Ind disable
Related Posts with Thumbnails

2010-06-18

പതിമൂന്നിനൊപ്പം

"പതിമൂന്ന് " എന്ന അക്കം അത്ര പന്തിയല്ലന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനു നൂറ്റാണ്ടുകളുടെ പഴക്കം ചെന്ന അടിയുറച്ച വിശ്വാസത്തിന്‍റെ ആഴവും കൂടി ഉണ്ട്.  ലോകത്തെല്ലായിടത്തും ആഴത്തില്‍ വേരൂന്നിയ ഈ വിശ്വാസം പാടെ തകിടം മറിക്കുന്ന രീതിയിലാണ് ഈ ലോകകപ്പിന് ചില കളിക്കാരുടെ വരവ്. നമ്മുടെ നാട്ടില്‍ പണ്ട് മുതലേ, സുഭ കാര്യങ്ങള്‍ക്ക് പതിമൂന്നിനെ അകറ്റി നിര്‍ത്തുകയാണ് പതിവ്. ഹോട്ടലുകള്‍ക്ക് പതിമൂന്നു എന്നൊരു ഫ്ലോര്‍ തീര്‍ത്തും ഒഴിവാക്കിയും, പതിമൂന്നില് തുടങ്ങുന്ന മുറികള്‍ തന്നെ തുറക്കാതെ എല്ലാ ഹോട്ടലുകാരും തങ്ങളുടെ നിലപാടിലൂടെ ലോകമെബാടുമുള്ള ഈ വിശ്വാസത്തെ ഒന്ന് കൂടി അരക്കിട്ട് ഉറപ്പിക്കുംപോഴാണ് ഭാഗ്യത്തിന്‍റെ കൂടി കളിയായ ഫുട്ബാളില്‍ ചില കളിക്കാര്‍ ഈ സാഹസത്തിനു മുതിരുന്നതെന്നോര്‍ക്കണം. അപ്പോള്‍ പതിമൂന്നാം നമ്പര്‍ ജേഴ്സിയണിഞ്ഞു കളികളത്തിലിറങ്ങുന്നവരുടെ കാര്യം എന്താവും..?

ഈ ലോകകപ്പില്‍ മുപ്പത്തിരണ്ട് കളിക്കാര്‍ ഈ നമ്പര്‍ അണിഞ്ഞു കളികളത്തില്‍ ഇറങ്ങുന്നുണ്ട് എന്നുള്ളത് അവരുടെ ഈ നമ്പരിനോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രം എന്ന് മനിസിലാക്കാവുന്നതെയുള്ളൂ. ബ്രസീലിന്‍റെ ദാനിയേല്‍ ആള്വ്സ്, അര്‍ജെന്ടീനയുടെ വാള്‍ട്ടര്‍ സാമുവേല്‍, ജര്‍മ്മനിയുടെ തോമസ്‌ മുള്ളര്‍, ഇറ്റലിയുടെ സാല്‍വഡോര്‍ ബെച്ചെട്ടി, ഫ്രാന്‍സിന്‍റെ പാട്രിസ് ഏവര തുടങ്ങിയവര്‍ യാവരില്‍ പ്രമുഖര്‍ മാത്രം.

എന്തുകൊണ്ട് നാം പതിമൂന്നു എന്ന നമ്പറിനെ ഇത്ര അധികം ഭയക്കുന്നു...? രാശിയില്ലാത്തെ ദിവസമായി ഇതിനെ വേദങ്ങളില്‍ എടുത്തുപറയുന്നുണ്ട്. സംഖ്യാ ശാസ്ത്രത്തില്‍ ഈ നമ്പര്‍ ആപത്തുകളുടെ ഒരു ഘോഷയാത്രയ്ക്ക് തന്നെ കളമോരുക്കുമെന്നു പ്ര്തെയെകം എടുത്തു പറയുന്നു. വേവലാതിയോടെ മാത്രമേ ഈ നമ്പറിനെ ലോകം കാണുന്നുള്ളൂ. അപ്പോഴാണ്‌ തന്റെടത്തോടെ ആ നമ്പറിനെ രണ്ടു കൈയും നീട്ടി ഇത് ഞങ്ങളുടെ ഭാഗ്യ നമ്പര്‍ എന്ന് പറഞ്ഞു കളിക്കളത്തില്‍ ഇറങ്ങിയിരിക്കുന്നതെന്നോര്‍ക്കണം. മറ്റൊന്നു കൂടി ഈ കളിക്കാരില്‍ പ്രമുഖര്‍ എല്ലാവരും തന്നെ ലോകകപ്പ് സാധ്യത തള്ളികളയാനാവാത്ത ടീമിന്‍റെ കളിക്കാരുമാണ്. അപ്പോള്‍ അവരുടെ ഭാഗ്യകേട്‌ കൊണ്ടാവുമോ സാധ്യത കല്പിക്കപെട്ട ടീം പെട്ടന്ന് പുറത്താവുകയോ, തോല്‍ക്കുകയോ ചെയ്യുക..? 

ഓസ്ട്രേലിയയാക്കെതിരെ നടന്ന മത്സരത്തില്‍ ജര്‍മ്മനിയുടെ മൂന്നാം ഗോള്‍ നേടിയത് മുള്ളറായിരുന്നു. അപ്പോള്‍ ഭാഗ്യമോ, ഭാഗ്യക്കെടോ ഈ പതിമൂന്നു എന്ന പാവം നമ്പര്‍. അല്ലെങ്കില്‍ തന്നെ നമുക്ക് ദോഷം വരുന്നത് കൊള്ളാത്തതും അല്ലാത്തത് നല്ലതും. എന്തായാലും ഒരു ഭാഗ്യ പരീക്ഷണത്തിനു നിങ്ങള്‍ തയ്യാറാണോ..? എങ്കില്‍ അടുത്ത തവണ പതിമൂന്നു എന്ന നമ്പറില്‍ കാര്യങ്ങള്‍ തീരുമാനിച്ചോളൂ. 

7 comments:

Unknown said...

എന്തായാലും ഒരു ഭാഗ്യ പരീക്ഷണത്തിനു നിങ്ങള്‍ തയ്യാറാണോ..?

Rare Rose said...

അങ്ങനെ 13നും നല്ല കാലം തെളിയട്ടെ.:)

mini//മിനി said...

13 ചിലർക്ക് ദോഷമാണെങ്കിലും
എന്നെപ്പോലുള്ള ചിലർക്ക് ഭാഗ്യനമ്പറാണ്.

മനു - Manu said...

സംഖ്യകൾക്കു ഭാഗ്യമോ നിർഭാഗ്യമോ ഉണ്ടെന്നു കരുതുന്ന മണ്ടന്മാരാണു മനുഷ്യ രാശിയുടെ നിർഭാഗ്യം.

അലി said...

പതിമൂന്നിന്റെ ഭാഗ്യം!

Wash'Allan JK | വഷളന്‍ ജേക്കെ said...

ശുദ്ധ മണ്ടത്തരം... പതിമൂന്നിനെന്നാ കൊഴപ്പം? ഒരു സംഖ്യ അല്ലാതെന്താ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു വേദത്തിലും പതിമൂന്നിനെ ദുഷ്പിച്ചു പറഞ്ഞിട്ടില്ലല്ലൊ..
എല്ലാം വെറും അന്ധവിശ്വാസങ്ങൾ !
ഞാനൊരു പതിമൂന്നിന്റെ ഫാനാണ് കേട്ടൊ

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP