Ind disable
Related Posts with Thumbnails

2010-04-27

സൌമ്യനായ കവി - ഡോ.നെല്ലിക്കല്‍ മുരളീധരന്‍

ധ്യാപകന്‍, എഴുത്ത് ജീവിതം തന്നെ ആരോഗ്യകരമായി കണ്ട ആള്‍ , നല്ല കവിതകിലൂടെ നിറഞ്ഞു നിന്ന സാന്നിധ്യം അങ്ങനെ എല്ലാ നല്ല വിശേഷണങ്ങളും ഈ കവിയ്ക്കു എന്തുകൊണ്ടും ഇണങ്ങും. പ്രശസ്ത കവി ഡോ.നെല്ലിക്കല്‍ മുരളീധരന്‍ (61) അന്തരിച്ചു എന്ന വാര്‍ത്ത കണ്ടപ്പോള്‍ ഏറെ വിഷമവും ഒപ്പം ചില ഓര്‍മ്മകളും ഓടിയെത്തി.

പ്രശസ്ത കവി ഡോ.നെല്ലിക്കല്‍ മുരളീധരനെ ഞാന്‍ കാണുന്നത് എന്റെ സുഹ്രത്തിന്റെ വിവാഹദിവസം അതും ആറന്മുള ക്ഷേത്രത്തില്‍ വെച്ചാണ്‌ .അദ്ദേഹം നല്ല വസ്ത്രധാരിയായി കുറി ചാര്‍ത്തി പ്രസന്നവദനനായി മുന്‍ നിരയില്‍ . അന്നൊക്കെ എനിക്ക് ഒരു ചെറിയ സോക്കേട്‌ ഉണ്ട്. വലിയ എഴുത്തുകാരുടെ ഒപ്പ് ശേഖരിക്കുക, അങ്ങനെ ശേഖരിച്ച പ്രശസ്തരുടെ ഒപ്പുള്ള ഒരു ബുക്ക് ഇന്നും ഭദ്രമായി എന്റെ ഭാര്യ സുക്ഷിച്ചു വെച്ചിട്ടുണ്ട്.

എന്തുചെയ്യുന്നുവെന്നായി ആദ്യ ചോദ്യം. പിന്നെ വായിക്കുമോ എന്ന് ചോദിച്ചു. അപ്പോഴെല്ലാം എല്ലാ എഴുത്തുകാരോടും ഉള്ള അകമഴിഞ്ഞ ബഹുമാനവും സ്നേഹവും എന്നെ കൂടുതല്‍ വാചാലനാക്കി. അവിടെ നിന്നും പോരുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നിയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആ ബുക്ക് ഒന്ന് കൂടെ എടുത്തു നോക്കി. പേപ്പറിന് ബാധിച്ചിരിക്കുന്ന കാല പഴക്കം എന്നെ പഴയ കാലത്തിലേക്ക് വലിച്ചു കൊണ്ട് പോയി.

മികച്ച അധ്യാപകനായി സേവനം അനുഷ്ടിച്ച ആളാണ്‌ അദ്ദേഹം. 2004 ല്‍ നെല്ലിക്കല്‍ മുരളീധരന്റെ കവിതകള്‍ എന്ന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഈ പുസ്തകം നാട്ടിലും ഇവിടെ അമേരിക്കയിലും ഞാന്‍ സുക്ഷിച്ചു വെച്ചിട്ടുണ്ട്. വായനയുടെ സുഖം ഏറെ അനുഭവവേദ്യമാക്കിയ ഒരു കൃതിയാണ്. ഇന്നും ആ സുഖം അതിലധികമായി ആ പുസ്തകം സമ്മാനിക്കുന്നു എന്നത് ആ വലിയ എഴുത്തുകാരനെ നെഞ്ചോട്‌ ചേര്‍ക്കാന്‍ കൂടുതല്‍ കൂടുതല്‍ ഇഷ്ടമെന്ന് തന്നെ പറയാം.

എനിക്ക് വലിയ എഴുത്തുകാരന്റെ ഒരു ജാടയും ഇല്ലാതെ ഒപ്പ് സമ്മാനിച്ച കവിയ്ക്കു പ്രമാണം. ഒപ്പം കണ്ണീര്‍ പൂക്കളും.

4 comments:

പട്ടേപ്പാടം റാംജി said...

അറിയിപ്പിന്‌ നന്ദി.
എന്റേയും ആദരാഞ്ജലികള്‍...

Unknown said...

എനിക്ക് വലിയ എഴുത്തുകാരന്റെ ഒരു ജാടയും ഇല്ലാതെ ഒപ്പ് സമ്മാനിച്ച കവിയ്ക്കു പ്രമാണം. ഒപ്പം കണ്ണീര്‍ പൂക്കളും.

വരയും വരിയും : സിബു നൂറനാട് said...

ഇതുവരെ അദ്ധേഹത്തിന്‍റെ കവിതകള്‍ വായിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
ആദരാഞജലികള്‍.

akhi said...

thanks for coming with experiance with dr.nellikkal muraleedharan.a good poet to me.i studied his " purappadu 'during my under graduation.
വലിയ എഴുത്തുകാരന്റെ ഒരു ജാടയും ഇല്ലാതെ
ഒപ്പ് സമ്മാനിച്ച കവിയ്ക്കു പ്രമാണം.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP