Ind disable
Related Posts with Thumbnails

2010-03-26

വീണ്ടും ഇരുട്ടിലേക്ക് തന്നെ



ലോഡ് ഷെഡ്ഡിങ് ഇല്ല എന്ന് ആദ്യം പറയുക. പിന്നെ പിടിച്ചു നില്‍ക്കാനാവേതെ കെ.എസ്.ഇ.ബി ജനങ്ങള്‍ക്ക് മുന്‍പില്‍ ഇരുട്ട് തന്നെ ശരണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുന്നു. കാരണം ഞങ്ങള്‍ പാര്‍ട്ടിക്കാര്‍ പറയും ലാങ്കോ പിന്മാറിയത് കൊണ്ടാനിതെല്ലാം ഇപ്പോള്‍ സഭാവിച്ച്ചിരിക്കുന്നത്. ആരാണീ ലാങ്കോ...? സാധാരണക്കാരന് പൊതുവേ ഉണ്ടാകുന്ന ഒരു ചെറിയ സംശയം മാത്രം. വൈകുന്നേരങ്ങളില്‍ അതും പീക്ക് അവറില്‍ 5.60 രൂപ യൂണിറ്റ് നിരക്കില്‍ 56 മെഗാവാട്ട് വൈദ്യുതി നല്‍കാന്‍ ബോര്‍ഡുമായി കരാറുണ്ടാക്കിയിരുന്ന ലാന്‍കോ അതില്‍ നിന്ന് വെള്ളിയാഴ്ച പിന്മാറി. ലോഡ് ഷെഡ്ഡിങ് ഇല്ലാതെ മറ്റു മാര്ഗ്ഗമോന്നുമില്ലാതെ നമ്മുടെ ബോര്‍ഡിന് പിടിച്ചുനില്‍ക്കാനാവില്ലെന്ന സത്യം ഒരു സാധാരണ കെ.എസ്.ഐ.ബി ആരാധകനും അമ്ഗീകരിക്കുകയല്ലതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. പിന്നെയുള്ളത് മണ്ണെണ്ണ വിളക്കില്ഭയം തേടുക എന്നുള്ളതാണ്. വിലകയറ്റം മൂ ലം പൊരുതി മുട്ടിയ നമുക്ക് അതിനും പാങ്ങ്ങ്ങില്ലാ എന്നുള്ളത് മറ്റൊരു സത്യം.




പകല്‍ സമയത്ത് വൈദ്യുതി നല്‍കാനുള്ള കരാറില്‍ നിന്ന് നമ്മുടെ ഭീമാന്‍ റിലയന്‍സും കഴിഞ്ഞയാഴ്ച പിന്‍മാറിയതിനെത്തുടര്‍ന്ന് കേരളത്തിനു ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയില്‍ 148 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ ഇടിത്തീ പോലെ ഉള്ളത് കു‌ടെ പോയത്. എന്ത് ചെയ്യും. ഇരുട്ടത്ത്തിരിക്കുക തന്നെ. ഇതെല്ലാം നമ്മുടെ ഉത്ത്രവാദിത്വമില്ലയെമയ്ക്ക് കിട്ടിയ തിരിച്ചടി എന്ന് കരുതുന്നതാവും ഏറെ ഉചിതം. കാരണം പലതാണ്, ഒന്നാമത് ആവശ്യത്തിലധികം വൈദ്യുതി പാഴാക്കുന്നവരാണ് നമ്മളില്‍ ഭുരിഭാഗവും. ഞാനുപയോഗിക്കുന്നതിനു ഞാന്‍ കാശ് കൊടുക്കുന്നില്ലേ പിന്നെ എന്താനണിത്ര വേവലാതി എന്ന മാനസിക നടപ്പും, ലവന്‍ കുഉടുതല്‍ ഉപയോഗിക്കുമ്പോള്‍ ഞാന്‍ മാത്രം എന്തിനു കുറയ്ക്കണം എന്ന ചിന്താ ഗതി രണ്ടാമത് നമ്മെ ഭരിക്കാന്‍ തുടങ്ങിയതുമാണ് കാര്യങ്ങള്‍ ഇത്ര വരെ ഇപ്പോള്‍ കൊണ്ടെത്ത്തിചിരിക്കുന്നത്. കഴിഞ്ഞ ദിവസം നമ്മുടെ കൊച്ചു സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടത് 56.6 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതോടെ മാര്‍ച്ച്ല്‍ നാം കത്തിച്ചു തീര്ത്തതു വെറും പഴങ്ക്ധയായിരിക്കുന്നു.

മഴക്കാലത്തെ ആശ്രയിച്ചാണ്‌ നമ്മുടെ ജലവൈദ്യുത പ്ദ്ദ്തികളുടെ നടത്തിപ്പും കണക്കു കൂട്ടലുകളും . അവിടെ വരുന്ന പിഴവുകള്‍ തന്നെ നികത്താന്‍ പറ്റാതെ നാറ്റം തിരിയുംപോഴാണ് ഇങ്ങനെയൊരു ഇരുട്ടത്ത്തിരുപ്പു എന്ന് നാം ഓര്‍ക്കണം. ബോര്‍ഡിന്റെ ജലസംഭരണികളിലെല്ലാം കൂടി ഇപ്പോള്‍ 1,776 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. പിന്നെ ഉള്ള ഉപഭോഗത്തിനു നാം എവിടെ പോകും...? ആരുടെ മുന്‍പില്‍ കൈ നീട്ടും...? എവിടെ പോകാന്‍...? എന്ത് ചെയ്യാന്‍...? അതെല്ലേ കെ.എസ്.ഐ.ബി.പറഞ്ഞത് ഇരുട്ടത്ത്തിരിക്കാന്‍. അനുസരിക്കുക തന്നെ. നാം വരുത്തി വെച്ചതിനു നാം തന്നെ അനുഭവിക്കുക എന്നല്ലാതെ മറ്റുള്ളവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും...?

കേന്ദ്ര പൂളില്‍ നിന്ന് കിട്ടുന്ന 8 ദശലക്ഷം യൂണിറ്റും കായംകുളം താപനിലയത്തില്‍ നിന്ന് നാലു ദശലക്ഷം യൂണിറ്റുമാണ് ലഭിക്കുന്നത്. കൊച്ചി ബി.എസ്.ഇ.എസ്. നിലയത്തില്‍ നിന്ന് 3.6 ദശലക്ഷം യൂണിറ്റും കാസര്‍കോട് നിലയത്തില്‍ നിന്ന് 0.1 ദശലക്ഷം യൂണിറ്റും ബോര്‍ഡിന്റെ മറ്റു താപനിലയങ്ങളില്‍ നിന്ന് 2.8 ദശലക്ഷം യൂണിറ്റും കത്തിച്ചു തിമര്‍ക്കുന്നു.മഴ വരട്ടെ എന്നിട്ട് ഇരിട്ടു നീക്കാം എന്ന പിടിച്ച പിടിയിലാണിപ്പോള്‍ കെ.എസ്.ഐ.ബി. രൂക്ഷമായ പ്രതിസന്ധി മറികടക്കാന്‍ വൈകുന്നേരങ്ങളില്‍ അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നു തന്നെയായിരുന്നു ബോര്‍ഡ് നേതൃത്വത്തിന്റെ അഭിപ്രായമെങ്കിലും തല്‍ക്കാലം അതു വേണ്ടെന്നായിരുന്നു നമ്മുടെ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ വന്‍കിട ഉപയോക്താക്കള്‍ക്ക് 25 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനും ഗാര്‍ഹിക ഉപയോക്താക്കളുടെ പ്രതിമാസ വൈദ്യുതി ഉപയോഗ പരിധി 200 യൂണിറ്റായി പരിമിതപ്പെടുത്താനും മാത്രം ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ലാന്‍കോയില്‍ നിന്നുള്ള വൈദ്യുതി കൂടി നിലച്ചതോടെ ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന നിലപാട് ബോര്‍ഡ് പുനഃപരിശോധിക്കുമെന്നു തന്നെയാണ് സൂചനകള്‍.

നമുക്ക് അങ്ങനെ ആശിക്കാം. അതുകൊണ്ട് കുറച്ചു നേരം വൈദ്യുതി ഓഫാക്കി ഇപ്പോഴേ ഇരുട്ടത്തിരുന്നു കൊതുകടി ശീലമാകിക്കൊളൂ. അല്ലെങ്കില്‍ ഇല്ലാത്തത് കൂടി ഇന്‍വെട്ടെരില്‍ ശേഖരിച്ചു വെച്ച്ലോഡ് ഷെഡ്ഡിങ് വന്നാലും ഞങ്ങള്‍ക്കൊന്നുമില്ല എന്നു സര്‍ക്കാരിനെ കോക്ക്രി കുത്തി നമുക്ക് ഇരുട്ടിലിരുന്നു ചിരിക്കാം

3 comments:

Manoraj said...

കരണ്ടിന്റെ ചാർജ്ജ്‌ മാത്രം ലോഡ്‌ ഷെഡിംഗ്‌ വന്നാലും കുറയുന്നില്ല.. കിടപ്പാടം വിൽക്കേണ്ടി വരുമെന്നാ തോന്നുന്നേ..

ഹംസ said...

കുറച്ച് നേരം വൈദ്യുതിഓഫാക്കി കൊതുകു കടികൊള്ളാം .

അതാ നല്ലത്.

sm sadique said...

അനാവശ്യമായി കരണ്ട് കളയുന്ന നമ്മളും കുറ്റക്കാര്‍ തന്നെ ?

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP