ശശി തരൂരണ്ണന്‍ വക ഓരൊ തമാശകള്‍ കേട്ടാല്‍ ഭൂലോഗത്തിലുള്ള ഏറെ മുക്കാല്‍ പേരും ചിരിച്ച് ചിരിച്ച് മണ്ണ് കപ്പും. അത്രയ്ക്ക് രസമുള്ള തമാശകളല്ലേ ശശിയണ്ണന്‍ പൊട്ടിക്കുന്നത്. ആദ്യ്ം പറഞ്ഞത് കേട്ട് തട്ടകത്തപ്പന്‍ ഒന്ന് ഞെട്ടി, പിന്നെ ചിരിച്ചു. ദേശീയ ഗാനം പാടുമ്പോള്‍ നെഞ്ചത്ത് കൈ വെയ്ക്കണം പോലും. അങ്ങ് അമേരിക്കയിലങ്ങനെയാണത്രേ . അമേരിക്കയില്‍ പുള്ളിക്കാരന്‍ വിലസി നടന്ന കാലത്ത് കണ്ട് പിടിച്ച ഒരു ഏടാകൂടം നമ്മുടെ തലയില്‍ കെട്ടിവെച്ച് സായിപ്പാകാനായിരുന്നു ശശിയണ്ണന്റെ ആദ്യ ശ്രമം. എട്ടു നിലയില്‍ പൊട്ടിയെന്ന് മാത്രമല്ല ഒന്ന് പൊട്ടിക്കാന്‍ ഇവിടെയുള്ളവര്‍ തുനിയുമെന്ന് കണ്ടപ്പോള്‍ "ഞാന്‍ വെറുതെഅഭിപ്രായം പറഞ്ഞുവെന്നേയുള്ളു" എന്ന് താഴ്മയോടെ പറഞ്ഞ് അന്ന് തരൂര്‍ തടിയൂരി.പിന്നീടുള്ളത് നമ്മള്‍ കണ്ടതാണ്. ആരും ഒന്നും പറയാതെ തന്നെ വലിയ കോണ്‍ഗ്രസ് പാരമ്പര്യമില്ലാത്ത നമ്മുടെ ശശിയണ്ണന്‍ യു.എന്നില്‍ എമ്പ്ടി ബലിയ ജോലി നോക്കിയെന്ന കാരണത്താല്‍ നമ്മുടെ ശ്രീപ്ദ്മനാഭ മണ്ണില്‍ നിന്നും കന്നിയങ്കം. ഇമ്മിണി ബല്യ ഭൂരിപക്ഷത്തോടെ വിജയിച്ച് എംപിയായി. മന്ത്രിയായി. മന്ത്രിയായപ്പോള്‍ താമസിക്കാന്‍ മന്ത്രി മന്ദിരമൊന്നും ഒഴിവില്ല. നമ്മുടെ ഭാരതവര്‍ഷത്തില്‍ ഒറ്റ തവണ മന്ത്രി മന്ദിരത്തില്‍ താമസിച്ചാല്‍ ,പിന്നെ പല തവണ തോറ്റാലും മന്ദിരം ഒഴിയുകയില്ല എന്നെത് ഇന്ദ്രപ്രസ്ഥ വാര്‍ത്തകളില്‍ നിന്നും ഈ തട്ടകത്തപ്പന്‍ ചോര്‍ത്തിയ പരമ രഹസ്യം { രഹസ്യം പാട്ടായിരിക്കുന്നു. തട്ടകത്തപ്പന്‍ മാപ്പ്സാക്ഷി}. അവരെ ഒഴിപ്പിക്കുവാന്‍ പ്രത്യേക വകുപ്പൊന്നുമില്ല. അതുകൊണ്ട് നമ്മുടെ പാവം ശശിയണ്ണന്‍ എം.പി ഒരു ഹോട്ടലില്‍ മുറിയെടുത്തു. പ്രതിദിന വാടക ഒരുലക്ഷം രൂപ മാത്രം!{ഇതും ഇന്ദ്രപ്രസ്ഥ വാര്‍ത്ത തന്നെ..} അത് ആനക്കാര്യമാണൊ? യുഎന്നില്‍ ജോലി ചെയ്തും പുസ്തകമെഴുതിയും പെരുത്ത് നോവലുകള്‍ എഴുതിയും വാരികൂട്ടിയ കോടിക്കണക്കിന് ഉറുപ്പികയില്‍ നിന്ന് ചിലവാക്കിയാല്‍ ബൂലോഗത്തിലുള്ളവര്‍ കണ്ണ് കടിച്ചിട്ട് എന്തു കാര്യം. തട്റ്റകത്തപ്പനൊരു സംശയം യു.എന്നില്‍ ജോലി ചെയ്താലും പുസ്തകമെഴുതിയാലും ഇത്രേം വാരി കൂട്ടാന്‍ പറ്റുവോ ആവോ..?
കേരള ഹൗസില്‍ താമസിച്ചുകൂട, എന്ന ചോദ്യത്തിന് അവിടെ പ്രൈവസി തീരെയില്ല എന്നായിരുന്നു മറുപടി. വലിയ പ്രൈവസി വേണ്ടവര്‍ പബ്ലിക്ക് ഫിഗര്‍ ആകാതിരിക്കുന്നതല്ലേ അതിന്റെ ശരിയായ വഴി. നമ്മുടെ പാവം മുഖ്യന്‍ തന്നെ കേരള ഹൗസിലെത്തിയാല്‍ കൈലിമുണ്ടു മടക്കിക്കുത്തി, ചട്ട ബനിയനും ഇട്ട് കോറിഡോറിലൂടെ തെക്ക് വടക്ക് നടപ്പാണ്. കേരളത്തില്‍ നിന്നുള്ള എം പി മാരും അവരുടെ സില്‍ബന്ധികളും ഇടക്കിടെ അവിടെ ഉണക്കമീന്‍ വറുത്ത് അന്തരീക്ഷ മലിനീകരണം നടത്താറുണ്ട്. ഇന്ത്യയിലെ കോടിക്കണക്കിന് ദരിദ്രവാസികളുടെ മന്ത്രിയാണ് താനെന്നകാര്യം തരൂരിന് അറിയില്ലെന്ന്തോന്നുന്നു. അല്ലങ്കില്‍ അറിഞ്ഞില്ലന്ന് ഭാവിക്കുകയാണോ നമ്മുടെ ശശിയണ്ണന്‍.
കേരള ഹൗസില്‍ താമസിച്ചുകൂട, എന്ന ചോദ്യത്തിന് അവിടെ പ്രൈവസി തീരെയില്ല എന്നായിരുന്നു മറുപടി. വലിയ പ്രൈവസി വേണ്ടവര്‍ പബ്ലിക്ക് ഫിഗര്‍ ആകാതിരിക്കുന്നതല്ലേ അതിന്റെ ശരിയായ വഴി. നമ്മുടെ പാവം മുഖ്യന്‍ തന്നെ കേരള ഹൗസിലെത്തിയാല്‍ കൈലിമുണ്ടു മടക്കിക്കുത്തി, ചട്ട ബനിയനും ഇട്ട് കോറിഡോറിലൂടെ തെക്ക് വടക്ക് നടപ്പാണ്. കേരളത്തില്‍ നിന്നുള്ള എം പി മാരും അവരുടെ സില്‍ബന്ധികളും ഇടക്കിടെ അവിടെ ഉണക്കമീന്‍ വറുത്ത് അന്തരീക്ഷ മലിനീകരണം നടത്താറുണ്ട്. ഇന്ത്യയിലെ കോടിക്കണക്കിന് ദരിദ്രവാസികളുടെ മന്ത്രിയാണ് താനെന്നകാര്യം തരൂരിന് അറിയില്ലെന്ന്തോന്നുന്നു. അല്ലങ്കില്‍ അറിഞ്ഞില്ലന്ന് ഭാവിക്കുകയാണോ നമ്മുടെ ശശിയണ്ണന്‍.
അവസാനമിതാ 'എക്കണോമി ക്ലാസ്' വിവാദവും. എക്കണോമിയില്‍ സഞ്ചരിക്കുന്നവരെല്ലാം കന്നുകാലി വര്‍ഗത്തില്‍ പെട്ടവരാണന്ന് ശശിയണ്ണന്‍ വക അഭിപ്രായം. ദരിദ്രനാരായണന്‍മ്മാരായ വോട്ടര്‍മ്മാരേ നിങ്ങള്‍ക്കിത് വേണം. തിരുവനന്തപുരം നിവാസികളെ നിങ്ങളെയോര്‍ത്ത് തട്ടകത്തപ്പന്‍ ദുഖിക്കുന്നു. പാവപ്പെട്ടവന്‍ കൊടുത്ത വോട്ട് നേടി ഡല്‍ഹിക്ക് പോയപ്പോള്‍ വോട്ട് ചെയ്ത പാവങ്ങള്‍ കന്നുകാലികളായി. എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക് ഒരു പരിധിവരെ ആ അഭിപ്രായത്തോട് യോജിക്കാതിരിക്കുവാന്‍വയ്യ . പൊതുവേ ഒരു കാലിക്കൂട് സെറ്റപ്പാണ്. തമിഴ്നാട്ടില്‍ നിന്നും കശാപ്പുചെയ്യുവാന്‍ കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്ന ഓപ്പണ്‍ ലോറിപോലെ. അതും ശശിയണ്ണന്‍ വക വെറുമൊരു തമാശയായിരുന്നു എന്നാണ് അണ്ണന്‍ ട്വിറ്ററിലൂടെ തട്ടിവിട്ടിരിക്കുന്നത്. വിദ്യഭ്യാസമില്ലാത്തവരുടെ ഇടയില്‍ വിദ്യഭ്യാസമുള്ളവനായിപ്പോയതാണ് തന്റെ പോരായ്മ എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. യാതൊരു സെന്‍സ് ഓഫ് ഹ്യൂമറുമില്ലാത്ത കുറെ ഇഡിയറ്റുകള്‍ . ഇക്കണക്കിനു തുടരെ തുടരെ തമാശ പൊട്ടിച്ചാല്‍ , ശശിയണ്ണാ അഞ്ച് വര്‍ഷങ്ങള്‍ അങ്ങ് പോകും. ഇനീ വരും ..കൂടുതല്‍ പറഞ്ഞ് താഴേക്ക് വീഴുമ്പോള്‍ ഞങ്ങള് ചിരിക്കും. ശരിക്കും ചിരിക്കും. അതുവരെ ഇങ്ങനെ ഒരോ തമാശകള്‍ പറഞ്ഞ ശശിയണ്ണന്‍ അങ്ങ് ഇന്ദ്രപ്ര്സ്ഥത്തിലും ഞങ്ങ ഇങ്ങ് ഇബിടേയും കഴിഞ്ഞോളാം.

