവങ്ങള്‍ കന്നുകാലികളായി. എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക് ഒരു പരിധിവരെ ആ അഭിപ്രായത്തോട് യോജിക്കാതിരിക്കുവാന്‍വയ്യ . പൊതുവേ ഒരു കാലിക്കൂട് സെറ്റപ്പാണ്. തമിഴ്നാട്ടില്‍ നിന്നും കശാപ്പുചെയ്യുവാന്‍ കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്ന ഓപ്പണ്‍ ലോറിപോലെ. അതും ശശിയണ്ണന്‍ വക വെറുമൊരു തമാശയായിരുന്നു എന്നാണ് അണ്ണന്‍ ട്വിറ്ററിലൂടെ തട്ടിവിട്ടിരിക്കുന്നത്. വിദ്യഭ്യാസമില്ലാത്തവരുടെ ഇടയില്‍ വിദ്യഭ്യാസമുള്ളവനായിപ്പോയതാണ് തന്റെ പോരായ്മ എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. യാതൊരു സെന്‍സ് ഓഫ് ഹ്യൂമറുമില്ലാത്ത കുറെ ഇഡിയറ്റുകള്‍ . ഇക്കണക്കിനു തുടരെ തുടരെ തമാശ പൊട്ടിച്ചാല്‍ , ശശിയണ്ണാ അഞ്ച് വര്‍ഷങ്ങള്‍ അങ്ങ് പോകും. ഇനീ വരും ..കൂടുതല്‍ പറഞ്ഞ്‌ താഴേക്ക് വീഴുമ്പോള്‍ ഞങ്ങള്‌ ചിരിക്കും. ശരിക്കും ചിരിക്കും. അതുവരെ ഇങ്ങനെ ഒരോ തമാശകള്‍ പറഞ്ഞ ശശിയണ്ണന്‍ അങ്ങ് ഇന്ദ്രപ്ര്സ്ഥത്തിലും ഞങ്ങ ഇങ്ങ്‌ ഇബിടേയും കഴിഞ്ഞോളാം.

23 comments:

റ്റോംസ് കോനുമഠം said...

നേരെത്തെ പറയണമെന്ന് കരുതിയ വിഷയമാണ്‌. എന്നാല്‍ ഇടയ്‌ക്ക് എഴുതാമെന്ന് വിചാരിച്ചിട്ടും നടന്നില്ല. എന്നാ വിചാരിച്ചു ഇപ്പോ കാച്ചിക്കളയാമെന്ന്. അങ്ങ്നെയാണീ എഴുത്ത്..

ബിജുക്കുട്ടന്‍ said...

ടോംസ്,
ശശി തരൂര്‍ ആറാമത്തെ വയസ്സില്‍ ബുക്ക്‌ പബ്ലിഷ് ചെയ്തിട്ടുണ്ട്. അന്ന് തുടങ്ങിയതാ ഈ പണി.
പിന്നെ യു എന്‍ അണ്ടര്‍ സിക്രട്ടറിക്കൊക്കെ കാര്യമായിട്ട് വല്ലോം തടയും , ഇന്‍ ഡോളേഴ്സ്.
അപ്പൊ കയ്യി കാശ് ഉണ്ടാകും.

പിന്നെ ഈ കാറ്റില്‍ ക്ലാസ്സ്‌, അതൊരു നിര്‍ദോഷ പ്രയോഗമാണ്.
നമ്മള്‍ അതിനെ മലയാളത്തിലേക്ക് പദാനുപദ തര്‍ജമ ചെയ്യുമ്പോള്‍ വരുന്ന അര്‍ത്ഥവെത്യാസമാണത്.

ഒരു മൈക്രോ ബ്ലോഗിങ്ങ് മീഡിയത്തിലൂടെങ്കിലും പൌരന്മാരുമായി സംവദിക്കുന്ന ഒരേയൊരാള്‍ ഇപ്പോള്‍ ശശി തരൂര്‍ ആണ്.

നമ്മള്‍ അത് അങ്ങീകരിച്ചേ മതിയാകൂ,
ഈ പറയുന്ന ഞാന്‍ ഒരു കമ്മ്യൂണിസ്റ്റാണ്, എങ്കിലും..

അരുണ്‍ കായംകുളം said...

നെഞ്ചില്‍ കൈവക്കുന്ന പോലെയുള്ള തമാശകള്‍ നമ്മള്‍ കുറേ വളച്ച് ഒടിച്ചതലേ?

ഖാന്‍പോത്തന്‍കോട്‌ said...

:)

എറക്കാടൻ / Erakkadan said...

kalakk machu

ഗിനി said...

whatever he did, he has his own style in politics. as a tech savy he is doing an effective way of interacting with people..

but u mentioned some points too ..
continue..

pattepadamramji said...

ഓരോ പ്രസ്ഥാനത്തിന്റെയും സ്വഭാവം ഓരോ വ്യക്തികളിലൂടെ പുറത്തുവരും.
ബ്ലോഗ്‌ തുറക്കുമ്പോള്‍ ഉണ്ടാക്കുന്ന 'ടിക്ക്‌' ശബ്ദം ഒഴിവാക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.

ആശംസകള്‍.

റ്റോംസ് കോനുമഠം said...

@ ബിജൂ, അരുണ്‍, ഖാന്‍ ചേട്ടന്‍, എറക്കാടന്‍, ഗിനി, റാംജീ..

എല്ലാവര്‍ക്കും ആദ്യമേ നന്ദി.
നല്ല വാക്കുകള്‍ക്കും പകര്‍ന്ന് തന്ന ആശയങ്ങള്‍ക്കും..
ശരിയായിരിക്കാം ബ്ലോഗിംഗിലൂടെ നമ്മൊട് സംവാദിക്കുന്ന ആള്‍ എന്ന നിലയില്‍ എനിക്കും ഏറെ ബഹുമാനവുമുണ്ട്. ആശയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അത് തന്നെക്കാള്‍ താഴ്ന്ന ജന സാമാന്യത്തെ പുച്ഛിക്കുന്നത് അദ്ദേഹത്തെ പ്പോലെ ഒരാള്‍ക്ക് ചേര്‍ന്നതാണോ..?

Sukanya said...

ശശി തരൂര്‍ പറഞ്ഞത് എന്ത് ഉദ്ദേശിച്ചിട്ടായാലും, റ്റോംസ് എഴുതിയത് ഇഷ്ടമായി.

sankaran namboothiri said...

ഇതേതു ഊര്
ആഹാ നമ്മുടെ തരൂരല്ലയോ
ഈ ഒരു ഒന്ന് ഒന്നര ഊര് തന്നെ അപ്പീ
ഈ ഊരില്‍ നിന്ന് ഒന്ന് ഊരിപ്പോകാന്‍
പരിശ്രമിച്ചാലും വിടില്ല മാധ്യമക്കാര്‍
കന്നുകാലിയെ കാലിത്തൊഴുത്തില്‍ കെട്ടിയ
കാവ്യാ ഭാവനേ അഭിനന്ദനം അഭിനന്ദനം

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ബ്ലോഗിലെ ക്ലോക്കിലെ സെക്കറ്റുകളുടെ ശബ്ദം വായനാസുഖത്തെ ബാധിക്കുന്നു.ശ്രദ്ധിക്കുമല്ലോ?

ANITHA HARISH said...

twitterum blogumokke ini paathirimaareyum kutti sakhakkaleyum kondu nirayaan povunnathinu oru kaaranam ee tharro vivadam alle?

സലാഹ് said...

അഞ്ചുകൊല്ലം ഭരിച്ചാല് നന്ന്, വീണ്ടും മല്സരിക്കാതിരുന്നാലും നന്ന്, തിരിച്ചറിയാക്കാര്ഡുമായിരിക്കുകയല്ലേ 18 തികഞ്ഞ കുറെ വിഡ്ഡികള്. ഇക്കൂട്ടര് തന്നെ നയതന്ത്രജ്ഞതയുടെ വാഗ്പോരാളിയെ ഇന്ദ്രപ്രസ്ഥം കയറ്റിയത്. ഡല്ഹിയിലെ പത്രപ്രവര്ത്തകസുഹൃത്ത് ജിജി നേരത്തേ പറഞ്ഞു- വാര്ത്തയില്ലാതെ ഇരിക്കുന്പോള് രക്ഷയ്ക്കെത്തുന്നത് ട്വിറ്ററും മന്ത്രിപുംഗവനും തന്നെ. മീഡിയാസെക്രട്ടറിയുടെ ഓരോ വികൃതികള്.

idea star singer - season 4 said...

റ്റോംസിന്റെ വാക്കിലെ ചൂട് അതുമതി നല്ല വായനയ്ക്ക്. ആശംസകള്‍..!!!!!!!!

Rinu said...

ശശിയണ്ണന്മ്മാരുണ്ടായാലേ എഴുത്ത് നടക്കൂ. ധൈര്യമായി എഴുത്ത് തുടരൂ...!!

Renjishcs said...

കൊള്ളാം ടോംസ്സ്
ശശിയണ്ണന്‍ കാണണ്ട........ :)

akhi said...

ശശി അണ്ണന്റെ ഓരോരോ തമാശകളും
പാവം ഇന്ത്യാക്കാരന്റെ അവസ്ഥയും.

രാമു said...

ആശംസകള്‍. എഴുത്തുതുടരട്ടെ. പിന്നെ നമ്മുടെ ശശി തരൂര്‍ജി അറിയുന്നുണ്ടോ ഇതൊക്കെ...

mukthar udarampoyil said...

ഒരു തമാശ പറയാനും പറ്റില്ലെന്നു വന്നാല്‍..
മഹാ കഷ്ടമാണു കെട്ടോ..
ബ്ലോഗിലെ ബോറന്‍ തമാശയും നര്‍മവും വായിച്ച് വായിച്ച്
ചിരിയുടെ കുറ്റിതരിച്ചവര്‍ക്ക് ചിരിക്കാന്‍...
തരൂരെ പറഞ്ഞോളൂ...
ഞ്ഞൂം ഞ്ഞൂം ഞ്ഞൂം പറഞ്ഞോളൂ....

LUTTAPPI said...

കുറച്ച് വൈകി ...എങ്കിലും ലേഖനം വളരെ നന്നായി.....തരൂര്‍ രാഷ്ട്രീയത്തിലും പാശ്ചാത്യവല്‍ക്കരണം കൊണ്ട് വരാന്‍ ശ്രമിക്കുന്നു..... അതാണ്‌ പ്രശ്നം.......keep going....

സുനിൽ പണിക്കർ said...

ശശിയണ്ണനും ബൂലോകത്തുണ്ട്, നീ സൂക്ഷിക്കുക..

ബിലാത്തിപട്ടണം / Bilatthipattanam said...

സൂക്ഷിക്കണേ..റ്റോസെ,
നമ്മൾ വിദേശമലയാളികളാണെ...ഈ ശശിയണ്ണനെകൊണ്ടും ,ചിലപ്പോൾ എന്തെങ്കിലും കാര്യങ്ങൾ വരുവേ...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇനിയും വരാനിരിക്കുന്നു തമാശകളേറെ.. :)

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP