Ind disable
Related Posts with Thumbnails

2010-05-20

നടി ഷക്കീല പങ്കെടുക്കും

തൊടുപുഴ ബ്ലോഗ്ഗ് മീറ്റില്‍ കേരളത്തില്‍ മാത്രമല്ല എല്ലായിടത്തും പേരും പെരുമയും ഉള്ള നടി (എന്‍റെ സുഹൃത്ത് അല്ല അതിനു കുഴപ്പമില്ലല്ലോ) ഷക്കീലയെ പങ്കെടുപ്പിക്കാന്‍ കൊണ്ട് പിടിച്ചുള്ള ശ്രമങ്ങള്‍ നടന്നോണ്ടിരിക്കുകയാണ്. ഷക്കീല ഒരു ബ്ലോഗറല്ല. ബ്ലോഗറാകാന്‍ താത്പര്യമുള്ള ആളാണ്‌. നമുക്ക് ഒരു പുതിയ ബ്ലോഗറേയും കിട്ടും .... അത് മീറ്റിനു നല്ല ഒരു നടനാനുഭവവും നയനാനുഭാവും പകരും. ഒരുപക്ഷേ ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ , ഡ്രൈവിംഗ് സ്കൂള്, എന്നീ പേരെടുത്ത സിനിമകള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് വളരെ അധികം സുപരിചിതമായിരിക്കും എന്നാലും ഈ നടിയെ  ഒന്ന് നേരില്‍ കാണാനും. ഈ സിനിമാനുഭവങ്ങള്‍ നേരില്‍ ഒന്ന് പറഞ്ഞ് കേള്‍ക്കാനും ആഗ്രഹിക്കാത്തവരായി ആരും കാണാതിരിക്കില്ല. അവര്‍ക്ക് ഈ അവസരം പ്രയോജനപ്രദമാകും.


ഇതൊരു തമാശ പോസ്ടായി കണ്ടു വേണേ കമന്റിടാന്‍. ആരെയും കളിയാക്കാന്‍ വേണ്ടിയല്ല ഇത്തരം ഒരു പോസ്റ്റ്‌. ഇതിന്റെ പേരില്‍ ഒരു അനാവശ്യ വിവാദത്തിലെക്കും ഞാന്‍ ഇല്ല. അല്ലെങ്കില്‍ തന്നെ എന്നെ ഉള്‍കൊള്ളാനാവാത്ത ഒരുപാട് പേരുണ്ട് ഈ ബൂലോഗത്ത്‌. തൊടുപുഴ മീറ്റിനു എല്ലാ വിധ സപ്പോര്‍ട്ടും നല്‍കുന്നു. നാട്ടിലില്ലാത്തതിനാല്‍ മീറ്റാന്‍ പറ്റാത്തതിനാല്‍ ഒരുപാട് വിഷമമുണ്ട്. 
എന്തായാലും തൊടുപുഴ  മീറ്റ് അടിപൊളിയാകുമെന്നതില്‍ സംശയം ഏതുമില്ല.
തൊടുപുഴ മീറ്റിനു എല്ലാവിധ ആശംസകളും 

15 comments:

കാട്ടിപ്പരുത്തി said...

:)

റ്റോംസ് കോനുമഠം said...

പാവപ്പെട്ടവാ, കൂതറെ....
ഞാന്‍ വിചാരിച്ചാലും നടക്കും.
തൊടുപുഴ മീറ്റിനു ഒരു പ്രശസ്തി ആയിക്കോട്ടെ എന്ന് കണ്ടു പോസ്റ്റിയതാ
നാട്ടിലില്ലാത്തതു കാരണം പങ്കെടുക്കാന്‍ കഴിയില്ല എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം
തൊടുപുഴ മീറ്റിനു എല്ലാവിധ ആശംസകളും

Noushad Vadakkel said...

തൊടുപുഴയിലെ ബ്ലോഗ്‌ മീറ്റ്‌ ഇത്തരം അനാശ്യാസ പ്രവണതകള്‍ക്ക് സാക്ഷിയാകുമോ ? പ്രതിഷേധിക്കുന്നു.ബ്ലോഗ്‌ ലോകത്തെ പ്രതിഭകളും ,പ്രഗല്‍ഭരും ആകട്ടെ മീറ്റിന്റെ ആകര്‍ഷണം .ഞാന്‍ തൊടുപുഴക്കാരനാണ് . കാത്തിരിക്കുന്നു ....

കൂതറHashimܓ said...

റ്റോംസേ..നിനക്ക് വരാന്‍ പറ്റാത്തതിനാല്‍ നിന്റെ മാമന്റെ മോളെ അയക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.. :)
അക്കൊമഡേഷന്‍ ഫൂഡ് എന്നിവ എന്റേ വീട്ടില്‍..!! തികച്ചും ഫ്രീ..സത്യം

അരുണ്‍ കൊട്ടിയം said...

അതിനെന്താ പോന്നോട്ടെ...
ഇതെങ്ങെനെ അനാശാസ്യമാകും..?
അവരെ ഒരു നടിയായി കണ്ടാല്‍ പോരെ.
പിന്നെ തൊടുപുഴ ബ്ലോഗ്ഗ് മീറ്റിനു ആശംസകള്‍

കമ്പർ said...

നോ കമന്റ്സ്... :)

റ്റോംസ് കോനുമഠം said...

ഹാഷിമേ,
വരാന്‍ പറ്റാത്തതില്‍ ഒരുപാട് വിഷമം ഉണ്ട്.
അക്കൊമഡേഷന്‍ വീട്ടില്‍ തന്നെ വേണോ..ഹ...ഹ..ഹാ.
തമാശിച്ചതാണെ..

indhumenon said...

ടോമ്സേട്ടാ,
എന്തായാലും തുടുപുഴ മീറ്റ് അടിപൊളിയാകുമെന്നതില്‍ സംശയം ഏതുമില്ല.
തൊടുപുഴ മീറ്റിനു എല്ലാവിധ ആശംസകളും

അലി said...

ഷക്കീലയുണ്ടെങ്കിൽ ഞാനില്ല!

ഹംസ said...

റ്റോംസെ എന്നാല്‍ പിന്നെ രേഷ്മയും സിന്ദുവും എല്ലാം പോന്നോട്ടെ എന്നാല്‍ മീറ്റ് കൊഴുക്കുമല്ലോ.. ഹ ഹ ഹ…ഹല്ല എന്താ ഇത്? നിങ്ങള്‍ എല്ലാം കൂടി ആ മീറ്റ് കുളമാക്കുമോ? പോലീസ് റൈഡ് വരുമോ?
പാവപ്പെട്ടവന്‍ കൂട്ടുകാരന്‍ കവിയുമായി കൂതറ കൂട്ടുകാരന്‍ മമ്മുട്ടിയുമായി അങ്ങനെ ഒരോരുത്തര്‍ അവര്‍ക്കിഷ്ടമുള്ള കൂട്ടുകാരുമായി വന്നാല്‍ സംഗതി കൊഴുക്കും .

കൂതറHashimܓ said...

പ്രിയ കൂട്ടുകാരാ
ഞാന്‍ എന്റെ സിനിമാ നടന്‍ മമ്മുട്ടി പങ്കെടുക്കും എന്ന പോസ്റ്റ് എഴുതാനുള്ള കാരണം കൂടി ആ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതില്‍ വരുന്ന കമന്റുകല്‍ കണ്ടപ്പോ ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തിലല്ലാ ആളുകള്‍ അതിനെ കണ്ടെതെന്ന് മനസ്സിലായതോണ്ട് കൂട്ടിച്ചേര്‍ത്തതാണ്. ഒന്നുകൂടെ വന്ന് വായിക്കുക,

പിന്നെ താങ്കളുടെ നര്‍മം എനിക്ക് നന്നായി ഇഷ്ട്ടായി.. :)
താങ്കളുടെ മെയില്‍ ഐഡി ഇല്ലാത്തത് കൊണ്ടാണ് ഇവിടെ ഇത് പറയേണ്ടി വന്നത്.. സോറി, വായിച്ച ശേഷം മായ്ച്ച് കളയുക

കുമാരന്‍ | kumaran said...

:)

തെച്ചിക്കോടന്‍ said...

:)

ചാണ്ടിക്കുഞ്ഞ് said...

എനിക്കും ഷക്കീലയുടെ ഒരു "ഓട്ടോഗ്രാഫ്" കിട്ടുമോ??? ടോംസേ...

Akbar said...

:)

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP