Ind disable
Related Posts with Thumbnails

2010-06-03

വേണ്ടാതീനങ്ങള്‍ ബ്ലോഗുവഴിയും...


ഒരാളെ അപമാനിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ നാം ദിവസേനാ തേടാറുണ്ട്. അതെല്ലാം തന്നെ പലപ്പോഴും അതിശയകരമായി വിജയത്തിലെത്തുകയും അതില്‍ നാം സന്തോഷിക്കുകയും ചെയ്യാറുണ്ട്. എതിരാളിയെ തറ പറ്റിക്കാന്‍ കഴിഞ്ഞു എന്ന അതിയായ സന്തോഷവും എതിരാളിയോടുള്ള ഒടുങ്ങാത്ത പകയുമാണ് ഒരാളെ ഇത്തരം കൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതുമൂലമ് എതിരാളി എത്ര മാത്രം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് പീഡിപ്പിക്കുന്ന ആള്‍ ഒരിക്കല്‍ പോലും ചിന്തിക്കാറുണ്ട് എന്ന് തോന്നുന്നില്ല.

കഴിഞ്ഞ ദിവസം വായിച്ച ഒരു വാര്‍ത്ത കണ്ടപ്പോള്‍ അതിയായ ദുഖവും വല്ലാത്ത അമര്‍ഷവും തോന്നിപ്പോയി. അതും ഒരു സ്ത്രീയെ, എന്ന് വരുമ്പോള്‍ അതിന്റെ തീവ്രത ഊഹിക്കാവുന്നതല്ലെ ഉള്ളു. ടെക്‌നോപാര്‍ക്കില്‍ ഒരു ഐ.ടി സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി നോക്കിവരവേ വേണ്ടാത്ത പണിക്കു പോയി നല്ല ഒന്നാന്തരം ജോലി കളഞ്ഞു കുളിച്ച ഒരു മാന്യദ്ദേഹം അതേ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന ഒരു യുവതിയുടെ പേരില്‍ ബ്ലോഗ് ചമച്ചു കൊണ്ടാണ് ക്രൂരത തുടങ്ങിയത്. ഇതൊരു പുതിയ കേട്ടറിവും അത്ഭുതവുമായി തോന്നി. ഒപ്പം മാനവും മര്യാദക്കും വല്ലതും എഴുതി പെഴച്ചു പോകുന്ന എന്നെ പോലുള്ളവരുടെ മുഖത്ത് കരി വാരി തേച്ചാണ് അതിയാന്‍ ഈ മാധ്യമകൃത്യം നടത്ത്തിയിരിക്കുന്നതെന്നത് അല്പം ആശങ്ക കു‌ടി സമ്മാനിക്കുന്നതാണ്.

ബ്ലോഗ്‌ എന്നത് സ്വതന്ത്രാവിഷ്കാരമുള്ള നല്ല ഒരു മാധ്യമമായി കാണുവാന്‍ ആളുകള്‍ ഇനിയും ശീലിക്കേണ്ടിയിരിക്കുന്നു. അല്ലാതെ വേണ്ടാതീനങ്ങള്‍ക്കും, കൊള്ളരുതായ്മകള്‍ക്കും പറ്റിയ ഇടമായി അതിനെ മാറ്റുന്നത് കാണുമ്പോള്‍ അതിയായ ദുഖവും വേദനയും തോന്നുന്നു. മറ്റൊരു കാര്യം എടുത്തു പറയേണ്ടുന്നതു ബ്ലോഗ് എന്ന മാധ്യമം വളെരെ അധികം ജനകീയമായി കഴിഞ്ഞിരിക്കുന്നു എന്നത് നാം കാണാതെ പോകരുത്. അത് കൊണ്ടാണല്ലോ കഴിഞ്ഞ ഡി.വൈ,എഫ്.ഐയുടെ സംസ്ഥാന സമ്മേളനത്തില്‍ അണികളോടായി പാര്‍ട്ടി യുവജനപ്രസ്ഥാനം ഇങ്ങനെ ആഹ്വാനം ചെയ്തത് : വെറുതെ ഓര്‍ക്കുട്ടിലും ഫേസ്ബുക്കിലും സമയം കളയാതെ ഉള്ള സമയത്ത് നാല് നല്ല ബ്ലോഗുണ്ടാക്കി ബ്ലോഗാന്‍. ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെ ഇല്ലാന്ന് യുവജന സംഘടനയും മനിസിലാക്കിയിരിക്കുന്നു. എന്നാല്‍ അതെല്ലാം നല്ല കാര്യങ്ങള്‍ക്ക് കു‌ടി വേദിയാകാതെ, ഇത്തരം അധമ പ്രവര്ത്തിക്കുള്ള ലൈസന്‍സായി പരിണമിക്കാന്‍ അനുവദിച്ചു കൂടാ.

ഇനി മുതല്‍ ആരെയെങ്കിലും അപമാനിക്കുവാന്‍ തയ്യാറാകുന്നവര്‍ ഒരു ബ്ലോഗ് നിര്‍മ്മിച്ച്‌ വേണ്ടാതീനങ്ങള്‍ പടച്ചു വിട്ടാല്‍ അതിനെ ശക്തമായി തന്നെ നേരിടുകയും, അങ്ങനെയുള്ളവരെ നിയമ വിധേയമായി തന്നെ ശിക്ഷിക്കുകയും വേണം. അതിനു നമ്മുടെ പോലീസ് അധികാരികള്‍ കാണിക്കുന്ന ശുഷ്കാന്തി കുറച്ചു കുറഞ്ഞു പോയില്ലേ എന്നൊരു സന്ദേഹവും ഈ അവസരത്തില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അവസാനത്തില്‍ എല്ലാ കാര്യത്തിനുമെന്ന പോലെ ഇവിടെയും കോടതി ഇടപെടേണ്ടി വന്നുവെന്നത് കാര്യത്തിന്റെ ഗൌരവം നമുക്ക് ബോധ്യ്പ്പെടുതതിതരുന്നു. കോടതി ഇടപെട്ടാലെ കാര്യങ്ങള്‍ അതിന്റെ ശരിയായ വഴിക്ക് നീങ്ങുകയുള്ളൂ എന്ന കീഴ്വഴക്കം തുടങ്ങിയിട്ട് കൊറേ കാലമായി. ഇത് മാറേണ്ടിയിരിക്കുന്നു. അല്ലാതെ തന്നെ നിയമത്തെ സംരക്ഷിക്കാന്‍, അതിന്റെ പവിത്രതയോടെ കാര്യങ്ങള്‍ സമാപ്ത്മാകുവാന്‍ സഹായിക്കേണ്ടാവര്‍ കൂടുതല് നല്ല സമീപനം സ്വീകരിക്കണം എന്ന് മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂ. കൂടുതല്‍ പറഞ്ഞിട്ടും കാര്യമില്ല

19 comments:

Unknown said...

ബ്ലോഗ്‌ എന്നത് സ്വതന്ത്രാവിഷ്കാരമുള്ള നല്ല ഒരു മാധ്യമമായി കാണുവാന്‍ ആളുകള്‍ ഇനിയും ശീലിക്കേണ്ടിയിരിക്കുന്നു. അല്ലാതെ വേണ്ടാതീനങ്ങള്‍ക്കും, കൊള്ളരുതായ്മകള്‍ക്കും പറ്റിയ ഇടമായി അതിനെ മാറ്റുന്നത് കാണുമ്പോള്‍ അതിയായ ദുഖവും വേദനയും തോന്നുന്നു

chithrakaran:ചിത്രകാരന്‍ said...

പ്രസ്തുത കുറ്റകൃത്യം നടന്ന ബ്ലോഗിന്റെ ലിങ്കെവിടെ ടോംസ് കോനുമഠം ???

പട്ടേപ്പാടം റാംജി said...

എവിടെയും പുഴുക്കുത്തുകള്‍ക്ക് പഞ്ഞമില്ലല്ലോ എന്നേ പറയുന്നുള്ളൂ.

Anonymous said...

that's true Toms.

Deva Sena said...

ഏതെങ്കിലും ഒരു കണ്ടു പിടുത്തം നല്ല കാര്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചിട്ടുണ്ടോ ?

ജോഷി രവി said...

നല്ല പോസ്റ്റ്‌ മാഷെ, മലയാളി ഒരുപാട്‌ മാറേണ്ടിയിരിക്കുന്നു.. ഒരുപാട്‌ നാളുകള്‍ക്കു ശേഷമാണ്‌ ബൂലോകത്ത്‌ വീണ്ടും ആക്ടിവ്‌ ആകാന്‍ സാധിച്ചത്‌ എനിക്ക്‌. ലിങ്കുകളില്‍ നിന്നു ലിങ്കുകളിലേക്ക്‌ സഞ്ചരിക്കുകയായിരുന്നു 2,3 ദിവസമായി. ഒരു പിഷാരടി എന്ന ബ്ളോഗ്‌ കണ്ടു. ഇത്ര അധ:പതിക്കാന്‍ പറ്റുമൊ നമുക്കു എന്നു ചിന്തിച്ചു പോയി.. ആശംസകള്‍.. പ്രതികരണ ശേഷി ഇല്ലാതാവുന്ന യൌവ്വനം ആണു നമ്മുടെ നാടിണ്റ്റെ ശാപം..

ബിജുകുമാര്‍ alakode said...

ഒരു വാര്‍ത്തയാകട്ടെ സംഭവത്തെക്കുറിച്ചുള്ള വിവരണമാകട്ടെ, വായനക്കാരന് താനെന്തിനെക്കുറിച്ചാണ് വായിയ്ക്കുന്നതെന്നറിയാന്‍ അവകാശമുണ്ട്. ഈ പോസ്റ്റ് വായിച്ചിട്ട് ഇദ്ദേഹം ഏതു സംഭവത്തെക്കുറിച്ചാണ്, ആരെക്കുറിച്ചാണ്, എപ്പോഴെത്തെ കാര്യത്തെക്കുറിച്ചാണ് പറയുന്നതെന്ന് യാതൊരു പിടിപാടുമില്ല. എന്തിനാണ് ടോംസെ വായനക്കാരനെ ഇങ്ങനെ പരീക്ഷിയ്ക്കുന്നത്?
പിന്നെ താങ്കളുന്നയിയ്ക്കുന്ന ചൊദ്യം പ്രസക്തം തന്നെ.

ജനാര്‍ദ്ദനന്‍.സി.എം said...

എല്ലാറ്റിനും ഒരു ചീത്ത വശമുണ്ട്. നമുക്ക് നല്ലത് മാത്രം ചിന്തിക്കാം.
ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ ജനാര്‍ദ്ദനന്‍
http://janavaathil.blogspot.com

കടല്‍മയൂരം said...

ഇതിവിടെ നടക്കാന്‍ തുടങ്ങിയിട്ട് എത്ര കാലം ആയി. കാര്യമായിട്ട് ആരും ഇത്തരം വൃത്തികെടുകള്‍ക്കെതിരെ പ്രതികരിച്ചു കണ്ടിട്ടില്ല. ഒരു ബ്ലോഗു അഡ്രസ്സും പടച്ചു മാന്യമായി ബ്ലോഗുന്നവരെ തറ പറ്റിക്കുന്ന കൃമികീടങ്ങള്‍ ഇവിടെ വിഹരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ചില 'വര്‍മ്മ ' പേരുകളില്‍ വിലസുന്ന സംസ്ക്കാരമില്ലാത്ത ജാതികളെ ഇവിടെ കണ്ടിട്ടുണ്ട്. കൂടുതല്‍ ബ്ലോഗുകളില്‍ പരതാന്‍ മടിയാണ്. എവിടെയാണ് ഇവറ്റകള്‍ കയറി 'സാധിച്ചു വെച്ചിരിക്കുന്നത് ' എന്ന് അറിയാന്‍ കഴിയില്ലല്ലോ. ശരിക്കും എനിക്ക് തോന്നിയിട്ടുള്ളത് ഇത്തരം ആള്‍ക്കാര്‍ക്ക് അത് പകര്‍ന്നു കിട്ടിയിട്ടുള്ളത് സ്വന്തം ജന്മം വഴി തന്നെയല്ലേ എന്നാണ്. അതായത് പാരമ്പര്യം. കുടുംബ പാരമ്പര്യം തന്നെ അഴുക്കു നിറഞ്ഞതായിരിക്കും ഇത്തരം ആള്‍ക്കാരുടെ. നിയമങ്ങള്‍ ഉണ്ട് ഈ ജാതികളെ കുടുക്കാന്‍ എന്നറിയാം. പലരും ആ വഴി സ്വീകരിക്കുന്നില്ല എന്നത് ഇത്തരം കളകള്‍ വളരാന്‍ കൂടുതല്‍ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗുകള്‍ മലീമസമാക്കുന്ന നികൃഷ്ട വര്‍ഗങ്ങളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും സഹകരിക്കുക . ആദ്യം തന്നെ കമെന്റ്സ് അപ്രൂവ് ചെയ്യന്ന തരത്തില്‍ ആക്കുക. പിന്നെ അവരുടെ വൃത്തികെട്ട സൃഷ്ട്ടികള്‍ അല്ലേ. ആരും വായിക്കണ്ട . ഇന്തെന്റെ അഭ്യര്‍ത്ഥന

Faisal Alimuth said...

തട്ടകത്തിനു നല്ല രൂപ ഭംഗി..
നല്ലൊരു വാര്‍ത്താ ബ്ലോഗിന്റെ സമഗ്രത.!
ഞാനും താങ്കളുടെ സ്ഥിരം വായനക്കാരനവുന്നു...!!

idikkula said...

ചേട്ടന്‍ പറഞ്ഞത് മൊത്തം സത്യം തന്നെ, പിന്നെ ബ്ലോഗ്‌ കിടിലന്‍ കേട്ടാ..

mannunnu said...

തോന്ന്യാസങ്ങള്‍ എഴുതിപ്പിടിപ്പിച്ച്, ഞെളിഞ്ഞിരുന്ന് ഏമ്പക്കമിടുന്ന മണ്ണുണ്ണികളുടെ തട്ടകമായി മാറിയിരിക്കുന്നു ബ്ലോഗുലകം. ഏതെങ്കിലും പെണ്ണിന്റെ പേരില്‍ എന്തു അബദ്ധവ്രത്തികേടുകള്‍ വിസര്‍ജ്ജിച്ചു വെച്ചാലും അവിടേക്ക് ചിലവന്മാരുടെ ഒഴുക്കും, പിന്നെ ഒഴുക്കലും, കമെന്റുകള്‍ കൊണ്ട് ആ‍റാട്ടും, ചീഞ്ഞ വക്കുകള്‍കൊണ്ട് ഒരുതരം തഴുകിത്തലോടലുകളും..... എന്താ ചെയ്യുക.. ഞാനടക്കമുള്ളവര്‍ ഇത് ചെയ്യുന്നതു കാണുമ്പോള്‍ ചൊറിയാന്‍ നല്ല സുഖം...ആ‍ാ‍ാ

Unknown said...

അപലപിക്കുന്നു.
ആ ബ്ലോഗിന്റെ ലിങ്ക് കൊടുക്കാമായിരുന്നു

ഒഴാക്കന്‍. said...

ടോംസ്, കൊല്ലവനെ

M. Ashraf said...

സുഹൃത്ത്‌ പരാമര്‍ശിക്കുന്ന കാര്യം എന്താണെന്ന്‌ കൂടി വിശദീകരിക്കണമായിരുന്നു. ചുരുങ്ങിയത്‌ അതിലേക്കുള്ള ലിങ്ക്‌ എങ്കിലും. താങ്കള്‍ രോഷം കൊള്ളുന്ന സംഭവം തികച്ചും പ്രതിഷേധാര്‍ഹമാണ്‌. മറ്റൊരാളുടെ പേരില്‍ ബ്ലോഗ്‌ ഉണ്ടാക്കി അനാവശ്യം പ്രചരിപ്പിക്കുന്നത്‌ തടയാം. എന്നാല്‍ സ്വന്തം ബ്ലോഗിലൂടെ എന്തും പറയാനുള്ള അവകാശം ഹനിക്കപ്പെടരുത്‌. പുതിയൊരു സംവാദ ശൈലി കൂടിയാണ്‌ ബ്ലോഗ്‌ സമ്മാനിച്ചിരിക്കുന്നത്‌.
അഭിനന്ദനങ്ങള്‍..

Unknown said...

ചിത്രകാരാ,
പ്രസ്തുത ബ്ലോഗിന്റെ ലിങ്ക് പോലീസ് കോടതി ഇടപെട്ടത് മൂലമ് നീക്കം ചെയ്യുകയുണ്ടായി. നീക്കം ചെയ്ത ഒരു ബ്ലോഗിന്റെ ലിങ്ക് ഇടുന്നത് ഉചിതമല്ല എന്ന് തോന്നിയതിനാലും, കോടതിയോടുള്ള ബഹുമാനം കൊണ്ടും അതിനു തുനിഞ്ഞില്ല.

റാംജീ, മൈത്രേയി, അരുണ്‍ ..
നന്ദി. പ്രേതിഷേധിക്കെണ്ട്ത് പ്രതിഷേധിക്കുക തന്നെ വേണം.

പുറക്കാടാ,
നന്ദി.വീണ്ടു വരിക.

ബിജു,
കാര്യം പറഞ്ഞപ്പോള്‍ ചുരുക്കി എന്നേയുള്ളു .പറഞ്ഞ കാര്യം മുഖവിലയ്ക്കെടുക്കുന്നു.

ജനാര്‍ഥന്‍ മാഷെ, അഫ്സല്‍ , ഇടുക്കള..
ഒരുപാട് നന്ദി.

കാണാമറയത്തു,
രോഷം മനിസിലാവുന്നു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുകയാണ് ഏറെ ഉത്തമം.

കെട്ടുങ്ങല്‍ മാഷേ,
എല്ലാവരും അങ്ങനെ അല്ലല്ലോ, അങ്ങനെ ഉള്ളവരും ഇല്ല എന്ന് പറയുന്നില.

തെച്ചികോടാ, ഒഴാക്കാ,
നന്ദി..വായിക്കുന്നു എന്നറിയുന്നതില്‍ പ്രത്യേകിച്ചും

ആശ്രഫെ,
എന്തും പറയാനുള്ള ഒരു വേദിയായി ബ്ലോഗിനെ മാറ്റാതിരിക്കുന്നതല്ലേ നല്ലത്.

എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ കു‌ടി നന്ദി.

Wash'Allan JK | വഷളന്‍ ജേക്കെ said...

സൈബര്‍ പോലിസ് കേസേടുതില്ലേ?

Anil cheleri kumaran said...

കൂടുതല്‍ പറഞ്ഞിട്ടും കാര്യമില്ല അല്ലേ..

ആചാര്യന്‍ said...

അതല്ല ടോംസ് അനോണി ആയി കമ്മെന്റ് ഇടുന്നവനെയും എല്ലാരും ഒഴിവാക്കേണ്ടി ഇരിക്കുന്നു..ഈ അടുത്ത കാലത്ത് വളരെ സൌഹാര്ധങ്ങള്‍ തകര്‍ക്കുന്ന തരത്തില്‍ ചില അനോണികള്‍ കമ്മെന്റുകള്‍ ചെയ്യുന്നത് കണ്ടു ..ദയവായി ഇനി ആരും അനോന് കമ്മെന്റുകള്‍ അക്സെപ്റ്റ് ചെയ്യരുത്.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP