Ind disable
Related Posts with Thumbnails

2010-04-26

ഇത് ചരിത്രപരം


മ്മിണി ബല്ല്യ ബാങ്കായ ലോക ബാങ്കില്‍ ഞമ്മക്കും ഇനി കാര്യങ്ങള്‍ ഒരു തരാക്കാം. എന്ന് വെച്ചാല്‍ നമ്മുക്ക് ഇത്തിരി ഇരുന്നു ഒന്ന് കള്ളും കപ്പേം തിന്നു സായിപ്പന്മ്മാരോട് വേണ്ടെങ്കില്‍ വേണ്ടെന്നും വേണെമെങ്കില്‍ ആരെയും കൂസാതെ വേണമെന്നും പറയാം. ലോക ബാങ്കില്‍ അവിടുത്തെ കാര്യങ്ങളില്‍ അതും പണം എങ്ങനെ വിനിയോഗിക്കണം എന്ന് വരെ നിശ്ചയിക്കാനും അതുവഴി കൂ ടുതല്‍ സ്വാധീനം ചെലുത്താനും നമുക്ക് കഴിയും. അത് ഒരു കൊച്ചു കാര്യമായി നാം കാണരുത്. 

ഇത് ചരിത്ര താളുകളില്‍ തന്നെ എഴുതി ചേര്‍ക്കേണ്ട ഒരു കാര്യമാണ്. പരിഷ്‌കരിച്ച വോട്ടിങ് ഘടന ഞായറാഴ്ചയാണ് ലോകബാങ്ക് പുറത്തു വിട്ടത്. ലോക ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായി വോട്ടവകാശങ്ങളില്‍ ഭേദഗതി വരുത്തുകയും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടവകാശം നല്‍കുകയും ചെയ്തിരിക്കുന്നത്. അപ്പോള്‍ കണക്കും പ്രകാരം ലോകബാങ്കില്‍ നിന്ന് സഹായം സ്വീകരിക്കുന്ന 186 അംഗ രാജ്യങ്ങളില്‍ ഇന്ത്യയുടെ വോട്ടവകാശം 2.77 ശതമാനത്തില്‍ നിന്ന് 2.91 ശതമാനമായി ഉയര്‍ന്നു. അത് തരക്കേടില്ലാത്ത ഇമ്മിണി ബല്ല്യ ഉയര്‍ച്ച തന്നെ ആല്ലേ...?

ഇതൊന്നുമല്ല, മുമ്പന്മ്മരായിരുന്ന വികസിത രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയെ പിന്തള്ളി ചൈന ലോക ബാങ്കിലെ മൂന്നാമത്തെ വോട്ടിങ് ശക്തിയായതു പ്രത്യേകം എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്. ഇന്ത്യക്ക് മുന്‍പിലായി ഏഴു രാജ്യങ്ങള്‍ ഇപ്പോള്‍ ഉണ്ട്. 15.85 ശതമാനം വോട്ടവകാശമുള്ള യു.എസും 6.84 ശതമാനം വോട്ടവകാശമുള്ള ജപ്പാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ . ചൈന- 4.42 ശതമാനം, ജര്‍മനി-4 ശതമാനം, ഫ്രാന്‍സ്-3.75 ശതമാനം, യു.കെ.-3.75 ശതമാനം എന്നിവയാണാ രാജ്യങ്ങള്‍ .

ചൈനയുടെ കയറ്റം ഒരു വലിയ കുതിച്ചു ചട്ടമായാണ് വിദഗ്ദര്‍ കണക്കാക്കുന്നത്. ചെറുകിട ഉത്പന്നങ്ങളിലൂടെ ആഗോള വിപണി കൈയ്യാളുന്ന ചൈന എന്ത് കൊണ്ടും ആ സ്ഥാനത്ത് എത്തിയില്ലെങ്കിലെ അത്ഭുതപ്പെടെനടത്ള്ളൂ. ഈ മാറ്റം നമ്മള്‍ക്കും മറ്റു ലോക രാജ്യങ്ങള്‍ക്കും ഒരു പാഠമായിരിക്കണം. അവരെ കണ്ടു നാം ഇയിയെങ്കിലും പഠിക്കട്ടെ. ബന്ദും ഹര്‍ത്താലും നടത്തി ഉള്ള  വാണിജ്യ മേഖലകളും ജോലി സ്ഥലങ്ങളിലും വേണ്ടാത്ത പുകിലുണ്ടാക്കുന്ന രാഷ്ട്രീയ വൃന്തങ്ങള്‍ ഇതെല്ലാം പാഠമായി ഉള്‍ക്കൊണ്ട്‌ മുന്‍പോട്ടു പോയാല്‍ നമ്മുക്കും ഇതല്ല ഇതിനപ്പുറമുള്ള ഒന്നാം സ്ഥാനത്ത് തന്നെ കയറി പറ്റാന്‍ സാധിക്കായിക ഒന്നുമില്ല. പക്ഷെ സാധിക്കുമോ എന്നുമാത്രം നോക്കിയാല്‍ മതി. അതിനായി നമുക്ക് ഒന്നിച്ചു യത്നിക്കാം.

8 comments:

Unknown said...

ഇത് ചരിത്ര താളുകളില്‍ തന്നെ എഴുതി ചേര്‍ക്കേണ്ട ഒരു കാര്യമാണ്.

ഉല്ലാസ് said...

വായിച്ചു

ഉല്ലാസ് said...

വായിച്ചു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചിന്തനീയം...........

sm sadique said...

ബന്ദും ഹര്‍ത്താലും കീ ജയ് .......... കണ്ടറിയാത്തവന്‍ കൊണ്ടാലെങ്കിലും അറിയുമോ .........? അറിഞ്ഞാല്‍ കൊള്ളാം .

Wash'Allan JK | വഷളന്‍ ജേക്കെ said...

നമ്മള്‍ ചൈനയെ കണ്ടു പഠിക്കട്ടെ. അതിവിദൂരമല്ലാത്ത കാലത്തില്‍ ചൈന ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നന്നായി പിടി മുറുക്കും. ഒന്നാം ശക്തി യാകാനും മതി. ഇന്ത്യയ്ക്ക് എന്നും ചൈന ഒരു ഭീഷണിയാണ്

Unknown said...

ചൈനയുടെ ഉലപന്നം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും പുച്ച്ചമാണ്, പക്ഷെ അവര്‍ ഇന്നെവിടെ എത്തി എന്നത് ചിന്തനീയമാണ്.

shaji.k said...

പുതിയ ചില അറിവുകള്‍. എങ്ങിനെയാണ് അല്ലെങ്കില്‍ എന്ത് മാനദണ്ഡം അനുസരിച്ചാണ് വോട്ടിംഗ് ഘടന /വോട്ടവകാശം കൂടുന്നത്,അതുകൂടി ഒന്ന് വിശദമാക്കുകയാനെന്കില്‍ നല്ലതായിരുന്നു.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP