Ind disable
Related Posts with Thumbnails

2010-04-19

വെട്ടില്‍ വീഴത്തിയ കൊച്ചി ഐ.പി.ല്‍

വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്നരീതിയില് കാര്യങ്ങള്‍ പോയാല്‍ ഇങ്ങനെയെ വരൂ. അവസാനം ഏതാണ്ട് തുപോലെ എന്ന് പഴമക്കാര് പറയുന്നത് വെറുതെ ആവില്ലന്നത് എത്ര ശരിയാ. ഐ.പി.എല്ലില്‍ കുരുങ്ങി നഷടമായത് വെറും സ്ഥാനമല്ല, മന്ത്രി മന്തിരത്തിലെ പൊറുതി എന്ന് പറയുന്നതാവും ഏറെ ശരി. ഇന്ത്യന്‍ രാഷ്ട്രീയസംസ്‌കാരവും സാഹചര്യങ്ങളും മനസ്സിലാക്കാതെയുള്ള അദ്ദേഹത്തിന്റെ വായ്ത്താരികലാണ് തരൂരിനെ വെട്ടിലാക്കിയത്. പ്രവര്‍ത്തനശൈലി മാറ്റാന്‍ സമയമായെന്ന് തരൂരിനു ഇനിയും മനിസിലായില്ലെന്നു തോന്നുന്നു. അല്ല, ഇനി മാടിയിട്ടെന്തു കാര്യം . എല്ലാം നഷടംയില്ലെ. പോയില്ലേ. കൈവിട്ടു കളഞ്ഞില്ലേ

വിദേശകാര്യസഹമന്ത്രിസ്ഥാനമേറ്റ കാലംമുതല്‍ തൊടങ്ങിയതാ ഇങ്ങേരെ കൊണ്ടുള്ള പൊരുതികെടെന്നു കോണ്ഗ്രസ്സ്കാര്‍ക്ക് തന്നെ തോന്നി തുടങ്ങിയിട്ട് കൊറേ കാലമായി. അതുകൊണ്ടല്ലെ തരൂര്‍ കൊച്ചി ഐ.പി.എല്‍ വിവാദത്തില്‍ ആടിയുലഞ്ഞപ്പോള്‍ അദ്ദേഹത്തെ കണ്ടില്ലന്നുള്ള ഭാവം സ്വന്തം കക്ഷിപോലും കൈകൊണ്ടത് നമ്മള്‍ നേരിട്ടു കണ്ടതാണ്. 

ഐ.പി.എല്‍.വിവാദത്തെത്തുടര്‍ന്നുണ്ടായ ശശി തരൂരിന്റെ രാജി, അല്പം വേദനയോടെയെങ്കിലും നല്ലതായി എന്നാ ചിന്തയാണ് എനിക്കുള്ളത്. ജനങ്ങള്‍ക്കും മീതെയാണു താനെന്നാണ് ചിലെപ്പോഴെങ്കിലും തരൂരിന്റെ ചില ചിന്തകളും പ്രസ്താവനകളും അനാവശ്യ ഇടപെടലുകളും - ഇതെല്ലം വ്യ്കതമാകുന്നതാണ്. സര്‍ക്കാരിന്റെ സത്വരശ്രദ്ധ അനിവാര്യമായ ഒട്ടേറെ ജനകീയപ്രശ്‌നങ്ങള്‍ കേരളത്തിലുണ്ടായിരിക്കെ, ഐ.പി.എല്ലിന് തരൂര്‍ നല്‍കിയ ഉയര്‍ന്ന പരിഗണന, എല്ലായിടത്തും പരക്കെ ഇഷ്ടക്കേട് വരുത്തിവെച്ചത് നാം കണ്ടു. കേരളത്തിന്റെ ശബ്ദം വേണ്ട മേഖലകള്‍ ധാരാളം വേറെ ഉള്ളപ്പോള്‍ അദ്ദേഹം എന്തിനാണ് ഐ.പി.എല്ലിനു വേണ്ടി ഇത്രയും കയറു പൊട്ടിച്ചു എന്നത് മനിസിലാവാതെ നില്‍ക്കുന്നു. 

കൊച്ചി ഐ.പി.എല്‍  ടീം ഉടമകളായ റോന്ദേവൂ കണ്‍സോര്‍ഷ്യത്തിന്റെ 25 ശതമാനം സൗജന്യഓഹരിയില്‍ 19 ശതമാനം തരൂരിന്റെ 'അടുത്ത സുഹൃത്ത്' സുനന്ദ പുഷ്‌കറിന്റെ പേരിലാണെന്ന് ഐ.പി.എല്‍ . കമ്മീഷണര്‍ ലളിത് മോഡി വെളിപ്പെടുത്തിയതോടെ, എല്ലാം തകര്‍ന്നു. അല്ലെങില്‍ അവിടെ തുടങ്ങി നമ്മുടെ തരൂരിന്റെ കാലക്കെടും. കാലക്കേട്‌ വന്നാല്‍ പിന്നെ നമ്മള്‍ ചുമ്മാ ഇരുന്നാലും ഗുളികന്‍ നമ്മളേം കൊണ്ടേ പൊകൂ എന്ന് പ്ണ്ടാരോണ്ട് പറഞ്ഞത് സത്യമാണ്.

ബി.ജെ.പിയും സി.പി.എമ്മും എന്നെത്തെയും പോലെ അവരുടെ ജോലി ഭംഗിയായി പൂര്ത്തിയാക്കി. തരൂരിന്റെ രാജിക്കായി മുറവിളികൂട്ടവെ കോണ്‍ഗ്രസ്സിലും ഇഷ്ടക്കേട് വളര്‍ന്നു. പെയ്യാതെ നിന്ന കാര്‍മേഘം ഒന്നിച്ചു പെയ്തത് തരൂരിനു വിനയായി. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തരൂരിനോട് രാജിവെക്കാന്‍ നിര്‍ദേശിച്ചത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങളൊന്നും നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നുള്ളത് നമുക്കറിയാവുന്ന കാര്യവുമാണ്. അപ്പോള്‍ നമ്മുടെ തരൂരിനു പിടിച്ചു നില്‍ക്കാന്‍ വലിയ കൊഴപ്പം ഒന്നും വരില്ല. തത്കാലം മന്ത്രി സഭയില്‍ നിന്നും ഔട്ട്‌ ആയന്നുള്ള്. ഇനിയും സാധ്യതയുണ്ട്. 

വിദേശകാര്യസഹമന്ത്രിയെന്നനിലയില്‍ കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത തരൂരിന്റെ വിവാദപ്രസ്താവനകള്‍ സ്വന്തം പാര്‍ട്ടിക്കും സര്‍ക്കാരിനും സൃഷ്ടിച്ച തലവേദന ചെറുതല്ല. കൊറേ വിളിച്ചു പറഞ്ഞു കുഉടെയുള്ളവരെ മുഷിപ്പിക്കുക അതാ തരൂര് ചെയ്തത്.  വിമാനത്തിലെ ഇക്കണോമി ക്ലാസിനു നല്‍കിയ കന്നുകാലി ക്ലാസെന്ന വിശേഷണം, ഗാന്ധിജയന്തിദിനത്തിലെ അവധി റദ്ദാക്കണമെന്ന പരാമര്‍ശം, വിസനിയന്ത്രണത്തിന്റെ കാര്യത്തില്‍ പ്രകടിപ്പിച്ച വിയോജിപ്പ്, നെഹ്രുവിന്റെ വിദേശനയങ്ങളെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗം, കൈ നെഞ്ചത്ത്‌ വെച്ച് കോലാഹലം, വെറുതെ സൗദി അറേബ്യയെ പിടിച്ചു വലിച്ചു ഇടയിലിട്ടത് അങ്ങനെ എണ്ണിയാലും പറഞ്ഞാലും തീരാത്തത്ര വിഷയങ്ങള്‍ കൊണ്ട് നീന്ദു നിവര്‍ന്നു കിടക്കുകയാണ് തരൂരിന്ടെ മേലുള്ള വിശേഷണങ്ങള്‍ . അനുഭവങ്ങളില്‍നിന്നു ഒന്നും പഠിക്കാതെ, വിണ്ടും വിണ്ടും വിവാദങ്ങളില്‍നിന്നു വിവാദങ്ങളിലേക്കുള്ള തരൂരിന്റെ പോക്ക് കനപ്പോഴേ തോന്നിയതാ ഈ വണ്ടി അധികകാലം തികയ്ക്കില്ലന്നു. ഡാ, ഇപ്പൊ അത് പൂര്ത്തിയായി. രാജി.രാജി.

തരൂരെ താങ്കള്‍ ഇപ്പോഴും പാരലമെനെരിയന്‍ ആണന്ന കാര്യം മറക്കാതിരിക്കുന്നത് തല മറന്നു എണ്ണ തെക്കാതിരിക്കാന്‍ താങ്കളെ സഹായിക്കുമെന്ന് കരുതുന്നു. ആശംസകള്‍ .

9 comments:

Unknown said...

തരൂരെ താങ്കള്‍ ഇപ്പോഴും പാരലമെനെരിയന്‍ ആണന്ന കാര്യം മറക്കാതിരിക്കുന്നത് തല മറന്നു എണ്ണ തെക്കാതിരിക്കാന്‍ താങ്കളെ സഹായിക്കുമെന്ന് കരുതുന്നു. ആശംസകള്‍ .

ഷൈജൻ കാക്കര said...

പത്തോ പതിനഞ്ചോ കൊല്ലം കാത്തിരുന്ന്‌ കേരളത്തിന്‌ കിട്ടുന്ന ഒരു പദ്ധതി തമിഴ്നാടും മറ്റ്‌ സംസ്ഥാനങ്ങളും ഒറ്റ ദിവസംകൊണ്ട്‌ നേടിയെടുക്കുകയോ അല്ലെങ്ങിൽ കേരളത്തിന്റെ പദ്ധതി അടിച്ച്‌ മാറ്റുകയോ ചെയുന്നുണ്ടെങ്ങിൽ അതിന്റെ പ്രധാനപ്പെട്ട ഒരു കാരണം വെട്ടിപ്പിടിക്കുവാനോ തടയിടുവാനോ ശക്തിയുള്ള അല്ലെങ്ങിൽ ഇമേജ്‌ നോക്കാത്ത ഒരു നേതാവ്‌ കേരളത്തിൽ ഇല്ല എന്നുള്ളത്‌ തന്നെ.

ഹൈക്കമാന്റ്‌ എന്ന്‌ കേട്ടാൽ അതിന്റെ ഏഴയലത്ത്‌ ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ വരുമോ? P.B തീരുമാനം ബിമൻ ബോസ്സ്‌ മാറ്റി പറയുന്നു, പിണറായി പറയുമോ? ഹൈക്കമന്റിന്റെ വിശ്വസ്തനും ആദർശത്തിന്റെ പരിവേഷവുമൊക്കെയുള്ളതിനാൽ ആന്റണിയെ കോർകമ്മിറ്റിയിലൊക്കെ ഉൾപ്പെടുത്തി, സർക്കാരിൽ സ്വാധീനവുമുണ്ട്‌ പക്ഷെ പ്രതിരോധ കാര്യാലയത്തിന്‌ പുറത്തുള്ള ഒരു ഫയൽ കേരളത്തിന്‌ വേണ്ടി നീക്കി തരുമോ?

പക്ഷെ ശശി തരൂരിന്‌ പലതും ചെയ്യാനാകുമായിരുന്നു, പക്ഷെ മലയാളികൾ ആദർശാ ശുദ്ധിയുള്ളവരാണ്‌ ഒരു രൂപ കൈകൂലി വാങ്ങുന്ന ഒരു നേതാവിനെയും വെച്ച്‌ പൊറുപ്പിക്കില്ല, രാജിവെച്ചെ മതിയാകു. രാജിവെച്ചു! പകരം ഒരു മന്ത്രിയെ പോലും ചോദിക്കുന്നില്ല!

ശ്രീ said...

:)

Balu puduppadi said...

തരൂര്‍ ഒരു ജനകീയ നേതാവായോ സമരനായകനായോ ഉയര്‍ന്നു വന്ന് ആളല്ല. ഇന്നിപ്പോള്‍ കോണ്‍ഗ്രസ്സിന് ജനകീയ നേതാക്കളെ ഒന്നും വേണ്ടല്ലോ. രാഷ്ട്റ്റ്രീയം അറിയാത്ത അദ്ദേഹത്തെ നേതാവാക്കിയവരെ പറഞ്ഞാല്‍ പോരേ?

Unknown said...

തരൂരിന്റെ മുൻ വിവാദങ്ങൾ എല്ലാം ശരാശരി ഇന്ത്യന്റെ ആംഗലേയ ഭാഷാ പരിമിതികൾ മൂലം ഉണ്ടായ വെറും communication gap മാത്രമായിരുന്നു എന്നു തോന്നുന്നു! എതായാലും ഇത്തവണ പണി പാളി.

കേരളത്തിന്റെ വലിയ പ്രശ്നങ്ങൾ അവിടെ കിടക്കട്ടെ, എന്നത്തെയും പോലെ! പുള്ളിക്ക് താത്പര്യമുള്ളതും ലാഭമുള്ളതും, എന്നാൽ കേരളീയനു സുഖിക്കുന്നതുമായ twenty-twenty-യെ കൂട്ട് പിടിച്ച് ഒരു കച്ചവടം തുടങ്ങിയാൽ ചുളയും തടയും, നാട്ടിലെ പിള്ളേരെ കയ്യിലെടുക്കുകയും ചെയ്യാം എന്ന് കരുതിയതാവാനും മതി.

Unknown said...

പാവം ശശി !

ഒഴാക്കന്‍. said...

അണ്ണാ ഇതാണ് "ശശി" ആയെന്നു പറയുന്നത്

Wash'Allan JK | വഷളന്‍ ജേക്കെ said...

ഒന്നേ പറയാനുള്ളൂ...
"Every nation gets the government it deserves" -- Joseph de Maistre
അതുകൊണ്ട് ജനങ്ങള്‍ തീരുമാനിക്കട്ടെ, അനുഭവിക്കട്ടെ.

ഹംസ said...

ഞാന്‍ വന്നു വായിച്ചു.!! ഈ ശശിയുടെ കാര്യം ഓര്‍ത്ത് ഞാന്‍ കുറെ കരഞ്ഞതാ ഇനി വയ്യ.!!

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP