Ind disable
Related Posts with Thumbnails

2010-04-04

സാനിയ ഇനി നിങ്ങള്‍ ആര്‍ക്കായി റാക്കറ്റ് ഏന്തും...?

ര്‍ക്കും ആരെയും കല്യാണം കഴിക്കാന്‍ ഇന്ത്യാ മഹാരാജ്യത്ത് വന്‍പിച്ച അവകാശമുണ്ട്‌. അതില്‍ ഞാന്‍ വെറുതെ തലയിടുന്നില്ല. അതവരുടെ ഏകാപക്ഷിയമായ സ്വാതന്ത്ര്യവും. അതിപ്പോള്‍ ഇന്ത്യക്കാരെനെ തന്നെ ആവണമേന്നോന്നും നമ്മുടെ നിയമം അധികമായി ഒരിടത്തും അനുശാസിക്കുന്നുമില്ല.

അതൊക്കെ പോട്ടെ, സാനിയയുടെ കല്യാണ വാര്‍ത്ത വന്നപ്പോള്‍ മുതല്‍ ഒരു സംശയം. അതിപ്പോള്‍ എനിക്ക് മാത്രമാവില്ല. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനെ കല്യാണം കഴിച്ചാല്‍, സാനിയ ഏത് രാജ്യത്തിനുവേണ്ടി ടെന്നീസ് കളിക്കും. മാലിക്ക് പറയുന്നത് സാനിയ തുടര്‍ന്നും ഇന്ത്യക്ക് വേണ്ടി തന്നെ കളിക്കട്ടെ എന്നാണു. മാലിക്കിന്റെ സന്മനസ്സിന് ഒത്തിരി നന്ദി. എന്നാലും സഖാവെ, അത് ശരിയോ..? പക്ഷെ എത്ര പാക്കിസ്ഥാന്‍കാര്‍ ഇത് സമ്മതിച്ചു തരുമെന്ന് കാത്തിരുന്നു കാണാം. ഇന്ത്യക്കാരേനെ കല്യാണം കഴിച്ചാല്‍ അവരായാലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിലല്ലേ നമുക്ക് താത്പര്യം. അപ്പോള്‍ ഈ ഒരു ചെറിയ കാര്യത്തില്‍ പാക്കിസ്ഥാന്‍കാരെ എങ്ങനെ കുറ്റം പറയും...? അല്ലെങ്കില്‍ അവരുടെ ആവശ്യം എങ്ങനെ നിരസിക്കാനാവും. അത് ന്യായമാണോ...?

പാകിസ്താന്‍ ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ദിലാവാര്‍ അബാസ് പറയുന്നത് കല്യാണശേഷം സാനിയ കളിക്കേണ്ടത് പാകിസ്താനുവേണ്ടിയാണെന്നാണ്. ഒരു കണക്കിനു അയാളുടെ ആഗ്രഹം സ്വന്തം രാജ്യത്തോടുള്ള സ്നേഹം മൂ ലം മാത്രമല്ലേ. അതിനെ കുറ്റം പറയുന്നുമില്ല. അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ഖന്ന, ദിലാവാരിന്റെ വാദത്തെ എല്ലാ അര്‍ത്ഥത്തിലും തള്ളിയത് മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടതാണ്.

കല്യാണം കഴിഞ്ഞാലും സാനിയ തങ്ങള്‍ എവിടെ കളിച്ചാലും, ഇന്ത്യയില്‍ കിട്ടുന്ന ഒരു ഗ്രൌണ്ട് സപ്പോര്‍ട്ട് മറ്റൊരു രാജ്യത്തും കിട്ടില്ലാന്നു താങ്കള്‍ ഓര്‍ക്കണം. പിന്നെ, പാക്കിസ്ഥാന് വേണ്ടി റാക്കറ്റ് ഏന്തുന്ന താങ്കളെ സപ്പോട്ട്‌ ചെയ്യാന്‍ ഒരിന്ത്യക്കാരനും കാണില്ല, അല്ലെങ്കില്‍ തുനിയാറില്ല എന്ന സത്യം തിരിച്ചറിയുന്നത്‌ നല്ലതാണ്. ഇതൊക്കെ മനസ്സില്‍ കരുതി ഏതു തീരുമാനമെടുത്താലും അത് നല്ലതായി ഭവിക്കട്ടെ എന്ന്‍ ആശംസയോടെ...

സ്നേഹപൂര്‍വ്വം
റ്റോംസ്

4 comments:

mukthaRionism said...

സാനിയ ടെന്നീസിലെ
വെടിതീര്‍ന്ന
ഐറ്റമാണ്..
ഇപ്പൊ
സാനിയ വല്യ സംഭവമൊന്നുമല്ല..
അപ്പൊ പ്പിന്നെ
ഈ വര്‍ത്താനത്തിലൊന്നും ഒരു കാര്യവുമില്ല..
ഇവരുടെ കല്യാണം ഇത്ര വലിയൊരു
ആനക്കാര്യമാക്കേണ്ടതുമില്ല..
കല്യാണം കഴിക്കുന്നത്
ടെന്നീസു കളിക്കാനോ
ക്രിക്കറ്റു കളിക്കാനോ അല്ല..
അവിടെ കളി വേറെയാണ്..
അതുകോണ്ട് നമുക്കീ കളി നിര്‍ത്തിക്കൂടെ..
അവരായി അവരുടെ പാടായി..

kambarRm said...

ഏത് രാജ്യത്തിനു വേണ്ടിയും സാനിയ കളിക്കുന്നതിൽ തെറ്റ് പറയാനാവില്ല.. ആർക്ക് വേണ്ടി കളിച്ചാലും അത് വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കും എന്നുറപ്പ്.,
ഇനി കളിയെല്ലാം നിർത്തി ഒരു ഉത്തമ ഭാര്യയായി അടങ്ങിയൊതുങ്ങിക്കൂടുന്നതായിരിക്കും സുഖകരമായ ഭാവിക്ക് നല്ലതെന്നാണു എന്റെ വ്യക്തി പരമായ അഭിപ്രായം.
കാത്തിരുന്നു കാണാം.

kambarRm said...

പ്രിയ ടോംസ് സാർ..
നോട്ട് മാലയില്ലാതെ...എന്ന പോസ്റ്റിന്റെ ബാക്കിഭാഗം വായിക്കാൻ ക്ലിക്കിയപ്പോൾ എത്തിയത് സാനിയ നിങ്ങൾ ആർക്കായി റാക്കറ്റ് ഏന്തും എന്ന പോസ്റ്റിലേക്കാണ`..
എന്താ ലിങ്കിന്റെ പ്രോബ്ലമാണോ..
നോട്ട് മാലയില്ലാതെ....എന്നതിന്റെ ബാക്കി ഭാഗം കണ്ടില്ല..
നന്മ നേർന്നു കൊണ്ട്
കമ്പർ..

ജീവി കരിവെള്ളൂർ said...

എന്തു ചെയ്യാം ഇന്ത്യക്കാരെല്ലാം എന്റെ സഹോദരീ സഹോദരന്മാരാണെന്നല്ലേ ചൊല്ലിപ്പഠിച്ചത് .സ്വന്തം രാജ്യത്തെ സഹോദരന്മാരോട് ആത്മാര്‍ത്ഥത കൂടിയതുകൊണ്ടല്ലെ സാനിയ വരനെ അന്വേഷിച്ച് അന്യരാജ്യത്തെത്തിയത് .
ഈ അവസരത്തില്‍ അവര്‍ക്ക് മംഗളം നേരുകയല്ലേ വേണ്ടത് !

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP