അവസാനം ജോസഫ് വഞ്ചിച്ചു എന്ന് തന്നെ പറയുന്നതാവും ഏറെ ശരി. അല്ലാതെ എന്ത് പുണ്ണാക്കിന്റെ പേരിലാ ഇപ്പൊഴീ ലയനം. ആരോടും ഒന്നും പറയാതെ ഒരു ദിവസം പെട്ടന്നങ്ങു ലയിക്കാന്‍ തീരുമനിചു എന്നാണു വര്‍ത്തമാനം.കഴിഞ്ഞ ഏതാനും മാസങ്ങളായി മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി യോജിപ്പിനുള്ള അന്തരീക്ഷം ഒരുക്കുമ്പോഴും ഒരു വാക്ക് മുന്നണിയെ, ഇത്രയും ക്കാലം കിട്ടവുന്നതെല്ലാം ഊറ്റി എടുത്തിട്ടു ഇനി അധികം പ്രയോജനമില്ല എന്ന് വന്നതിനാലാണോ എന്റെ ജോസഫേട്ടാ നിങ്ങള്‍ ഈ കടും കൈയ്ക്ക് മുതിര്‍ന്നത്.എന്നാലം ജോസഫേട്ടാ , നിങ്ങള്‍ അടുത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് എന്ത് സമാധാനം പറയും. വരുന്ന തെരഞ്ഞെടുപ്പില്‍ കറക്കി കുത്തി നല്ല ഒരു ശതമാനം സീറ്റും പോക്കറ്റിലാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ പള്ളയ്ക്കടിക്കാനാണോ ഇടതു മുന്നണി വിട്ടു ഇത്ര തിടുക്കത്തില്‍ ഒരു ലയനം.
ഇടതുമുന്നണിയില്‍ കിട്ടിയിരുന്ന ഒരു വില താങ്കള്‍ക്കും കൂടെ ഉള്ളവര്‍ക്കും ഇവിടെ പുത്തന്‍ വാസ സ്ഥലത്ത് കിട്ടുമെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റിയെന്നു കാലം തെളിയിക്കും. ഉള്ളത് കളഞ്ഞിട്ടു വേണോ അച്ചായ പുതിയ മീന്‍ പിടുത്തം. ഇടതു മുന്നണിയില്‍ നല്ല പെരുത്ത മീന്‍ കൂട്ടമ് ശിഇളിച്ച താങ്കള്‍ക്ക് മടുത്തു എന്ന് വരാതിരിക്കാനാണ് ഞാന്‍ ഇത് മുന്‍ കൂട്ടി പറയുന്നത്. പിന്നെ ഈ പള്ളീലച്ചനും തിരുമേനിമാരും പറയുന്നത് കേട്ട് വന്നതാണെങ്കിലും തെറ്റി എന്ന് തന്നെ പറയേണ്ടി വരും.
ഇനി അല്പം പിറകിലേക്ക് നോക്കാം.1979-ലാണ് കെ.എം. മാണിയും പി.ജെ. ജോസഫും ഭിന്നിക്കുന്നത്. പി.ജെ. ജോസഫിന്റെയൊപ്പം 6 എം.എല്‍ .എ.മാരും കെ.എം. മാണിക്കൊപ്പം 14 പേരുമാണ് അന്ന് ഉണ്ടായിരുന്നത്.1980-ല്‍ മാണിവിഭാഗം എല്‍ .ഡി.എഫ്. സര്‍ക്കാരിന്റെ ഭാഗമായി. ഈ ഘട്ടത്തില്‍ ജോസഫ് വിഭാഗം യു.ഡി.എഫിനൊപ്പമായിരുന്നു. 1982-ലെ തിരഞ്ഞെടുപ്പുകാലത്ത് മാണിഗ്രൂപ്പ് വീണ്ടും യു.ഡി.എഫിലെത്തി.1985-ല്‍ മാണിയും ജോസഫും വീണ്ടും ലയിച്ചു. ജോസഫ് ചെയര്‍മാനും മാണി പാര്‍ട്ടി ലീഡറുമായി. കാലം കടക്കവേ1987-ല്‍ ഇരു നേതാക്കളും വീണ്ടും ഇടഞ്ഞു. അന്നുമുതല്‍ ഏതാണ്ട് ചുരുക്കി പറഞ്ഞാല്‍1989-ല്‍ ജോസഫ് ഇടതുമുന്നണിയിലേക്ക് ചേക്കേറി. അന്ന് മുതല്‍ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ജോസഫ് ഇപ്പോള്‍ എല്ലാം ഉപേക്ഷിച്ചു വീ ണ്ടും തന്റെ പഴയ പാളയത്തില്‍ തിരികെ എത്തിയിരിക്കുന്നു.
മാണിയുടെ ഒരു പഴയ ചൊല്ലുണ്ട്. പിളരുന്തോറും വളരുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രെസ്സെന്നു. അത് ശരിയാണ്. ഇതാ ഇപ്പോള്‍ വീണ്ടും പിളര്‍ന്നു വീണ്ടും ലയിച്ചു വളരുന്ന ഒരു പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് നമ്മുടെ ഇടയില്‍ തന്നെ എന്നും ഇതുപോലെ തന്നെ കാണണം . എന്നാലല്ലേ നമ്മള്‍ മലയോര അചായന്മ്മര്‍ക്ക് എന്തേലും ഒക്കെ ഒരു ഉഷാര്‍ ഉണ്ടാവൂ !!
1 comment:
മാണിയുടെ ഒരു പഴയ ചൊല്ലുണ്ട്. പിളരുന്തോറും വളരുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രെസ്സെന്നു. അത് ശരിയാണ്. ഇതാ ഇപ്പോള്‍ വീണ്ടും പിളര്‍ന്നു വീണ്ടും ലയിച്ചു വളരുന്ന ഒരു പാര്‍ട്ടി
Post a Comment