Ind disable
Related Posts with Thumbnails

2010-06-06

ലീഗിന്റെ പെരുമാട്ടച്ചട്ടമെന്ന ചട്ടുകം

മുസ്ലീം ലീഗിനിതെന്തു പറ്റി എന്നാലോചിക്കുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കുറെ കാലമായി പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് അവരോടൊപ്പം പ്രവര്‍ത്തിക്കുന്ന, സഹകരിക്കുന്ന വനിതകള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം , എങ്ങനെ നടക്കണം എന്നുള്ള തീരുമാനം ഇനി മുതല്‍ ലീഗ് നേത്വ്രുത്വം തീരുമാനിച്ചറിയിക്കും. അതനുസരിച്ച് നടക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇനി കേരളത്തിലെ തീവ്ര ചിന്താഗതിയുള്ള മുസ്ലീം സഹോദരിമാര്‍ക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആരുടെതാണി തീരുമാനം, അതറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌. കേരളത്തിലെ പ്രമുഖരായ സാമുദായിക നേതാക്കളുടെ ആവശ്യപ്രകാരമാണ് തങ്ങള്‍ ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ നടപടി തുടങ്ങിയതെന്ന് കുഞ്ഞാലികുട്ടി സാഹിബ് വ്യക്തമാക്കുക കൂടി ചെയതതോടെ ചിത്രം ഏതാണ്ട് വ്യക്തമായി കാണും. 

പൊതു സമൂഹത്തില് പ്രവര്‍ത്തിക്കാന്‍ എന്തിനാണ് സ്ത്രീകള്‍ക്ക് ഇത്തരത്തിലൊരു നിയന്ത്രനത്ത്തോട് കൂടിയ വസ്ത്ര ധാരണം എന്നു ഒരു നിമിഷം ചിന്തിച്ചു നോക്കു. കേരളത്തിലെ സ്ത്രീകളുടെ വസ്ത്ര ധാരണം പഴയകാലം മുതല്‍ക്കേ പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ് താനും. ഇടകാലത്ത് ചിലര്‍ അല്‍പ വസ്ത്രധാരികാളായി പ്രത്യക്ഷപ്പെടാരുണ്ടെങ്കിലും, അതെല്ലാം ചില ഒറ്റപ്പെട്ട സംഭവങ്ങളായെ കണ്ടിട്ടുള്ളു. പക്ഷെ , ഇപ്പോള്‍ എന്തിനാണ് കേരളത്തിലെ ഒരു വിഭാഗം സ്തീകളെ മാത്രം ഇത്തരത്തിലൊരു സ്വാതന്ത്രമില്ലയ്മയിലേക്ക് വലിച്ചിഴയ്ക്കുന്നത്. വസ്ത്രധാരണം മാത്രമല്ല ഒരു കൂച്ചു വിലങ്ങും പിറകെ വരുന്നു. എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണം (ആരോട് എന്നു വ്യക്തമല്ല) എന്തൊക്കെ ചെയ്യണം...അങ്ങനെ നീളുന്നു കാര്യങ്ങളുടെ പോക്ക്.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് ഒരു ചോദ്യം നമുക്ക് സ്വഭാവികമായും ഉന്നയിക്കാം. ഇപ്പോള്‍ കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ക്ക് അച്ചടക്കത്തിന്റെ ഒരു കുറവ് വല്ലാതെ അനുഭവപ്പെടുന്നുണ്ടോ..? എവിടെ , ആര് ആരോട് അച്ചടക്കം ലംഘിചിട്ടാണിപ്പോള്‍ സാമുദായിക നെതാക്കന്മ്മരെല്ലാം കൂടി ഇങ്ങനെ ഒരു വല്ലാത്ത (വേണ്ടാത്ത) പെരുമാട്ടച്ചട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീ സംവരണം എന്നു പറയുന്നത് ചില കാര്യങ്ങളില്‍ മാത്രം പോരാ. എല്ലാ കാര്യങ്ങളിലും വേണം. അല്ലാതെ വീട്ടില്‍ ഒന്ന്, സമൂഹത്തില് മറ്റൊന്ന്, രാഷ്ട്രീയത്തില്‍ എങ്ങും കാണാത്ത കൊറേ അളിഞ്ഞ പെരുമാറ്റച്ചട്ടം. മുസ്ലീം സ്ത്രീകള്‍ അവരുടെ പ്രസ്ഥാനത്തെ സേവിക്കാന്‍ മാത്രമല്ലല്ലോ പ്രവര്‍ത്തിക്കുന്നത്. പൊതു സമുഉഹം എന്നു പറഞ്ഞാല്‍ അവിടെ മുസ്ലീം സ്ത്രീകളും അവരുടെ സമുഉഹവും മാത്രമല്ലല്ലോ, എല്ലാ ജാതി മതവ്യവസ്ഥയും നിലനില്‍ക്കുന്ന കേരളീയ സമൂഹത്തിലാണു ഇത് സംഭവിക്കാന്‍ പോകുന്ന്തെന്നത് കുറച്ചു അങ്കലാപ്പോടെ തന്നെ കാണേണ്ട കാര്യമാണ്.

ഏതു വസ്ത്രം ധരിച്ചാലും അത് മാന്യമാവനം എന്നൊരു വ്യവസ്ഥ വെച്ചാല്‍ പോരെ. വസ്ത്ര നിയന്ത്രണവും, വാക്ക് നിയന്ത്രണവും കൊണ്ട് സ്തീകളുടെ മേലുള്ള കടന്നാക്രമണം മാത്രമല്ല അവരെ ചങ്ങലക്കിട്ടു തന്റെ ഇഷ്ടങ്ങള്‍ക്കൊത്ത് നീങ്ങാനുള്ള ഒരു  ചട്ടുകമായും , ഒപ്പം എന്നും പുരുഷന്റെ അടിമയാണ് സ്ത്രീകള്‍ എന്ന വസ്തുത വെളിച്ചത്തു കൊണ്ട് വരുന്നതുമാണ് ഈ നടപടിയിലൂടെ ലീഗ് നേത്രത്വം നമ്മെ സാക്ഷ്യപ്പെടുത്തുന്നത്. ഘോരം ഘോരം വാ തോരാതെ എല്ലായിടത്തും പ്രസംഗിച്ചു നടക്കുന്ന ലീഗ് നേതാക്കള്‍ ഈ കാര്യങ്ങള്‍ ഇതെല്ലം ഒന്ന് ചിന്തിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതിന്  മുന്‍പ് സ്ത്രീ സമൂഹത്തിന്ടെ അഭിപ്രായം കൂടെ ആരായുന്നതും നല്ലതായിരിക്കും .അല്ലെങ്കില്‍ ഈ നടപടിയിലൂടെ ഏകപക്ഷീയമായ ഒരു ചട്ടം എന്ന പേര് ദോഷം കേള്‍ക്കാന്‍ ഇടവരും. അതുണ്ടാവതിരിക്കട്ടെ എന്നു ഞാന്‍ ആശിക്കുന്നു.

9 comments:

Unknown said...

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് ഒരു ചോദ്യം നമുക്ക് സ്വഭാവികമായും ഉന്നയിക്കാം. ഇപ്പോള്‍ കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ക്ക് അച്ചടക്കത്തിന്റെ ഒരു കുറവ് വല്ലാതെ അനുഭവപ്പെടുന്നുണ്ടോ..?

Dr. Indhumenon said...

കാര്യം വരുമ്പോള്‍ എല്ലാവരും സ്തീകള്‍ക്ക് നരേയാ കുതിര കയറുന്നത്. ഇത് മ്മാരേണ്ട കാലം എന്നെ കഴിഞ്ഞു. എന്നാല്‍ നമ്മുടെ നാട്ടില്‍ ചില അബ്ദ ചിന്താ ഗതിക്കാര്‍ ഉള്ളതിനാല്‍ നമുക്ക് ഒന്നിനും നേരെ ചെവ്വേ ഒരു കാര്യവും നടക്കുമെന്ന് കരുതുക പോലും അസാധ്യം. കഷ്ടം

വഴിപോക്കന്‍ | YK said...

ഏയ്‌ ലീഗിനോന്നും പറ്റീട്ടില്ല, പറ്റിയത് നമ്മുടെ നാട്ടുകാര്‍ക്കാ, അവരെ കൂടി പറ്റിച്ചു അവരെ വോട്ട് കൂടി വാങ്ങാനുള്ള ലീഗിന്റെ എളിയൊരു അടവ്..അത്രേയുള്ളൂ

Faisal Alimuth said...

പേര് മുസ്ലിം ലീഗാണെന്നെങ്കിലും, പ്രവര്‍ത്തിക്കേണ്ടത് ഒരു മതേതര സമൂഹത്തില്‍ ആണെന്നത് നേതാക്കള്‍ മറന്നു പോയിട്ടുണ്ടാവും. അല്ലെങ്കില്‍ പേര് മാത്രം പോര അതിനൊത്ത അടയാളങ്ങളും വേണമെന്ന്‍ ആരെങ്കിലും വാശി
പിടിക്കുന്നുണ്ടാവും.

ശ്രീനാഥന്‍ said...

ലീഗിനു അത്ര ശാഠ്യമുണ്ടോ, അതൊരു ലിബറൽ കക്ഷിയാണെന്നണു എന്റെ ധാരണ, ഒരു പക്ഷെ, തീവ്രവാദ സ്വാധീനം സമുദായത്തിൽ വർദ്ധിക്കുന്നതു കൊണ്ട്, ഒന്ന് പിടിച്ച് നിൽക്കാൻ ഒരു നമ്പർ ഇടുന്നതായിരിക്കാം. ഇതു ചർച്ചാവിഷയം ആക്കിയതു നന്നായി

Wash'Allan JK | വഷളന്‍ ജേക്കെ said...

ഇപ്പൊ എല്ലാ മതങ്ങള്‍ക്കും കൊമ്പു കൂടിയ സമയമാണല്ലോ

Anees Hassan said...

സ്വത്വ രാഷ്ട്രീയം ....പറഞ്ഞു തുടങ്ങുന്ന ലീഗ്

ഇ.എ.സജിം തട്ടത്തുമല said...

പല നല്ല മുസലിയാക്കന്മാരുടെയും മക്കൾ ആധുനിക വേഷം ധരിച്ച് നടക്കും. ഇതേ മുസലിയാക്കൻമാർ പറയുന്നതുകേട്ട് പാവപ്പെട്ട കുറെ വിശ്വാസികൾ മുഖം പോലും മറച്ചും നടക്കും.ലീഗിന്റെ കാര്യവും ഇതുപോലെ ആകാനാണു സാധ്യത. ഏതു മതത്തിൽ പെട്ട പെണ്ണുങ്ങളായാലും മൂടും മുലയും മറച്ചു നടക്കണമെന്നാണ് ഈയുള്ളവന്റെയും അഭിപ്രായം. പക്ഷെ മതവസ്ത്രങ്ങൾ അടിച്ചേല്പിക്കുന്നത് ശരിയല്ല. മാത്രവുമല്ല, വിശ്വാസം വേഷത്തിലല്ല, ഉള്ളിൽ നിന്നും ഉണ്ടാകേണ്ട ഒന്നാ‍ണ്.

Cm Shakeer said...

റ്റോംസ്, ഏത് വസ്ത്രം ധരിച്ചാലും അത് മാന്യമാവണം എന്ന് പറഞ്ഞത് സത്യം.
പക്ഷേ ഫേഷന്റെ പേരില്‍ 'വസ്ത്രം ധരിച്ചിട്ടും നഗ്നകളായി നടക്കുന്ന' നമ്മുടെ അമ്മ പെങ്ങന്മാരുടെ ഇന്നത്തെ വസ്ത്ര ധാരണാ രീതി മാന്യമാണന്ന് എനിക്ക് അഭിപ്രായമില്ല. വിയോജിപ്പുകള്‍ അംഗീക്കുന്നതോടൊപ്പം ഒന്ന് ചോദിച്ചോട്ടെ-
'മുഖവും മുന്‍കൈയ്യും' മാത്രം പുറത്ത് കാട്ടി ടൈയ്യും കോട്ടുമിട്ട് നടക്കുന്നത് പുരുഷന്റെ "എക്സിക്കൂട്ടിവ് സ്റ്റൈല്‍" എതേ ഭാഗങ്ങള്‍ മാത്രം മറച്ച് ഒരു സ്ത്രീ പുറത്തിറങ്ങിയാല്‍ അത് 'തീവ്രവാദ സ്വാധീനമാകുന്നതെങ്ങിനെ? മുസ്ലിം സ്ത്രീയുടെ "DRESS CODE" ദൈവം വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാകിയിട്ടുണ്ട്. അത് കറുത്ത പര്‍ദ്ദ തന്നെയാവണമെന്ന് നിര്‍ബന്ധമില്ല. മുഖം വെളിവാക്കാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
അത് പ്രാവര്‍ത്തികമാക്കാന്‍ മുസ്ലിം ലീഗ് പറഞ്ഞിട്ട് വേണ്ട.
സ്ത്രീ അര്‍ദ്ധനഗ്നകളായി നടക്കണമെന്നത് പുരുഷാധിപത്യ വ്യവസ്തയുടെ സൃഷ്ട്ടിപ്പാണ്. നമ്മുടെ സ്ത്രീകള്‍ കഥയറിയാതെ (അല്ലെങ്കില്‍ അറിഞ്ഞോ) അതില്‍ ഭാഗഭാക്കുകളാവുയാണ്

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP