Ind disable
Related Posts with Thumbnails

2010-05-22

മഞ്ഞലോഹം എന്നും ഒന്നാമന്‍ (ദാരിദ്രത്തിലും...)


സ്വര്‍ണവില ഇനി എത്ര കുതിച്ചുയര്‍ന്നാലും, തീവിലയായാലും ശരി നമ്മള് വാങ്ങിക്കാനുള്ളത് വാങ്ങിക്കും. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം തീവില കൊടുത്തു മേടിചില്ലങ്കില്‍ ഭാഗ്യം എങ്ങാനും പോയ്പോയാലോ എന്ന ഭയം കേരളീയ സമൂഹത്തില് ആഴത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ അക്ഷയതൃതീയ ദിനത്തില്‍ നടന്ന വില്പന. മലയാളിയുടെ മാറ്റം കഴിഞ്ഞ കൊറേ വര്‍ഷങ്ങളായി സ്വര്‍ണവ്യാപരത്തില്‍  ഉണ്ടായ വ്യക്തമായ ഈ മാറ്റം വെളിവാക്കുന്നു.

മലയാളിയുടെ ആഭരണ ഭ്രമം ഇന്നും ഇന്നെലെയും തുടങ്ങിയതല്ല. ആദിമകാലം മുതല്‍ക്കെ കേരളത്തിലുള്ള തരിണീമണികള്‍ അണിഞ്ജോരുങ്ങുന്നതില്‍ പ്രത്യേക വൈഭവം ഉള്ളവര്‍ തന്നെയായിരുന്നു എന്ന് കേരള ചരിത്രം പരിശോധിച്ചാല്‍ തന്നെ മനിസിലാകും. അതും മറ്റാള്‍ക്കാരുടെ മുന്‍പില്‍ ഇത്രയും ഷോ അപ് ചെയ്യാനുള്ള പ്രവണത ഈ അടുത്ത കാലത്താണ് ആര്ജിച്ചതെന്നു പറയുന്നതാവും ഏറെ ശരി. എവിടെ നിന്നാണ് നമുക്ക് ഈ മനോഭാവം സാഗതമായത്.  എവിടെയും അണിഞ്ഞൊരുങ്ങി എങ്ങേനെയും കൊച്ചമ്മ ചമയുക, എന്നെക്കാളും മികച്ചതായി അയല്‍ക്കാരി ഉടുതോരുങ്ങിയാല്‍ ചങ്ക് തകര്‍ന്നു, വര്‍ദ്ദിച്ച ആകുല ചിത്തത്തോടെ മനസുരുകി കഴിയുന്ന അനേകം വീട്ടമ്മമ്മര് ഉള്ള കേരളത്തില്‍ ആണ് നമ്മള്‍ വസിക്കുന്നെതെന്നു കൂടി ഓര്‍ക്കണം. ഇത് കേരളത്തിലെ മാത്രം സ്ഥിതിയല്ല. മലയാളികള്‍ വസിക്കുന്ന ലോക ഭൂപടത്തിലെ മൊത്തം തരുണീ മണികളുടെ ദൌര്‍ബല്യം നിറഞ്ഞ മനസ്സ് ഇത്തരം കാര്യങ്ങളില്‍ ഉടക്കി പോകുന്നു എങ്കില്‍ അത് ഒരു യാഥാര്ത്യത്തിന്റെ നേരിയ മുഖം മാത്രം. 

കുറ്റം ആരുടെതെന്ന് ചോദിച്ചാല്‍ , എങ്ങനെ സ്ത്രീകളെ മാത്രം കുറ്റം പറയും. വിപണി മുന്നില്‍ കണ്ടു ജ്യൂവലറി കടക്കാര്‍ മത്സരിച്ചു ടെലീവിഷനുകലിലൂടെ പടച്ചു വിടുന്ന പരസ്യം കണ്ടാല്‍ ഇളകി പോകുന്ന മനസാണ് നമ്മുടെ പാവം സ്ത്രീകളുടെതെന്ന് ആരെ പോലെയും അവര്‍ക്കറിയാം. പരസ്യ നിര്‍മ്മതിക്കാര്‍ അതിനെ ചൂ ഷണം ചെയ്യാന്‍ സഹായകമാകും വിധമാണ് അവരുടെ കര്മ്മമെഖലയില്‍ വ്യാപ്ര്യ്തരായിരിക്കുന്നത്. എടുത്താല്‍ പൊങ്ങാത്ത സ്വര്‍ണ്ണം കഴുത്തിലും അരയിലും അണിഞ്ഞു മായ ലോകത്ത് എന്നത് പോലെ, വന്നു മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആരായാലും ഒന്നിളകും. അപ്പോള്‍ ഒരു ഇത്തിരി പോന്നു അത് അക്ഷയ ത്രിതീയയാട്ടു വാങ്ങി കഴിത്ത്തിലും കൈയ്യിലും ഇട്ടാല്‍ ആര്‍ക്കാണ് കുറ്റം പറയുവാനാവുക.

മഞ്ഞ ലോഹത്തിന്റെ വില ഇനി എത്ര ഉയര്‍ന്നാലും, ആളുകള്‍ അത് വങ്ങും,അണിയും. അതിനു ഉത്തമ ഉദാഹരണമാണ് ഈ വര്‍ഷം അക്ഷയ ത്രിതീയദിനത്തില്‍ കേരളത്തിലെ സ്വര്‍ണ്ണകടകലുറെ മുന്‍പില്‍ അതികാലത്ത് ആറു മണിക്ക് തന്നെ നീണ്ട ക്യൂവുമ് ഉന്തും തള്ളും ചവിട്ടും കൊണ്ട് നാരിമാര്‍ തങ്ങളുടെ ഭാഗ്യവും ഒപ്പം ഉള്ള കാശിനു കിട്ടാവുന്ന മഞ്ഞ ലോഹം മേടിച്ചു അരയില്‍ തിരുകി പോകുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. അത് കണ്ണിനു കുളിര്‍മ്മ നല്‍കുന്നതാണോ എന്ന് ചോദിച്ചാല്‍ ... അറിയില്ല.

7 comments:

(കൊലുസ്) said...

പൊന്നില്ലാതെ പിന്നെങ്ങിനാ മാഷേ..!
പക്ഷെ അന്ധ വിശ്വാസങ്ങള്‍ വേണ്ട തന്നെ.

മനു - Manu said...

ഈയത്തെ സ്വര്‍ണമാക്കാനുള്ള വിദ്യ വൈകാതെ ഞാന്‍ കണ്ടുപിടിക്കുന്നതായിരിക്കും. എന്നിട്ടുവേണം ഈ കൊച്ചമ്മമാരെല്ലാം വാങ്ങി കൂട്ടിയ സ്വര്‍ണത്തിന് ഇരുമ്പുവില പോലും ഇല്ലാതെ വെകിളി പിടിച്ചോടുന്നത് ഒന്ന് കാണാന്‍. ഹമ്പടാ!!

Wash'Allan JK | വഷളന്‍ ജേക്കെ said...

അക്ഷയതൃതീയ പോലും. അന്ധവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിച്ചു കച്ചവടം പൊടിപൊടിക്കട്ടെ.

mini//മിനി said...

അന്ധവിശ്വാസങ്ങൾ ജയിക്കുന്നു, മനുഷ്യൻ തോൽക്കുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കേരളത്തില്‍ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന മഞ്ഞലോഹം എടുത്തു വിറ്റ് അത് മറ്റു പ്രത്യുല്പാദന പരമായ മേഖലകളിലേക്ക് തിരിച്ചു വിട്ടിരുന്നെങ്കില്‍ ദാരിദ്ര്യവും തീരും, തൊഴിലില്ലായ്മയും തീരും...

ഒഴാക്കന്‍. said...

പൊന്നെ .....

Ajith said...

Whats wrong in purchasing gold? Its an investment practice for rainy days followed by generations of our mothers & sisters who dont even know the so called modern investment techniques .Even world governments including India purchase and keep gold for monetary stabilization.

Whats to be discouraged is the demand of gold as dowry .

Investment in gold is always better that speculating in stocks or spending away one's hard earned money .

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP