Ind disable
Related Posts with Thumbnails

2010-03-28

നോട്ടുമാലയില്ലാതിനി എന്ത് ചെയ്യും...?



നോട്ടുമാല ഇടാന്‍ ഇനി എന്ത് ചെയ്യും...? രാ ഷ്ട്രീയ നേതാക്കള്‍ക്കും അതൊരു ആശ്വാസമായിരുന്നു. പണ്ട് എനിക്ക് ഓര്‍മ്മയുണ്ട് ഒന്നിന്റെയും രണ്ടിന്റെയും നോട്ടുകള്‍ കോര്‍ത്തിണക്കി നെതാകള്‍ക്ക് മാല ചാര്‍ത്തിയിരുന്ന കുട്ടിക്കാലം ഒപ്പോഴും എനിക്ക് വ്യക്തമായി ഓര്‍മ്മയില്‍ നില്‍ക്കുന്നു. അന്ന് നേതാക്കള്‍ക്ക് മാല ചാര്‍ത്താന്‍ ചെറിയ പിരിവുകള്‍ നടത്തിയും തൊഴിലാളികളുടെ കൈയ്യിലുള്ളത് തപ്പിയെടുത്തും അവര്‍ വിനയത്തോടും ബഹുമാനത്തോടും കൂ ടി ആയിരുന്നു അത് ചാര്ത്തിയിരുന്നത്. അതിനു തൊഴിലാളികളുടെ വിയര്‍പ്പിന്റെ മണവും ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ അതെല്ലാം മാറി രാഷ് ട്രീയ നേതൃത്വം അവരുടെ സ്വന്തം ഫണ്ടില്‍ നിന്നും ( മാഫിയക്ളില്‍ നിന്നും, മോതലാളികളില്‍ നിന്നും പിരിച്ച്ചെടുക്കുന്നവ...) വലിയ തുകകള്‍ മുടക്കി പെരിയ നോട്ടുകള്‍ തന്നെ മാലയാക്കി തുടങ്ങിയപ്പോള്‍ കളി കാര്യമായി.പണം കൈമാറുന്നത് വന്മുതലാളിമാര്‍ രഹസ്യമായിട്ടായതിനാല്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഒരുപരിധിവരെ പിടികൊടുക്ക്പെടാതെ എന്ന നിലയില്‍ ആയതിനാല്‍ അത് തടയുക എന്നതും ദുഷ്കരമായ കാര്യമാണ്. ആ മാലകള്‍ ലക്ഷങ്ങള്‍ വില വരുന്നു എന്ന് കൂടി വന്നപ്പോള്‍ അതിനൊരു പരിഹാരം എത്രയും പെട്ടെന്ന് വന്നെത്തുന്നു എന്നത് ഒരു ആശ്വാസമായി തോന്നുന്നു.

രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റും നോട്ടുകള്‍ കൊണ്ടുള്ള മാല ചാര്‍ത്തുന്ന പ്രവണത തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതി ഗൌരവത്തോടു കൂടി തന്നെ കാണുന്നു എന്നത് ഗൗരവമായെടുക്കുന്നു. ഇത്തരക്കാരെ ഗൌരവത്തോടെ തന്നെ നിരീക്ഷിക്കാന്‍ കമ്മീഷന്‍ പ്രത്യേക വിഭാഗത്തിന് രൂപം നല്‍കുന്നതടക്ക്മുള്ള നിലയിലേക്ക് കാര്യങ്ങള്‍ കടന്നിരിക്കുന്നു എന്നത് ഇതിന്റെ പ്രാധാന്യം എത്ര വലുതും ആഴമുള്ളതുമാനന്നു നമുക്ക് മനിസിലാക്കാന്‍ സാധിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.എസ്.പി നേതാവ് മായാവതിക്ക് പാര്‍ട്ടി യോഗങ്ങളില്‍ പ്രവര്‍ത്തകര്‍ പടുകൂറ്റന്‍ {എടുത്താല്‍ പോങ്ങാത്ത്ത്തെന്നു നാട്ടു മലയാളം} നോട്ടുമാലകളണിയിച്ചത് വിവാദമായ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു പുനര്‍ ചിന്തനം കമ്മിഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വരവുചെലവു നിരീക്ഷണ വിഭാഗം രൂപവത്കരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷിയാണ് അറിയിച്ചത്. ഈ വരുന്ന നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഈ സംവിധാനം നിലവില്‍ വരുമെന്നും, രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും വരവുചെലവുകള്‍ സംബന്ധിച്ച രേഖകളും ഈ വിഭാഗം പരിശോധിച്ച് ഉചിതമായ നടപടികള്‍ ഉടനടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

നോട്ടുമാലകളും രാഷ്ട്രീയപാര്‍ട്ടികളുടെ ഫണ്ടിലേക്കുള്ള സംഭാവനയായാണ് കണക്കാക്കുന്നത്. ഈ പണത്തിന്റെ കുത്തൊഴുക്ക് തടയുക എന്ന ഒരു വലിയ ലക്‌ഷ്യം കു‌ടി ഇതിനുട് എന്നത് ഈയവ്സരത്തില് ചിന്തനീയമാണു. ഈ അടുത്തൊന്നും തിരഞ്ഞെടുപ്പുകളൊന്നും ഇല്ലാത്തതിനാല്‍ നോട്ടുമാല ഇടുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമായി കണക്കാക്കാനാവില്ല എന്ന് തന്നെയാണ് മറുപക്ഷത്തിന്റെ വാദം. ഇത്തരത്തിലൊരു നടപടി മുഉലം കുടുങ്ങുക വലിപ്പ ചെറുപ്പമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ കുടുങ്ങും എന്നുള്ളതും അവരെ ഇതില്‍ ഒന്നിപ്പിക്കും എന്നുള്ളത് എടുത്തു പറെയേണ്ട ഒരു നിസ്സാര കാര്യമല്ല. ഇനി മുതല്‍ വരുമാനത്തിന്റെ കണക്കു സമര്‍പ്പിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നോട്ടുമാലകളില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടുത്തണം എന്നുള്ളത് അല്പം പൊള്ളുന്ന കാര്യം കു‌ടിയാണ്.

എന്തായാലും നമ്മള്‍ പൊതുജനങ്ങള്‍ വലിയ ഒരു പിരിവില്‍ നിന്നും തത്കാലം രക്ഷപെടുവാന്‍ പോകുന്നു എന്നുള്ള ചെറുതല്ലാത്ത ആശ്വാസത്തില്‍ മനകണക്കുകള്‍ നെയ്യുന്നത് നല്ല ലക്ഷണമായെ കാണാന്‍ കഴിയു. വരെട്ടെ നമ്മുടെ നാടല്ലെ, എന്നെത്തെയും പോലെ ഇതും കടലാസില്‍ ഒതുങ്ങില്ലന്നാര് കണ്ടു. കാത്തിരിക്കാം.ഒരു പാട് പ്രതീക്ഷയോടെ...

14 comments:

Unknown said...

നോട്ടുമാല ഇടാന്‍ ഇനി എന്ത് ചെയ്യും...?
വരുമാനത്തിന്റെ കണക്കു സമര്‍പ്പിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നോട്ടുമാലകളില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടുത്തണം എന്നുള്ളത് അല്പം പൊള്ളുന്ന കാര്യം കു‌ടിയാണ്.

mini//മിനി said...

മനുഷ്യൻ ഏറ്റവും വിലമതിക്കുന്ന ഈ നോട്ടിനെ മാലയാക്കി അണിയുന്നത് അതിന്റെ വില കുറക്കുകയല്ലെ എന്നൊരു ചിന്ത എനിക്കുണ്ട്.

jayanEvoor said...

ദ ഗ്രേയ്റ്റ് ഇൻഡ്യൻ ഡെമോക്രസി നീണാൽ വാഴട്ടെ!

ഭായി said...

നോട്ടുമാലയല്ലേ നിരോധിക്കാൻ പോകുന്നത്!
നോട്ടുകൊണ്ട് ചെണ്ട് ഉണ്ടാക്കി കൊടുത്താൽ കുഴപ്പമില്ലല്ലോ?! :-)

poor-me/പാവം-ഞാന്‍ said...

അഭിനന്ദനത്തിന്റെ നോട്ടു മാലകള്‍....

പട്ടേപ്പാടം റാംജി said...

ആരെയും പേടിക്കാതെ തന്നിഷ്ടത്തോടെ ജീവിക്കാന്‍ ചിലര്‍ക്കൊക്കെ ഇന്ത്യയില്‍ അവകാശമുണ്ടെന്ന് സ്വയം തെളിയിക്കുന്ന സംഭവങ്ങള്‍.

ഹംസ said...

നോട്ട് മാലയായിരുന്നു പല നേതാക്കളുടെയും സ്വപ്നം

വരയും വരിയും : സിബു നൂറനാട് said...

ഇപ്പൊ ഒരു നോട്ട് മാല...ഇനി ഇങ്ങനെ എന്തെല്ലാം കാണാന്‍ ഇരിക്കുന്നു..!!

Mohamed Salahudheen said...

മാലയും പടക്കവും നോട്ടും എല്ലാം ഇവരുടെ ബലഹീനതകളല്ലേ. രാഷ്ട്രീയക്കദറിനുള്ളിലെ മോഹവല്ലികള്

Balu puduppadi said...

റ്റോംസ്, പണ്ട് നക്സലുകള്‍ ചെരുപ്പുകൊണ്ട് മാലയിട്ടത് ആരെയായിരുന്നു? പണത്തിന് ആര്‍ത്തിയുള്ള അഴിമതി ഉദ്യോഗസ്ഥന്മാരെ. അത് ഒരുതരം ഇകഴ്ത്തല്‍ ആയിരുന്നു. അതുപോലെ പണാധിപത്യത്തിന്റെ ആളുകള്‍ കാണിക്കുന്ന അത്യാര്‍ത്തിയുടെ ലക്ഷണമായി മാത്രം ഇതിനെ കണ്ടാല്‍ മതി. ഇത് സ്വയം വലുതാകലല്ല. ഇത് ഇങ്ങനെയൊക്കെ തന്നെ നടക്കും. ‘അവിടെ’ ആല്‍മരം മുളച്ചാലും അഭിമാനം തന്നെ.

റാം said...

നമ്മുടെ നാട്ടില്‍ പുതിയ നിയമം കൊണ്ടുവരാന്‍ എല്ലാവര്ക്കും വല്ല്യ ശുഷ്കാന്തിയാ
നടപ്പിലാക്കാനാ വിഷമം

റാം said...

നമ്മുടെ നാട്ടില്‍ പുതിയ നിയമം കൊണ്ടുവരാന്‍ എല്ലാവര്ക്കും വല്ല്യ ശുഷ്കാന്തിയാ
നടപ്പിലാക്കാനാ വിഷമം..........

റാം said...

നമ്മുടെ നാട്ടില്‍ പുതിയ നിയമം കൊണ്ടുവരാന്‍ എല്ലാവര്ക്കും വല്ല്യ ശുഷ്കാന്തിയാ
നടപ്പിലാക്കാനാ വിഷമം

Wash'Allan JK | വഷളന്‍ ജേക്കെ said...

അപ്പൊ ബക്കറ്റ് പിരിവും രസീത് അടിച്ചിറക്കി പിരിവും?
അതൊക്കെ വച്ച് നോക്കുമ്പോള്‍ നോട്ടുമാല ഒരു ചിന്ന സംഗതിയല്ലേ? കണക്കാണെങ്കില്‍ എല്ലാത്തിനും വയ്ക്കണം.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP