Ind disable
Related Posts with Thumbnails

2010-03-05

ബജറ്റ് വിശേഷങ്ങളും ചില ആകുലതകളും

കേരള സര്‍ക്കാരിന്റെ അവസാനത്തേത് എന്ന് പറയാവുന്ന ആധികാരികമായ, മനോഹരമായ , കോടികളുടെ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ ഗ്മ്ഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. എല്ലാ കാലത്തെയും പോലെയല്ല ഈ വര്‍ഷ ബജറ്റ് എന്നത് ഇടതു സര്‍ക്കാരിനെ സംബന്ധിച്ചു വലിയ ഒരു കീറാമുട്ടി ആയി നിലകൊണ്ടപ്പോഴാണ്ധനമന്ത്രി തോമസ് ഐസക്ക് എല്ലാരെയും ഞെട്ടിച്ച് ഇങ്ങനെയൊരു ബജറ്റ് അവതരിപ്പിച്ചതെന്ന്‍ ഈ അവസരത്തില്‍ എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ് .

ബജറ്റിലെ മധുരകാരവും പ്രധാനപ്പെട്ടതുമായ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ പൊളപ്പന്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ നീണ്ടു പോകുന്നു . വായിച്ചു കുഴയുന്നവര്‍ തട്ടകത്തിലെ മറ്റ്‌ വായനകളില്‍ അഭയം തേടുന്നത് നല്ലതായിരിക്കും എന്ന ഒരപെക്ഷയൊടെ ... വായിച്ചൊളൂ, രസിച്ചൊളൂ, ആനന്ദിച്ചൊളൂ ...

കാര്‍ഷികമേഖലയ്ക്ക് 622 കോടി. നാളികേരള വികസനത്തിന് 30 കോടി. മല്‍സ്യതൊഴിലാളികളുടെ 142 കോടി കടം ബജറ്റ് എഴുതിതള്ളും. പാചക തൊഴിലാളികളുടെ മിനിമം വേതനം 150രൂപയാക്കി. പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ട് രൂപയ്ക്ക് അരി. പട്ടികജാതി പട്ടികവര്‍ഗം വിഭാഗങ്ങളിലെ യുവതികളുടെ വിവാഹത്തിന് 20,000രൂപ. പാവങ്ങളുടെ ക്ഷേമ പെന്‍ഷന്‍ 300രൂപയായി ഉയര്‍ത്തും. അയ്യങ്കാളി തൊഴില്‍ ഉറപ്പ് പദ്ധതിക്ക് 20 കോടി. വിഴിഞ്ഞം പദ്ധതിക്ക് 125 കോടി. കുടുംബശ്രീയുടെ സഹായം 25 കോടിയായി ഉയര്‍ത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ട്: സാധ്യത പഠനത്തിന് 10 കോടി.

നവീന മൂന്നാര്‍ പണിയാന്‍ 20 കോടിയും ബജറ്റില്‍ വകയിരുത്തി. സ്മാര്‍ട് സിറ്റി പദ്ധതിക്കായി 150 ഏക്കര്‍ സ്ഥലം ഈ മാസത്തോടെ ഏറ്റെടുക്കും. ബാങ്ക് പലിശ വിഹിതമായി 100 കോടി. കുടിവെള്ള പദ്ധതികള്‍ക്ക് 1058 കോടി. സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ 100 കോടി. കെഎസ്എഫ്ഇ വിദേശത്ത് ചിട്ടി നടത്തും. സര്‍വകലാശാലകളിലെ അധ്യാപക ഒഴിവ് പൂര്‍ണമായും നികത്തും. കെഎസ്ആര്‍ടിസിക്ക് 42 കോടി. തുറമുഖങ്ങള്‍ക്ക് 171 കോടി. സഹകരണ മേഖലയ്ക്ക് 42 കോടി. വൈറ്റിലെ മൊബിലിറ്റി ടെര്‍മിനലിന് അഞ്ച് കോടി. സുനാമി പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് 72 കോടി. ബീവറേജസ് കോര്‍പറേഷന്‍ ഡീഅഡീഷന്‍ സെന്ററുകള്‍ തുടങ്ങും. സിഡിഎസില്‍ കെ എന്‍ രാജ് ലൈബ്രററിക്ക് ഒരു കോടി. ഐ ലീഗ് ഫുട്ബോളിന് യോഗ്യത നേടുന്ന കേരള ക്ളബുകള്‍ക്ക് 20 ലക്ഷം വീതം. ഹജ്ജ് - വഖഫ് ബോര്‍ഡിന് 23 കോടി. ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന് 25 കോടി. സ്പോര്‍ട്സ് കൌസിലിന് 12 കോടി. മതിലകത്തും അരൂരിലും മിനി സിവില്‍ സ്റ്റേഷന്‍. അഗ്നിശമന സേന നവീകരണത്തിന് 9 കോടി. ചമ്രവട്ടം പദ്ധതിക്ക് 61 കോടി. കൊച്ചി മെട്രോ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി. മമറഞ്ഞ സാംസ്കാരിക നായകന്‍മാരുടെ പേരിലുള്ള സ്ഥാപനങ്ങള്‍ക്ക് 15 കോടി. തലശേരി - കുന്നംകുളം സ്റ്റേഡിയങ്ങള്‍ക്ക് ഓരോ കോടി.

വിദ്യാഭ്യാസ മേഖലയ്ക്ക് 316 കോടി. 50 ശതമാനമാണ് വര്‍ധന. സാങ്കേതിക വിദ്യാഭ്യാസത്തിന് 65 കോടി. അമ്പലപ്പുഴയില്‍ പുതിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. ഐടിഐകള്‍ക്ക് 25 കോടി. പുതിയ 15 ഐടിഐകള്‍. കൊച്ചിയില്‍ ഫെറി സര്‍വീസിനായി 40 ബോട്ടുകള്‍. കുടിവെള്ള മേഖലയ്ക്ക് 1058 കോടിരൂപയും പൊതു ആരോഗ്യമേഖലയ്ക്ക് 166 കോടിരൂപയും ബജറ്റില്‍ വകയിരുത്തി. കുട്ടനാട്ടില്‍ അണുവിമുക്ത കുടിവെള്ളം വിതരണം ചെയ്യാന്‍ 25കോടിയുടെ നബാര്‍ഡ് സഹായം. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 145 കോടി. ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും 21 കോടി. നാല് പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 210 കോടിരൂപ . 23 സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നതിന് 210 കോടി. ദേശീയ ഗെയിംസ് നടത്തിപ്പിന് 67 കോടി. വയനാട്ടില്‍ തലയ്ക്കല്‍ ചന്തു സ്മാരക ഗോത്രവര്‍ഗ കായിക വിനോദകേന്ദ്രം സ്ഥാപിക്കും. കലാ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് 37.8 കോടി. 125 കോടി മുതല്‍മുടക്കില്‍ എട്ട് പുതിയ പൊതുമേഖല സ്ഥാപനങ്ങള്‍. കോമളപുരം ഹൈടെക് സ്പിന്നിങ്ങ് ആന്‍ഡ് വീവിങ്ങ് മില്‍ (36കോടി). കണ്ണൂര്‍ ഹൈടെക് നെയ്ത്ത് ഫാക്ടറി (20കോടി). കാസര്‍കോട് പുതിയ ടെക്സ്റ്റൈല്‍ മില്‍ (16 കോടി). ട്രാക്കോ കേബിളിന്റെ കണ്ണൂര്‍ യൂണിറ്റ് (12 കോടി). സിഡ്കോയുടെ കോഴിക്കോട്ടെ ടൂള്‍ റൂം (12കോടി). കുറ്റിപ്പുറത്തെ കെല്‍ട്രോ യൂണിറ്റിന് (12 കോടി). ഷൊര്‍ണൂരില്‍ പുതിയ ഫോര്‍ജിങ്ങ് യൂണിറ്റ് (12കോടി). പാലക്കാട് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ മീറ്റര്‍ ഫാക്ടറി (5 കോടി). കെഎംഎംഎല്‍ നവീകരണം (100കോടി). ഓട്ടോ കാസ്റ്റില്‍ സ്റ്റീല്‍ കാസ്റ്റിങ്ങ് ലൈന്‍ (10കോടി). കെഎസ്ഡിപിയുടെ സമ്പൂര്‍ണ നവീകരണവും പുതിയ പ്രൊഡക്ഷന്‍ ലൈനും (34 കോടി). കേരള സോപ്സില്‍ പുതിയ പ്രൊഡക്ഷന്‍ യൂണിറ്റ് (5 കോടി). തിരുവനന്തപുരം സ്പിന്നിങ്ങ് മില്ലിന്റെ കപ്പാസിറ്റി ഇരട്ടിയാക്കല്‍ (5 കോടി). ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിന്റെ നവീകരണം (25 കോടി). ട്രാവന്‍കൂര്‍ - കൊച്ചിന്‍ കെമിക്കല്‍സ് നവീകരണം (51 കോടി). മലബാര്‍ സ്പിന്നിങ്ങ് ആന്‍ഡ് വീവിങ്ങ് മില്‍ കപ്പാസിറ്റി ഇരട്ടിയാക്കല്‍ (15 കോടി). കെല്ലിന്റെ നവീകരണം (30 കോടി).

പരമ്പരാഗത വ്യവസായങ്ങള്‍ക്ക് 246 കോടിരൂപ . കയര്‍ വ്യവസായത്തിന് 82 കോടി. കയല്‍ ഉല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിന് 10 കോടി. കശുവണ്ടി വ്യവസായത്തിന് 52 കോടി. കൈത്തറി വ്യവസായത്തിന് 57 കോടി. ചെറുകിട വ്യവസായങ്ങള്‍ക്ക് 40 കോടി. വ്യവസായ കേന്ദ്രങ്ങളുടെ പശ്ചാത്തല സൌകര്യവികസനത്തിന് അഞ്ചുകോടി. തൃശൂരില്‍ ബഹുനില ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റന്ി 15കോടി. കിന്‍ഫ്ര 10 വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. 250 കോടിയുടെ അടങ്കല്‍. 2010-11 കെഎഫ്സിയുടെ വായ്പ ലഷ്യം 750 കോടി. കെഎസ്എഫ്ഇയുടെ പ്രതിമാസ ചിട്ടി ലക്ഷ്യം 600 കോടി. മല്‍സ്യമേഖലയ്ക്ക് 79 കോടി. 58 ശതമാനം വര്‍ധന. ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കുള്ള പ്രത്യേക പാക്കേജിന് 14 കോടി. തീരദേശ പൊതുസൌകര്യവികസനത്തിന് 10 കോടി.
കടല്‍ഭിത്തി നിര്‍മാണത്തിന് 43കോടി. ഫിഷറീസ് റോഡുകള്‍ക്ക് 30 കോടി. മൃഗസംരക്ഷണത്തിന് 118 കോടി. ഡയറി മേഖലയ്ക്ക് 22 കോടി. 50 ശതമാനം വര്‍ധന. കാന്‍സര്‍, ഹൃദ്രോഗം, വൃക്ക രോഗം എന്നിവയുടെ ചികില്‍സയ്ക്ക് പതിനായിരം രൂപയുടെ അധിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. പ്രീമിയത്തിന് 60 കോടിരൂപ . ശയ്യാവലംബരായ മാനസികവും കായികവുമായ പ്രശ്നങ്ങള്‍ ഉള്ളവരുടെ സഹായത്തിന് പ്രതിമാസം 300രൂപ പെന്‍ഷന്‍. കേന്ദ്ര സഹായം ലഭിക്കാത്ത സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 10കോടിരൂപ. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവടങ്ങളിലെ അന്തേവാസികളുടെ പ്രതിമാസ ഗ്രാന്റ് 250രൂപയായി ഉയര്‍ത്തി. ക്ഷയരോഗികള്‍ക്കുള്ള പ്രതിമാസ ചികില്‍സാ സഹായം 300രൂപയാക്കി. പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ അലവന്‍സ് 30 മുതല്‍ 210 ശതമാനംവരെ കൂട്ടി.

സംസ്ഥാന ബജറ്റില്‍ 1000 കോടിരൂപയുടെ ഹരിത ഫണ്ട് പ്രഖ്യാപിച്ചു. . 20 ലക്ഷം കുടുംബങ്ങള്‍ക്ക് ദക്ഷത കൂടിയ അടുപ്പുകള്‍ നല്‍കാന്‍ 15 കോടി. ദേശീയ ജലപാതയ്ക്ക് 100 കോടിരൂപ. 36 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരിനല്‍കാന്‍ ബജറ്റില്‍ 500 കോടി നീക്കിവെച്ചു. കര്‍ഷക തൊഴിലാളി, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, പനമ്പ്, ഈറ്റ, ഖാദി, ചെറുകിട തോട്ടം തുടങ്ങിയ മേഖലകളിലെ കൂലിവേലക്കാര്‍ക്കും എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ രണ്ട് രൂപയ്ക്ക് അരി നല്‍കും. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് രണ്ട് രൂപയ്ക്ക് അരി ലഭിക്കും.

ഇത്രേം വായിച്ച സ്ഥിതിക്ക് എന്ത് തോന്നുന്നു. ഇതെല്ലം നടപ്പാകുമോ..? അതോ വെള്ളത്തില്‍ വരച്ച വര പോലെ ആകുമോ..? മുന്‍ കാല ചരിത്രം പരിശോധിച്ചാല്‍ നമുക്കറിയാം ഇതെല്ലാം പറഞ്ഞിട്ട് പോകാനുള്ള
അടവാണോ എന്നൊരു സംശയം. കാരണം മറ്റൊന്നുമല്ല കാലാവധി തിരാന്‍ ഇനി അധിക കാലം അധികാരത്തില്‍ ഇല്ലാത്തതിനാലും ഇനി മേലില്‍ വരാന്‍ പറ്റിയില്ലങ്കിലോ എന്ന് കരുതിയാവാം നടക്കുമെന്ന് ഒരുരപ്പുമില്ലാത്ത കാര്യങ്ങള്‍ കു‌ടി മന്ത്രി പറഞ്ഞു വെച്ചത്. തോമസ് സാറെ ഇതെല്ലം പ്രാവര്ത്തികമാക്കാന്‍ ഉള്ള ബാധ്യത കൂടി സാറിനുണ്ട് എന്നൊരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍ കൂടി നടത്തുന്നു. ഇന്നും എങ്ങുമെത്താതെ നില്‍ക്കുന്ന സ്മാര്‍ട്ട് സിറ്റി , വല്ലാര്‍പാടം പദ്ദതി, മൂനനാര്‍ ഓപ്പറേഷന്‍, വിഴിഞ്ഞം പദ്ധതി അങ്ങനെ പറയാനനെ ഏറെ. ചുമ്മാ ബി.പി കൂട്ടാമേന്നെയുളളൂ.

9 comments:

റ്റോംസ് കോനുമഠം said...

ഇത്രേം വായിച്ച സ്ഥിതിക്ക് എന്ത് തോന്നുന്നു. ഇതെല്ലം നടപ്പാകുമോ..? അതോ വെള്ളത്തില്‍ വരച്ച വര പോലെ ആകുമോ..?

anoopkothanalloor said...

കേന്ദ്രം തന്നത് ഇരുട്ടടിയാണെങ്കിൽ കേരളം പകൽ വെട്ടത്തിൽ മുന്നിൽ നിന്നുകൊണ്ട് തലയ്ക്കടിച്ചു.ഇതൊക്കെ സഹിക്കാൻ പൊതുജനം എന്ന കഴുത.
35ലക്ഷം കുടുംബങ്ങൾ അരികൊടുക്കും ആശ്വസിക്കാം.
പുഴുവില്ലാത്ത അരിയാകുമോ എന്തോ?

കൊച്ചുസാറണ്ണൻ said...

ഈ ഒരു ദേശീയ സാഹചര്യത്തിൽ ഇങ്ങനെയെങ്കിലും ഒരു ബഡ്ജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞത് ആശ്വാസം.

ഇ.എ.സജിം തട്ടത്തുമല said...

ഞാൻ ഇവിടെ വന്നിരുന്നു!

മനനം മനോമനന്‍ said...

KOCHUSARANNAN PARANJATHU NERU THANNE!

കൊലകൊമ്പന്‍ said...

വനിതാ ഹോസ്റ്റല്‍ തുടങ്ങാന്‍ പത്ത് കോടി .. അഭിവാദ്യങ്ങള്‍ നേതാവേ ..!

ഹംസ said...

ഞാന്‍ വായിച്ചിട്ടുണ്ട് റ്റോംസ് കണക്കില്‍ ഞാന്‍ പണ്ടേ മോഷമാണ്. അതുകൊണ്ട് തലപുകയ്ക്കാനൊന്നും ഞാന്‍ ഇല്ല. എല്ലാം നടക്കുമ്പോള്‍ കാണാം.

idikkula said...

ബിവരെജെസ് കോര്‍പറേഷന്‍ ഡി അഡിക്ഷന്‍ സെന്റെര്‍ തുടുങ്ങും എന്ന് കണ്ടു.. BEVCO യ്ക്ക് ഉള്ളില്‍ ഒരു ഫ്രിഡ്ജ്‌ ഉം പിന്നില്‍ ഒരു ചെറിയ തട്ടുകടയും സ്ഥാപിച്ചിരുന്നെങ്കില്‍ മനുഷ്യന് കുറച്ചു കൂടി ഉപകാരമായിരുന്നേനെ...

സ്മൃതിപഥം said...

കേന്ദ്ര സർക്കാരിന്റെ കോണ് ട്രിബ്യൂഷൻ പെൻഷൻ പദ്ധതിക്കെതിരെ പോസ്റ്റോഫീസ് ഉപരോധിച്ച എൻ. ജി. ഒ യൂനിയനുകാർ മന്ത്രി തോമസ് ഐസക്കിന്റെ കെ. എസ്. എഫ്. ഇ ജീവനക്കാർക്കുള്ള ബജറ്റ് ഉപഹാരമായ കോണ് ട്രിബ്യൂഷൻ പെൻഷൻ പദ്ധതിക്കെതിരെ ഒരക്ഷരം മിണ്ടാതേന്തെ?

വിലക്കയറ്റം കൊണ്ടും ബസ് ചാർജ് വർദ്ധന കൊണ്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടു പെടുന്ന സർക്കാർ ജീവനക്കാർക്കു ഇടക്കാലാശ്വാസം പോലും പ്രഖ്യാപിക്കാത്ത സർക്കാർ ബജറ്റിനെ സന്തോഷതോടെ സ്വാഗതം ചെയ്തവരാണു ഇവുടുത്തെ എൻ. ജി. ഒ യൂനിയനുകാർ!!!!

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP