Ind disable
Related Posts with Thumbnails

2010-05-27

കയറിപിടുത്തം, ബലാത്സംഗം ഒരു ലൈവ്


ഈ ചാനലുകാരെ കൊണ്ട് പുറുതി (പൊറുതി) മുട്ടി. എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ചാനലുകാര്‍ മാത്രം. ഇങ്ങനെ പോയാല്‍ ഇത് ശരിയാവൂല്ല. ഞമ്മള് പാത്തും പതുങ്ങിയും ചെയ്യുന്ന കാര്യങ്ങള് ഒരു തടവും മറവുമില്ലാതെ ഇവന്മ്മരിങ്ങനെ പടച്ചുവിട്ടാല്‍ ഞമ്മന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യ ചിന്ഹമായ ഈ അവസ്ഥയില്‍ ഇനി എന്നാ ചെയ്യും. ഇരുട്ടടി കൊടുക്കാമെന്നു വിചാരിച്ചാല്‍ അതും നടക്കില്ല. നാട്ടാര് കാണൂലെ. ഇനി എന്നാ കാണാനാ, കാണെന്ടതെല്ലാം എല്ലാരും കണ്ടു കഴിഞ്ഞു ചട്ടീം കലോം തേച്ചു കഴുകി കമഴ്ത്തി കഴിഞ്ഞു. 

(യുത്ത്) കോണ്‍ഗ്രസ് നേതാക്കള്‍ക്കിതെന്തു പറ്റി (എല്ലാവരും യൂത്താണന്നാ കോണ്‍ഗ്രസുകാര്‍ പറയുന്നത്). ആദ്യം തിവാരി. പുള്ളിക്കാരനും യൂത്താ. തിവാരി തെറ്റെ ചെയ്തിട്ടില്ലന്നാണ് ഭാഷ്യം. പിന്നെ ഹരത്താല്‍ ഹാലപ്പ. സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്നാണ് ഹാലപ്പയ്‌ക്കെതിരെയുള്ള കേസ്. കേറി പിടിച്ചത് ഒടുവില്‍ എല്ലാരും കു‌ടി ബലാത്സംഗം ആക്കിയെന്നു പറഞ്ഞാല്‍ മതിയെന്നാണ് ഹാലപ്പയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. വല്ലോ കാര്യമുള്ള കാര്യമാണോ..? വിവാദം മൂത്തു കൊഴുത്തപ്പോള്‍ ഹരത്താല്‍ ഹാലപ്പയ്ക്ക് ഹാലപ്പ പോലുമറിയാതെ മന്ത്രിമന്ദിരത്തിലെ പൊറുതി കെട്ടും ഭാണ്ഡവും മുറുക്കി ഇരങ്ങെണ്ടിയും വന്നു. ഒടുവില്‍ ജ്യുഡീഷ്യാല്‍ കസ്ടടിയില്‍ ആയപ്പോള്‍ ഇല്ലാത്ത അസുഖങ്ങളൊക്കെ തലപൊക്കി. ദേ, ഇപ്പൊ സ്വസ്ഥായിട്ടു പുള്ളിക്കാരന്‍ ആസ്പത്രിയില്‍ പാലും മുട്ടേം കഴിച്ചു കിടക്കുന്നു.

അതിനിടയില്‍ നമ്മുടെ സ്വാമി ചില്ലറ പുകിലല്ല ഉണ്ടാക്കിയത്. തന്നെ ചതിച്ചതാണന്നു സ്വാമി. ചതി പറ്റിയതാണന്നു മറ്റൊരു കൂട്ടര്. എല്ലാം നാട്ടാര് മുഴുവനും ലൈവായി കാര്യങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ സ്ഥിതി മറ്റൊന്നായി. ഓള് നമ്മുടെ വെറുമൊരു ഭക്തമാത്രമെന്നു സ്വാമി. നടി രഞ്ജിതയും സ്വാമി നിത്യാനന്ദയും ഉള്‍പ്പെട്ട സി.ഡി. ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. ഇപ്പൊ സ്വാമിയും ഗോതമ്പുണ്ട (സോറി. ഇപ്പോള്‍ ഗോതമ്പുണ്ട ഇല്ല എന്നുള്ള കാര്യം, ഈയുള്ളവന്‍ മറന്നു) തിന്നു സുഖമായി അകത്തു കിടക്കുന്നു. എല്ലാം സ്വകാര്യ ചാനലുകാരന്റെ ഒരു വിനോദം. പെട്ടതോ നമ്മുടെ പാവം സ്വാമിയും, ഹാലാപ്പ ചേട്ടനും.

ഹരത്താല്‍ ഹാലപ്പയ്ക്കു പിന്നാലെ കര്‍ണ്ണാടക യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനനേതാവ് രാജ് പ്രതാപ്‌സിങ് ഉള്‍പ്പെട്ട ലൈംഗികദൃശ്യങ്ങള്‍ ഒരു സ്വകാര്യചാനല്‍ പുറത്തുവിട്ടതോടെ കാര്യങ്ങള്‍ പൂര്ത്തിയായി. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ അതുവരെ മിണ്ടാതിരുന്ന സ്ത്രീ അലമുറയിടാന്‍ തുടങ്ങി. തന്നെ വഞ്ചിച്ചു... നിര്‍ബന്ദിച്ചു... അതോടെ കരച്ചിലായി. കേസായി. ദൃശ്യങ്ങള്‍ സി.ഡി.യില്‍ പകര്‍ത്തിയതു സംബന്ധിച്ച് ദുരൂഹതയുണ്ടെങ്കിലും ആരോപണവിധേയനായ നേതാവ് ദൃശ്യം വീഡിയോയില്‍ പകര്‍ത്തി തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് സ്ത്രീ മൊഴി കൊടുത്തതോടെ നമ്മുടെ നേതാവ് ശരിക്കും കുടുങ്ങി എന്ന് പറയുന്നതാവും ശരി. ഭാരത്താക്കന്മ്മാര്‍ ഗള്‍ഫില്‍ കഷ്ടപ്പെടുമ്പോള്‍ ഇതോപോലെ കണ്ണില്‍ ചോരയില്ലത്തവളുമാര്‍ ഇതല്ല ഇതിനപ്പുറത്തെ തറ പണിയും കാണിക്കും. ഗള്‍ഫ് ഭര്‍ത്താക്കന്‍മ്മാര്‍ ജാഗ്രതൈ..!!

3 comments:

പട്ടേപ്പാടം റാംജി said...

ചാനലുകാര് പ്രശ്നം തന്നെ.

വരയും വരിയും : സിബു നൂറനാട് said...

ഒളിവും മറയും ഉണ്ടായാലും ഈ ഒളി ക്യാമറ കാരണം...ല്ലേ..??!!

Unknown said...

ഇതിനിടക്ക്‌ പുരുഷന്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ ആവോ ?!

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP