Ind disable
Related Posts with Thumbnails

2010-06-12

ഇനി ആരവത്തിന്‍റെ മുപ്പതുനാള്‍





ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ നായകന്‍ മണ്ടേലയുടെ നാട്ടില്‍ അരങ്ങേറുന്ന ഫുട്ബാള്‍ മാമാങ്കത്തിന് ഇനി ഒരു മാസത്തെ കണ്ണും മനസ്സും കുളിര്‍പ്പിക്കുന്ന കാഴ്ചകളുടെ വിസ്മയ ലോകം സമ്മാനിച്ചു കൊണ്ടുള്ള ജൈത്ര യാത്ര തുടരുകയായി. മതിവരാത്ത ഭ്രമം കലര്‍ന്ന കൌതുകത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബാള്‍ ആരാധകര്‍ . നിറങ്ങള്‍ വാരിപ്പുതച്ച്, വുവുസല കുഴല്‍വാദ്യം തീര്‍ക്കുന്ന വിസ്മയം പകരുന്ന ശബ്ദഘോഷത്തില്‍ ആറാടി, ജൊഹാനസ്ബര്‍ഗ് ഒരുങ്ങിക്കഴിഞ്ഞു. ഇനി ഒരുമാസം, ലോകമെമ്പാടുമുള്ള കാല്‍ പന്തു കളിയുടെ ഭ്രാന്തന്മ്മാര്‍ ഓരോ പന്തിന്റെയും ചലനത്തിന്റെയും വെഗതയുടെയും ആക്ക തൂക്കങ്ങള്‍ ചാലിച്ചെഴുതി രാപകലെന്നില്ലാതെ വര്‍ണങ്ങളുടെയും വന്യതാളങ്ങളുടെയും ലോകകപ്പായ, 2010 ലോകകപ്പിനെ നെഞ്ചിലേറ്റി ഭാഷയും മതവും ജാതിയും വര്‍ണ്ണവും വര്‍ഗ്ഗവും രാഷ്ട്രവും ഒന്നും ഒരു തടസമാകാതെ മുന്തിരിത്തോപ്പുകളുടെയും, ഓറഞ്ചു തോട്ടങ്ങളുടെയും നാടായ ദക്ഷിണാഫ്രിക്കയുടെ ഹൃദയത്തിലേക്ക് തന്നെ...

ഉദ്ഘാടനച്ചടങ്ങുകള്‍ക്കും ആദ്യ മത്സരത്തിനും വേദിയായ സോക്കര്‍സിറ്റി സ്റ്റേഡിയത്തിനുമുണ്ട് പഴമയുടെയും പുതുമയുടെയും കഥ. പന്തുരുളുന്നത് ഈ സ്റ്റെഡിയാത്തിലാകുംപോള്‍ അവിടെ പുതുക്കി പണിയാനായി ചെലവഴിച്ച ലക്ഷക്കണക്കിന്‌ വരുന്ന ഡോളര്‍ അതിന്റെ മനോഹാരിതയും അവിടുത്തുകാരുടെ ഫുട്ബളിനോടുള്ള അടങ്ങാത്ത ആവേശവും നമ്മെ മോഹിപ്പിക്കുന്നു. സൊവെറ്റയിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയുടെ എല്ലാമെല്ലാമായ നെല്‍സണ്‍ മണ്ടേലയുടെ സാന്നിധ്യവും വുവുസലയൂതി ആര്‍ത്തുവിളിക്കുന്ന സ്വന്തം നാട്ടിലെ ആരാധകരുടെ എന്തെന്നില്ലാത്ത  ആവേശവും നാം കഴിഞ്ഞ ദിവസം കണ്ടു കഴിഞ്ഞു.

കാതടപ്പിക്കുന്ന വുവുസലയുടെ ഘോഷമാകും 2010 ലോകകപ്പിന്  എല്ലാ കളികളിലും നിഴലിച്ചു നില്‍ക്കുക എന്നത് വലിയ അംഗീകാരമായി ഇവിടുത്തുകാര്‍ കാണുന്നു. ലോകമറിയുന്ന തങ്ങളുടെ തനതു വാദ്യഘോഷം എന്താണന്നു ലോകത്തിനു മുന്നില്‍ വിരുന്നായോരുക്കുന്നതില്‍ അവര്‍ കാട്ടുന്ന അത്യുസ്സാഹവും നാം കണ്ടു പഠിക്കേണ്ടതാണ്. അതിനെല്ലാം അപ്പുറമായി നല്ല കളിയുടെയും നന്മയുടെയും പ്രതീകമായ 'സാക്കുമി' എന്ന ഭാഗ്യചിഹ്നത്തിനൊപ്പം കളി ആസ്വദിക്കുകയും നൃത്തം ചവിട്ടുകയും ചെയ്യുന്ന സാധാരണക്കാരായ ഫുട്ബാള്‍ പ്രേമികള്‍ ഇന്ന് ആഫ്രിക്കയില്‍ മാത്രമല്ല ലോകമെമ്പാടും നമുക്ക് കാണുവാന്‍ കഴിയും.

ഇക്കുറി ലോക ഫുട്‌ബോളിന്റെ കിരീടം വെട്ടിപ്പിടിക്കാന്‍ 32 ടീമുകളാണ് രംഗത്തുള്ളത്. 32 രാഷ്ട്രങ്ങളുടെ പ്രാര്‍ഥനയും ഒപ്പം തങ്ങള്‍ ആരാധിക്കുന്ന താരങ്ങള്‍ക്കൊപ്പം അവരവരുടെ ഇഷ്ട ടീമിനൊപ്പവും ആടിയും പാടിയും ഈ ലോകകപ്പ്‌ വിരുന്നു ആസ്വദിക്കുന്നവരും അനവധിയാണ്. ഇറ്റലിയാണ് നിലവിലുള്ള ചാമ്പ്യന്മാര്‍ .ഇത്തവണ കിഴവന്‍പടയെന്ന അപഖ്യാതിയുമായാണ് ആഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. അഞ്ചു തവണ ലോകകിരീടം സ്വന്തമാക്കിയ അഭിമാന പാരമ്പര്യമുള്ള ബ്രസീല്‍ , ഇതിഹാസതാരം മാറഡോണ പരിശീലിപ്പിക്കുന്ന അര്‍ജന്റീന, അടങ്ങാത്ത വിജയദാഹവുമായെത്തുന്ന സ്‌പെയിന്‍ എന്നീ ടീമുകള്‍ക്കാണ് ആരാധകരും പ്രവചനക്കാരും വിജയ സാധ്യതകള്‍ കല്പിച്ചു നല്‍കുന്നത്. ഇതിനെല്ലാം പുറമേ ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട് ടീമുകളും അട്ടിമറി സൃഷ്ടിക്കാനോ വിജയമാവര്‍ത്തിക്കുവാനോ അസാമാന്യ വൈഭവം ഉള്ളവര്‍ തന്നെ എന്ന കാര്യത്തില്‍ സംശയം ഏതുമില്ല. 

സ്വര്‍ണവും പ്ലാറ്റിനവും വിളയുന്ന മണ്‍പാടങ്ങളുമുള്ള ദക്ഷിണാഫ്രിക്കയിലേക്ക് ഫുട്‌ബോള്‍ എത്തുമ്പോള്‍ ,മറ്റെല്ലാം മറന്ന് ലോകം മുഴുവന്‍ അതിനായി തയ്യാറെടുത്തുകഴിഞ്ഞു. ഇനി ആരവങ്ങളും പുറത്താകലുകളും അട്ടിമറികളും അവാസാനമില്ലാതെ തുടരുന്ന മുപ്പതുനാളുകള്‍. വുവുസല കുഴല്‍വാദ്യം തീര്‍ക്കുന്ന വിസ്മയം പകരുന്ന ശബ്ദഘോഷത്തില്‍ ആറാടി, കളിയുടെ എല്ലാ ഗരിമയും അതിന്റെ അവാസാനം വരെ നിലനില്‍ക്കട്ടെയെന്ന് ആത്മാര്‍ഥമായി ആശിക്കുകയും , ഒപ്പം ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മുടെ രാജ്യവും എന്നെങ്കിലും ഒരിക്കല്‍ ബുട്ടണിയും എന്ന് സ്വപ്നം കണ്ടു അതിന്റെ ഫല പ്രാപ്തിക്കായി പാര്‍ത്ഥിക്കുകയും ചെയ്യാം.

11 comments:

Unknown said...

ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മുടെ രാജ്യവും എന്നെങ്കിലും ഒരിക്കല്‍ ബുട്ടണിയും എന്ന് സ്വപ്നം കണ്ടു അതിന്റെ ഫല പ്രാപ്തിക്കായി പാര്‍ത്ഥിക്കുകയും ചെയ്യാം.

Naushu said...

തീര്‍ച്ചയായും നമുക്ക് സ്വപ്നം കാണാം....

Dr. Indhumenon said...

നമുക്ക് സ്വപ്നം കാണാനല്ലേ പറ്റു

Unknown said...

വളരെ ആരോചകമാണവരുടെ ഈ വുവുസോല പീപ്പി. ഒരുമാതിരി വേട്ടാളന്റെ ഇരമ്പല്‍പോലെ.

Faisal Alimuth said...

ഞാനും സ്വപ്നംകാണുന്നു..!

Wash'Allan JK | വഷളന്‍ ജേക്കെ said...

ഇന്ത്യയും വരും... വരാതിരിക്കില്ല ഒരു നാള്‍ ...

kambarRm said...

ഇന്ത്യ വരുന്നോ..എന്നാത്തിനാ, ബാൾ പെറുക്കാനാണോ..
ഇന്ത്യ വരട്ടെ, സ്വപ്നം ഞാനും കാണാം..അതിനു ടാക്സ് കൊടുക്കണ്ടല്ലോ..
അത് വരെ ബ്രസീൽ കീ‍ീ‍ീ‍ീ...ജൈയ്
ഈ ഗപ്പ് ബ്രസീലിനു തന്നെ..

Anil cheleri kumaran said...

കമ്പര്‍ കീ ജയ്..

akhi said...

tomsnte prethikaranangalkkayi kathirikkunnu.

Unknown said...

@നൌഷു, ഇന്ദൂ,
സ്വപനം എങ്കിലും കണ്ടില്ലെങ്കില്‍ പിന്നെ എന്തോന്നാല്ലേ..
@തെച്ചിക്കോടാ,
ഒരു നാടിന്‍റെ ആത്മാവല്ലേ അവിടുത്തെ സംഗീതം. അപ്പോള്‍ അതെത്ര കൊള്ളില്ലെങ്കിലും ആസ്വദിക്കുകയല്ലേ നല്ലത് .
@ഫൈസലേ, വഷളാ,
വരുമൊരുനാള്‍.. നന്ദി.
@കമ്പറേ, കുമാരേട്ടാ,
നമ്മുടെ നാടും വരണമെന്ന് തന്നെയാണ് എന്‍റെ അതിയായ ആഗ്രഹം. ഇപ്പോള്‍ തന്ന നൊക്കൂ, നമ്മുടെ നാട്ടില്‍ നിന്നും അന്താരാഷ്ട്ര ടീമുകളില്‍ കളിക്കാന്‍ ആള്‍ക്കാര്‍ എത്തിക്കഴിഞ്ഞു.
പിന്നെ ഏതൊരു വിദേശ രാജ്യത്തും അവരുടെ രാജ്യം തോറ്റാല്‍ പോലും അവര്‍ ആ രാജ്യത്തിനെ, അവിടുത്തെ കളിക്കാരെ സപ്പോര്‍ട്ട് ചെയ്യും. നമ്മള്‍ നേരെ തിരിച്ചാണ്. കഴിവുള്ളവരെ കണ്ടത്താനും, അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള മനസ്സ് നമുക്ക് കമ്മിയാനന്നു തന്നെ പറയേണ്ടി വരും.
@അഖി,
നന്ദി.
എല്ലാ വായനക്കാര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഒരുപാട് നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

നോക്കു...ഏഷ്യൻ രാജ്യങ്ങൾ ഇത്തവണ തല പൊക്കി പിടിച്ചിരിക്കുന്നത്...

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP