Ind disable
Related Posts with Thumbnails

2010-04-11

മലയാളത്തിന്റെ അമ്മയ്ക്ക് ആശംസകള്‍

മലയാളത്തിന്റെ അമ്മ എന്നാല്‍ എല്ലാവര്ക്കും അറിയാം അത് ആരെ പറ്റി ആയിരിക്കുമെന്ന്. മലയാളികള്‍ ഒന്നടങ്കം പറയും അതും ഒന്ന് സംശയിക്കുക പോലുമാവാതെ... "അത് പിന്നെ, നമ്മുടെ കവിയൂ ര്‍ പൊന്നമ്മ അല്ലാതെ മറ്റാര്". അമ്മ വാക്കിനു, അമ്മ വത്സലയ്ത്തിനു കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ആദരം. അഭിനയത്തിന്റെ മഹാതികവ് നിറഞ്ഞ ആ അഭിനയ പ്രതിഭ അഭിനയത്തിന്റെ അന്‍പതു വര്‍ഷം പൂര്ത്തിയാക്കിയിരിക്കുന്നു. മലയാളത്തിന്റെ തനിമ അതിന്റെ ഗരിമയില്‍ ഉള്‍ക്കൊണ്ട്‌ അഭിനയിച്ചതിനു കവിയൂര്‍ പൊന്നമ്മയ്ക്ക് കലാകേരളം ചലച്ചിത്രരംഗത്തെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെയും പ്രമുഖര്‍ കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ സേഫ്‌ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റും ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്​പിറ്റലും ചേര്‍ന്നു സംഘടിപ്പിച്ച  പരിപാടി അന്‍പതു പ്രമുഖ വ്യക്തികള്‍ അന്‍പതു മണ്‍ചെരാതുകള്‍ തെളിച്ച് ആദരം പ്രകടമാക്കിയതും വ്യത്യസ്തമായി.

നിരവധി അനവധി കഥാപാത്രങ്ങളിലൂടെ മാതൃത്വത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി മലയാളിയുടെ മനസ്സില്‍ കുടിയേറിയ മലയാളത്തിന്റെ അമ്മ, കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളം നല്‍കിയ ആദരം തികച്ചും അവസരോചിതമായി. എല്ലായിപ്പോഴും അനവധി വേഷങ്ങളില്‍ നിറഞ്ഞു നിന്ന പൊന്നമ്മ എന്നും അമ്മ വേഷങ്ങളില്‍ ആരെയും അമ്പരിപ്പിക്കുന്ന ചാരുതയോടെ അമ്പത് വര്‍ഷം അതും കാറും കോളും നിറഞ്ഞ മലയാള സിനിമയില്‍ പിടിച്ചു നിന്ന് ഓര്‍ക്കുമ്പോള്‍ തന്നെ അത് അവരുടെ ലാളിത്യത്തിന്റെ അവസാന വാക്കായി നമുക്ക് കാണാം. അഭിനയിക്കുക, അതില്‍ തന്നെ സമര്‍പ്പിക്കുക എന്നത് ഒരു കലാകാരിക്ക് അത്യാവശ്യം വേണ്ട ഒഴിച്ച് കൂടാനാവാത്ത ഒരു വലിയ ഘടകം തന്നെയെന്നു നമ്മെ ബോധ്യമാക്കുംവിധമാണ് സെറ്റിലുള്ള കവിയൂര്‍ പൊന്നമ്മയുടെ സാന്നിധ്യം. 

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ അമ്മയായി ആണ് കവിയൂര്‍ പൊന്നമ്മ ഏറ്റവും കൂടുതല്‍ തിളങ്ങിയിട്ടുള്ളതും കൈയ്യടി നേടിയിട്ടുള്ളതും. അത് ആ നടന്റെ കൂ ടെ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന അനസയത കൊണ്ട് കൂ ടിയാവാം ഇത്ര വിജയം കൈവരിക്കുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതെയുളു. അതുകൊണ്ടാവും മോഹന്‍ലാല്‍ പല വേദികളിലും ആവര്‍ത്തിച്ചിട്ടുള്ള കാര്യം ഇവിടെയും പ്രത്യകം എടുത്തു പറഞ്ഞത്. "കവിയൂര്‍ പൊന്നമ്മയ്ക്ക് പിറക്കാതെ പോയ മകനാണ് താനെന്ന്" അത് വളെരെ ശരിയാണന്നു നമുക്ക് പലപ്പോഴും ബോധ്യ്മായിട്ടുള്ളതുമാണ്. കാര്യം പറയുമ്പോള്‍ ഒന്ന് കൂടി ചേര്‍ക്കുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ചു തകര്‍ത്ത ഒരാള്‍ കൂ ടി ഉണ്ട്, അത് അച്ച്ചന്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന തിലകന്‍. വെറുതെ ഒന്ന് പറഞ്ഞുവെന്നേയുള്.

കവിയൂര്‍ പൊന്നമ്മയെ ഇനിയും മലയാള സിനിമയ്ക്ക് ആവശ്യമാണ്. അല്ല അത്യാവശ്യമാണ്. നല്ല അമ്മ വേഷങ്ങളിലൂടെ ഇനിയും ഒരമ്പത് കൂടി തികയ്ക്കാന്‍ കവിയൂരിനു കഴിയട്ടെയെന്ന് ആശംസിക്കുന്നു. നല്ല സിനിമകളില്‍ അതും നായകനടന്മ്മാരുടെ ആധികാരിക വിജയത്തിനു കവിയൂര്‍ പൊന്നമ്മയെ പോലെയുള്ള അഭിനയ പ്രതിഭകളുടെ സാന്നിധ്യം ആ സിനിമ കാണാന്‍ ഒരു ശരാശരി മലയാളി കുടുംബത്തെ തിയറ്ററില്‍ എത്തിക്കും എന്ന കാര്യത്തില്‍ അധികം ആലോചന വേണ്ട. 

കവിയൂര്‍ പൊന്നമ്മയ്ക്ക് തട്ടകത്തിന്റെ ആശംസകള്‍. ഇനിയും നിറസാന്നിധ്യമായി നിറയാന്‍ ജഗദീശ്വരന്‍ സഹായിക്കെട്ടെ എന്നു പ്രാര്‍ത്തിക്കുന്നു.

4 comments:

Unknown said...

കവിയൂര്‍ പൊന്നമ്മയ്ക്ക് തട്ടകത്തിന്റെ ആശംസകള്‍. ഇനിയും നിറസാന്നിധ്യമായി നിറയാന്‍ ജഗദീശ്വരന്‍ സഹായിക്കെട്ടെ

ശ്രീ said...

അവസരോചിതമായ പോസ്റ്റ്.

മലയാള സിനിമയുടെ അമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

Kalavallabhan said...

പൊന്ന് "അമ്മ" യ്ക്ക്‌ ആശം സകൾ.

"അമ്മ"യുമായി രമ്യതയിൽ പോയിടാമെങ്കിൽ
അമ്മയാം തിലകം തൊട്ടിരിക്കാം ഇല്ലെങ്കിൽ
തിലകനായ്‌ പോയിരിക്കാം.

Anonymous said...

കവിയൂര്‍ പൊന്നമ്മയ്ക്ക് ആശംസകള്‍

ഷാജി ഖത്തര്‍.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP