Ind disable
Related Posts with Thumbnails

2010-04-25

മലയാള സിനിമയ്ക്ക് പിന്നെയും നഷ്ടം

ലയാളസിനിമ കഷ്ട കാലത്തിന്റെ പിടിയിലായിട്ടു കുറെ കാലമായി. ഒന്ന് തീരുമ്പോള്‍ മറ്റൊന്നു എന്നാ കണക്കില്‍ എല്ലാം എന്തേ മലയാള സിനിമയില്‍ മാത്രം ചുറ്റി കറങ്ങന്നു. ഒന്നുകില്‍ വിവാദം അല്ലെങ്കില്‍ വിയോഗം അതുമല്ലെങ്കില്‍ സമരം, വഴിമുടക്കലുകള്‍, പാര അങ്ങനെ നീളുന്നു ലിസ്റ്റ്.

കുറഞ്ഞ കാലത്തിനിടയില്‍ മലയാള സിനിമയ്ക്ക് നഷടമായത് കുറെ പ്രതിഭാധനരെ എന്നത് വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. മുരളി,അടൂര്‍ ഭവാനി, ലോഹിതദാസ്, ഗിരീഷ് പുത്തഞ്ചേരി,കൊച്ചിന്‍ ഹനീഫ, സന്തോഷ് ജോഗി, ശ്രീനാഥ് ...അതില്‍ സന്തോഷും ശ്രീനാഥും ആത്മഹത്യ ചെയ്തതാണന്നത് നാം ഇരുന്നു ചിന്തിക്കേണ്ട കാര്യമാണ് താനും. എന്നാലിന്ന് സിനിമാ രംഗത്ത് ആത്മഹത്യകള്‍ അത്ര പുതുമ ഉള്ള കാര്യമല്ല. വളെരെ പോപ്പുലറും അതുപോലെ തന്നെ സീനിയറുമായ ഒരു നടനായിരുന്നു ശ്രീനാഥ് എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.

പ്രശസ്തി, പണം എല്ലാമുണ്ടയിട്ടും ശ്രീനാഥ്‌ എന്തിനിത് ചെയ്തു...?
അതും ദാരുണമായി, കൈ തണ്ട മുറിച്ചു ചോര വാര്‍ന്നു... ഇത്തരമൊരു ദാരുണ അന്ത്യം സ്വയം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താവാം?

എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവെനെ പോലെ ജീവിക്കേണ്ടി വരിക എന്നത് ഏതൊരാളെ സംബന്ധിച്ചും പിടിച്ചു നില്‍ക്കുക ഏറെ പ്രയാസകരമായ ഒരു കാര്യമാ ണ ന്നത് ഈ ദാരുണ അന്ത്യം നമുക്ക് മുമ്പില്‍ പകല്‍ പോലെ വ്യക്തത നല്‍കുന്ന ഒന്നാണ്. ജീവിതം ആദ്യം നഷ്ടമാവുക, പിന്നീടു സിനിമയില്‍ നിന്നും അന്യവത്കരിക്കപെടുക, അത് ജീവിതത്തോടുള്ള ജീവിക്കാനുള്ള സമരസപ്പെടലില്‍ അധികമായി കുത്തി മുറി വേല്പിചിട്ടുണ്ടാവും. ഒരു ശരാശരി നല്ല അഭിനയ പാടവമുള്ള മികച്ച നടന്‍ എന്ന വിശേഷ ണ മാവും ശ്രീനാഥിന് ഏറെ ചേരുക.

പല സിനിമകളിലും തകര്‍ത്തഭിനയിചെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് അദ്ദെഹത്തെ വല്ലാതെ ഉലച്ചിരുന്നു എന്ന് അഭിനയ ജീവിതത്തില് പാലിച്ചിരുന്ന കൃത്യത വെളിവാക്കുന്നു. ഇപ്പോള്‍ അഭിനയച്ചു വന്ന മാനസപുത്രി എന്ന സീരിയലില് സാമാന്യം ശ്രദ്ധിക്കപെട്ട ഒരു വേഷം കൈകാര്യം ചെയ്യാന്‍ ആയതു അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് തന്നെ മാറ്റി മരിച്ചതുമാണ്. ആവ്ശ്യത്തിനേറെ പ്രശസ്തി സമ്മാനിച്ച ദേവന്‍ എന്ന കഥാപാത്രം അദ്ദെഹത്തിന് ഏറെ മറ്റനേകം സീരിയലുകളില്‍ ചാന്‍സ് നേടി കൊടുത്തതും നാം കണ്ടതാണ്. അതെല്ലാം ഭംഗിയായി തന്നെ അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് ത്ടരവേ എന്ത് സംഭവിച്ചു...?

വര്‍ത്തമാനകാലത്തെ മലയാളിയുടെ ജീവിതവീക്ഷണം , അവനഭിമുഖീകരിക്കുന്ന മാനസിക പിരിമുറുക്കം എത്ര വലുതാ ണ ന്നു ഇത് ചൂണ്ടി കാണിക്കുന്നു. കേരളത്തില്‍ എത്രയോ പേര്‍ ദിനവും ആത്മഹത്യ ചെയ്യുന്നു. അതുന്നും വാര്‍ത്തകളില്‍ നിറയാറില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ആരെങ്കിലും ആണെങ്കില്‍ മാത്രം നാം അറിയുന്നു. അല്ലാത്തതൊന്നും നാം ഗൌനിക്കാതെ പോകുന്നു. എവിടെയാണ് തകരാര്...? ആരെയാണ് നാം കുറ്റപ്പെടുത്തുക .

നമുക്ക് മാത്രമാണ് ഇത്രയും പിരിമുറുക്കം ലോകത്തിലുള്ളതെന്നു മറ്റു രാജ്യക്കാരുമായി നമ്മെ തട്ടിച്ചു നോക്കുമ്പോള്‍ നമുക്ക് മനിസിലാവും. അവിടെയെല്ലാം ഉള്ളത് കൊണ്ട് ഓണം പോലെ. എന്നാല്‍ നമ്മള്‍ കടം വാങ്ങിച്ചായാലും പത്രാസു കാണിക്കും. വരവിനേക്കാള്‍ ചെലവ് നമുക്ക് കൂടുതലാണന്നു പറയാം. ലോക സാമ്പത്തിക ഭൂപടത്തില്‍ നോക്കിയാല്‍ മലയാളികള്‍ ഇന്ന് ഒരു സാമ്പത്തിക ശ്രോത്സാണന്നു മനിസിലാവും. അതിനു വേറെ തെളിവുകള്‍ ഒന്നും വേണ്ട. നമ്മുടെ ബാങ്കുകളില്‍ ഒരു ചലനവുമില്ലാതെ കെട്ടി കിടക്കുന്ന കോടിക്കണക്കിന് രൂപ അത് വ്യക്തമാക്കുന്നതാണ്.

പറഞ്ഞപ്പോള്‍ ഇത് പറഞ്ഞുവെന്നേയുള്ളു. പക്ഷേ അതല്ലലോ ഇവിടുത്തെ പ്രശനം. കടമാണോ..? ശ്രീനാഥ് മികച്ച ഒരു നടന്‍ മാത്രമല്ലായിരുന്നു .ഒരു നല്ല മനുഷ്യസ്നേഹി കൂടിയായിരുന്നു. ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ഒന്നും നടക്കുന്നില്ലന്ന് കണ്ടപ്പോള്‍ അവസാനിപ്പിച്ചതാവുമോ..? പക്ഷെ വേണ്ടിയിരുന്നില്ല. കാരണം നല്ല സിനിമകളിലൂടെ നല്ല സീരിയലുകളിലൂടെ നല്ല ജീവിത സന്നിവേശം നമുക്ക് നഷ്ടമായി. അത് വല്ലാത്ത നഷ്ടം തന്നെ. സാധൂകരിക്കപ്പെടാതെ പോയ ആ സ്വപ്നങ്ങളില്‍ എല്ലാം ഇവിടെ അവശേഷിപ്പിച്ചു യാത്രയായ ആ നല്ല കലാകാരന് പ്രണാമം.

2 comments:

Unknown said...

പ്രശസ്തി, പണം എല്ലാമുണ്ടയിട്ടും ശ്രീനാഥ്‌ എന്തിനിത് ചെയ്തു...?
അതും ദാരുണമായി, കൈ തണ്ട മുറിച്ചു ചോര വാര്‍ന്നു... ഇത്തരമൊരു ദാരുണ അന്ത്യം സ്വയം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താവാം?

Hari | (Maths) said...

ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചു വരാന്‍ സാധിക്കുന്ന വേഷമായിരുന്നു ശിക്കാര്‍ എന്ന സിനിമയില്‍ ശ്രീനാഥിന് ലഭിച്ചത്. ഒരു ചായക്കടക്കാരനായി ഒരു ദിവസം അഭിനയിക്കുകയും ചെയ്തു. പിന്നെ ഷെഡ്യൂളില്‍ മാറ്റം വരുത്തിയെന്നും പിന്നീട് വിളിക്കാം എന്നും നിര്‍മ്മാതാവിന്റെ പ്രതിനിധികള്‍ അദ്ദേഹത്തെ അറിയിച്ചത്രേ. ഏറെ പ്രതീക്ഷിച്ച വേഷം നഷ്ടമാകുന്നുവെന്നും തന്നെ ഒഴിവാക്കുന്നു എന്ന തോന്നലുമൊക്കെയാകാം അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP