Ind disable
Related Posts with Thumbnails

2010-06-11

ജാക്ക്പോട്ട് അടിച്ചത് നദിയാ മൊയ്തുവിന്..

ഒരു ടി.വി പരിപാടി അതും നീണ്ട എട്ടു വര്‍ഷങ്ങള്‍ , എന്നത് ഒരു ചുരുങ്ങിയ ഒരു കാലമല്ല. എട്ടു വര്‍ഷങ്ങള്‍ കൊണ്ട് നാനൂറിലധികം എപ്പിസോഡുകള്‍ , മൂവായിര്ത്തിലധികം ആളുകള്‍ പങ്കെടുക്കുക, നാല് കോടിയിലേറെ രൂപ സമ്മാനത്തുകയായി കൊടുക്കാന്‍ സാധിക്കുക. അപ്പോള്‍ തന്നെ ഈ ടി.വി പ്രോഗ്രാമിന്റെ പേരും പെരുമയും മനിസിലാക്കാവുന്നതെയുള്ളൂ . ഒരു ടി.വി പ്രോഗ്രാം വിജയിക്കണമെങ്കില്‍ പല ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അവതാരകന്‍ / അവതാരക അതിന്റെ ഏറ്റവും ഒന്നാമതായി നില്‍ക്കുന്ന ഒരു കാര്യം. അതിലേറെ അത് ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനമാണ് എപ്പോഴും ഇത്തരം പ്രോഗ്രാമുകളുടെ ജീവന്‍. അതിനു കോട്ടം വന്നാല്‍ ഞങ്ങള്‍ അതിനെ കൈയ്യൊഴിയുക തന്നെ ചെയ്യും. അമിതാബു ബച്ചന്‍ അവതരിപ്പിച്ച കോന്‍ ബനേഗാ കരോട് പതി എന്ന ഒറ്റ പ്രോഗ്രാം കൊണ്ട് ഉണ്ടായ പ്രശസ്തി തന്നെയാണ് തകര്‍ന്ന അവസ്ഥയില്‍ നിന്നും അമിതാഭിനെ ഒരു പരിധി വരെ കച്ചി തുരുമ്പായി അന്ന് പരിണമിച്ചത്‌. ആ പ്രോഗ്രാം അവതരിപ്പിച്ചതിലെ വ്യത്യസ്തത അതിലേറെ ഗംഭീരമായ ശബ്ദ സൌകുമാര്യം എന്നിവയും ഏറെ ശ്രെദ്ധ നേടാന്‍ കാരണമായി.

ഇവിടെയും കാര്യം വ്യത്യസ്തമല്ല. നമ്മുടെ സ്വന്തം പുരട്ചി തലൈവി ജയലളിത അമ്മയുടെ സ്വന്തം ചാനലായ ജയ ടി.വിയിലെ അതും ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഗെയിംഷോ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ജാക്ക്‌പോട്ട് ഗെയിം ഷോ , നടിയും അവതാരകയും നമ്മുടെ എക്കാലത്തെയും ഹരവും അടുത്ത കാലത്ത് വിവാദ നായികയുമായ ഖുശ്ബു അമ്മ അവതരിപ്പിച്ചു വന്ന ഒരു പ്രോഗ്രാം ആയിരുന്നു. ജാക്ക്പോട്ടിനെ വ്യത്യസ്തമാക്കിയത് ഖുശ്ബു അമ്മയുടെ അവതരണവും, അവരുടെ തമിഴകത്തുള്ള സ്വാധീനവും ഒന്ന് മാത്രാമാനന്നു ഏതു തമിഴനെ പോലെ ഞാനും ഏതു ഉറക്കത്തിലും പറയും. ഇപ്പോള്‍ ഇതാ നമ്മുടെ ഖുശ്ബു അമ്മ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തലൈവിയെ വിട്ടു തലൈവര്‍ കൂടെ പോയാച്ച്. അതുടെ ഇന്തയിടത്ത്തില്‍ തുടര്ന്തു വന്ത എല്ലാ പൊയ് കാഴ്ചകള്‍ക്കും ഒരു തടവ്‌.... ബാക്കി ഞാന്‍ പറയാതെ തന്നെ ഊഹിച്ചോളു. 

നടി ഖുശ്ബു ഡി.എം.കെ.യില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് അതുവരെ എല്ലാ ഗരിമയോടും നാലാളുടെ മുന്‍പില്‍ ഞെളിഞ്ഞു നിന്ന് പറയാന്‍ ജയ ടീ.വിയ്ക്ക് ആകെയുണ്ടായിരുന്ന പ്രോഗ്രാം ജയലളിത അമ്മയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍ത്തി വെയ്കുകയാനുണ്ടായത്. എങ്ങനെ ഖുശ്ബുവിനെ കുറ്റം പറയും. ഒരു ടി.വിയില്‍ പ്രതിഫലം വാങ്ങി പ്രോഗ്രാം അവതരിപ്പിക്കുന്ന ആള്‍ എന്ന നിലയില്‍ തന്റെ കൃത്യം നാന്നായി തന്നെ ഖുശ്ബു നിര്‍വഹിക്കുകയും , അതിന്റെ ലാഭം പരമാവധി ആ ചാനലുകാര്‍ സ്വന്തമാക്കുകയും ചെയ്തു കഴിഞ്ഞു. എന്നാല്‍ തന്റെ എതിര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ഒരുവളെ വെച്ച് എങ്ങനെ പ്രോഗ്രാം നീട്ടി കൊണ്ട് പോകും. എല്ലാ തമിഴന്മ്മാരും ഒന്നിച്ചു ചൂലെടുത്തടിക്കില്ലെ..? അപ്പൊ പുറത്താക്കുകയും ഒപ്പം ആ പരിപാടി നിര്‍ത്തി വെയ്ക്കുകയുമല്ലേ നിര്‍വാഹമുള്ളൂ. 

ഖുശ്ബു പോയന്നു വെച്ച് അങ്ങനെ തോറ്റു കൊടുക്കാനൊന്നും തലൈവി ഒരുക്കമല്ല. ആരെയെങ്കിലും കണ്ടു പിടിച്ചു കൊണ്ട് വരാന്‍ അവര്‍ ശിങ്കടികളെ ശട്ടം കെട്ടി. അവര്‍ ഒടുവില്‍ ഉപായം പോലെ ജനങ്ങള്‍ക്ക്‌ വിട്ടു കൊടുത്തു. ഇനി എങ്ങാനും പരിപാടി പൊട്ടി പോയാലും അതിന്റെ കുറ്റം തങ്ങളുടെ തലയില്‍ വന്നു വീഴാന്‍ പാടില്ലല്ലോ. സര്‍വേ നടത്തി ജനഹിതം പോലെ അവര്‍ ആളെ കണ്ടത്തി. തമിഴകത്തിന് മാത്രമല്ല മലയാളികള്‍ക്കും ഏറെ സുപരിചിതയായ നടി നാദിയ മൊയ്തുവിനാണ് നറുക്ക് വീണത്‌. നടി ഖുശ്ബുവിന്റെ അത്രയും താരത്തിളക്കം നദിയക്കില്ലെങ്കിലും കുടുംബങ്ങളെ ആകര്‍ഷിചിരിക്കുന്ന ഒരു പരിപാടി എന്ന നിലയില്‍ അതിനു കോട്ടം വരാതെ , ചുരുക്കി പറഞ്ഞാല്‍ ചീത്ത പേര് കേള്‍പ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകാന്‍ നദിയായ്ക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

 ജാക്ക്‌പോട്ടിന്റെ മുഖ്യ ആകര്‍ഷണം അതിന്റെ അവതാരകയാണ് എന്നിരിക്കെ ഇനി നാദിയയുടെ അവതരണം എങ്ങനെ ആയിരിക്കും എന്ന് മാത്രം നമുക്ക് കാത്തിരുന്നു കാണാം. തരക്കേടില്ലാതെ അഭിനയം കാഴ്ച വെക്കാറുള്ള നദിയ ഒരു പക്ഷെ തമിഴ് മക്കളുടെ അരുമയാവാനും അതുവഴി അമ്മയാവാനും ഇനി അധിക കാലം കാത്തിരിക്കേണ്ടി വരില്ല. ഖുശ്ബു അമ്മ പോയാലും സാരമില പ്രോഗ്രാം അതെ പടി വന്നല്ലോ എന്നാശ്വസിക്കുന്ന ഒരു തമിഴനെങ്കിലും കാണാതിരിക്കില്ലല്ലോ. നദിയാക്ക് എന്റെ ആശംസകള്‍ ...!! 

4 comments:

Unknown said...

നദിയാക്ക് എന്റെ ആശംസകള്‍ ...!!

Unknown said...

നദിയാക്ക് എന്റെ ആശംസകള്‍ ...!!

ഒഴാക്കന്‍. said...

എന്‍റെയും .. ആശംസകളെ

Mohamed Salahudheen said...

ആശംസകള്‍

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP