Ind disable
Related Posts with Thumbnails

2010-03-10

സ്ത്രീ സംവരണം കാത്തിരുന്നു കിട്ടിയ മുന്തിരി


സ്ത്രീ സംവരണബില്ല് അവസാനം അലമുറകള്‍ക്കും രോധനങ്ങള്‍ക്കും ഒടുവില്‍, ഒന്നരദശകത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സ്ത്രീകള്‍ക്ക്‌ നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷം രാജ്യസഭ കഴിഞ്ഞ ദിവസം പാസാക്കി. ചുരുക്കത്തില്‍ ഇതോടെ ബില്‍ നിയമമാകാനുള്ള ആദ്യത്തെ കടമ്പ കടന്നു എന്ന്‌ പറയാം. കാത്തിരുന്നു കിട്ടിയ മുന്തിരി പോലെ ആകാതിരുന്നാല്‍ നന്നായിരുന്നു. കിട്ടി കഴിയുമ്പോള്‍ പുളിക്കുമോ എന്നാണു തട്ടകത്തപ്പന്റെ പേടിയും ആശങ്കയും. ഇതെല്ലാം കടക്കണമെങ്കില്‍ കടമ്പകള്‍ ഏറെയും മുന്നിലുണ്ട് എന്നുള്ളത് വിസ്മരിച്ചുകൂടാ. എന്നാലും നമുക്കാശ്വസിക്കാം നടക്കില്ലന്നു കരുതിയ ഒരു കാര്യമാണിപ്പോള്‍ നടന്നിരിക്കുന്നത്. അതിന്നാല്‍ ഇത് തട്ടകത്തപ്പന്‍ പടക്കം പൊട്ടിച്ചു തന്നെ ആഘോഷിക്കും.

സ്ത്രീകള്‍ എന്ന് പറയുന്നവര്‍ക്ക് ഇനി തല ഉയര്‍ത്തി പിടിച്ചു ഗമയോടു പറയാം. ഞമ്മളും ഇപ്പോ ഈതാണ്ട് ഒപ്പത്തിനോപ്പമാല്ലെങ്കിലും ഏതാണ്ട് അതുപോലെയൊക്കെ അല്ലെ...? സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിര്‍ണായക വഴിത്തിരിവാകാന്‍ പോകുന്ന ഭരണഘടനാ ഭേദഗതിയും നിയമവുമായിരിക്കും ഇതെന്ന്‌ വ്യക്തമാണ്‌. ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ അടുക്കളയില്‍ കരിപുരണ്ടു ജീ വിതം ഹോമിക്കണ്ടവര്‍ അല്ല എന്ന് നാം തിരിച്ചറിയാന്‍ അല്പം വൈകിയോ എന്ന് തട്ടകത്തപ്പനൊരു സംശയം. അത് ചിലപ്പോ വെറും സംശയം മാത്രവുമാകാം. രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ സ്ത്രീകളുടെ പൂര്‍ണ പങ്കാളിത്തം പ്രയോഗതലത്തില്‍ ഉറപ്പാക്കുകയാണ്‌ നിയമത്തിന്റെ ലക്ഷ്യം. സ്ത്രീയും പുരുഷനും സമന്‍മാരാണെന്ന്‌ അവകാശപ്പെടുമ്പോഴും ഭരണഘടന ഉറപ്പാക്കുന്ന ആ സമത്വം നിത്യജീവിതാനുഭവങ്ങളില്‍ പ്രതിഫലിക്കാറില്ല. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന്‌ പറയുന്നതുപോലെ സമത്വത്തെക്കുറിച്ചുള്ള സങ്കല്‍പവും ഒരു ആദര്‍ശമായി ഭരണഘടനയുടെ മുഖവുരയില്‍ നിര്‍ജീവമായി കിടക്കുകയാണ്‌. തുല്യനീതി ഉറപ്പാക്കണമെങ്കില്‍ ഭരണത്തിന്റെ എല്ലാ തലങ്ങളിലും തുല്യമായ പ്രാതിനിധ്യം അനുപേക്ഷണീയമാണ്‌. അതിനു ഇനിയും എത്ര നാള്‍ നീണ്ട കാത്തിരിപ്പ് വേണ്ടി വരുമോ ആവോ...? ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ നാനാതലങ്ങളില്‍ നിന്ന്‌ സ്ത്രീകള്‍ മാറിനില്‍ക്കേണ്ടിവന്നതു അവര്‍ സാമൂഹികമായി പിന്തള്ളപ്പെട്ടുപോവുകയും കാലക്രമത്തില്‍ ദുര്‍ബലരും ആശ്രിതരുമായി ജീവിക്കേണ്ടിവരികയും അതിനു സമൂഹത്തില് നിന്നും പൂണ്ണമായ പിന്തുണ ലഭിക്കുന്നില്ല എന്ന് കൂ ടി വരുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യം ഇനിയും ഒരുപാടു ദൂരത്തു തന്നെയെന്നു വിധിയെഴുതേണ്ടി വരുന്നു.

സംവരണം എന്ന ആശയം തന്നെ ഉടലെടുത്തത്‌ എന്നാണു...? അതല്പം കൂ ടുതല്‍ ചിന്ത ആവശ്യമായ ഒന്നായി മാറ്റപ്പെടേണ്ടതും പല തലങ്ങളില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി ആവ്ശ്യമായതും ആയ ഒരു വല്ലാത്ത പുലിവാല്‍ പിടിച്ച കേസായി തന്നെ ഫയലില്‍ ഒതുങ്ങാതെ കാകേണ്ടതും നമ്മുടെ കടമയാണ്.

രാഷ്ട്രീയം ഇന്ത്യയില്‍ പുരുഷാധിപത്യ പ്രവര്‍ത്തനമായി മാറിയത്‌ യാദൃച്ഛികമല്ല. പൊതുകാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം വിനിയോഗിക്കാന്‍ പ്രാപ്തിയും അവസരവും ലഭിച്ച പുരുഷന്‍മാരുടെ വേദിയായി രാഷ്ട്രീയം പരിണമിച്ചു. ചെറിയ അപവാദങ്ങള്‍ മാത്രമേ അതിനുണ്ടായിട്ടുള്ളൂ. പ്രതികൂലാവസ്ഥകളെ തരണം ചെയ്ത്‌, പരിമിതികളോട്‌ പടവെട്ടി രാഷ്ട്രീയത്തില്‍ ശോഭിച്ച ചുരുക്കം സ്ത്രീകള്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ഇന്ദിരാ ഗാന്ധി അതിനു നല്ല ഒരു ഉദാഹരണം ആണന്നു തോന്നുന്നു. എന്നാല്‍ അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടും പാരമ്പര്യമായി അടിച്ചേല്‍പ്പിക്കപ്പെട്ട വ്യവസ്ഥിതികള്‍ക്ക്‌ കീഴ്പ്പെട്ടും പൊതുരംഗത്ത്‌ ഉജ്ജ്വലമായി മുഴുകാന്‍ കെല്‍പ്പുണ്ടായിട്ടും അതിന്‌ കഴിയാതെ പോയവരാണ്‌ വമ്പിച്ച ഭൂരിപക്ഷവും എന്ന് തട്ടകത്തപ്പന്‍ സംശയിക്കുന്നു. . ഭരണത്തില്‍ അതിനാല്‍ സ്ത്രീകളുടെ പങ്കാളിത്തം ജനസംഖ്യാനുപാതികമായി നോക്കിയാല്‍ വിരലിലെണ്ണാന്‍ മാത്രമുള്ള ഒന്നായി ചുരുങ്ങി.

വിദ്യാഭ്യാസത്തിനായി ആധുനികലോകം ധാരാളം അവസരങ്ങള്‍ തുറന്നുവെയ്ക്കുമ്പോഴും സ്ത്രീകള്‍ക്ക്‌ അവ പ്രയോജനപ്പെടുത്താന്‍ പൂര്‍ണമായി കഴിഞ്ഞിട്ടില്ല. എങ്കിലും പടിപടിയായി സ്ഥിതിഗതികള്‍ മാറിവരികയാണ്‌. നഗരപ്രദേശങ്ങളിലും കേരളം പോലെ സാമൂഹിക നവോത്ഥാനം സംഭവിച്ച ചുരുക്കം പ്രദേശങ്ങളിലും സ്ത്രീകളുടെ പൊതുസ്ഥിതി ഭേദമാണെങ്കിലും ദേശീയതലത്തില്‍ അവരുടെ ജീവിതാവസ്ഥ ഇപ്പോഴും പരിതാപകരമാണ്‌.താഴെ തട്ടിലുള്ളവരെ മുകള്‍തട്ടിലേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞാല്‍ ഇത് പൂര്‍ണവിജയം കൈവരിക്കും എന്ന് നമുക്ക് കരുതാം. ഈ അവസ്ഥയ്ക്ക്‌ സമൂലമാറ്റമുണ്ടാകണമെങ്കില്‍ ഭരണരംഗങ്ങളില്‍ അവര്‍ക്ക്‌ അര്‍ഹമായ സ്ഥാനവും പരിഗണനയും ലഭിക്കണം. മികച്ച പഠന നിലവാരം ഉറപ്പാകുകയാണ് ആദ്യമായി ചെയ്യേണ്ടതും നടപ്പക്കേണ്ടതും. അതിനു സ്ത്രീകള്‍ തന്നെ സമൂഹമുഖ്യധാരയിലേക്ക് കടന്നു വരേണ്ടത് ആവശ്യമായി വന്നിരിക്കുന്ന ഒരു സമയത്താണ് വനിതാ ബില്‍ പാസായത് എന്ന് കൂടി ചേര്‍ത്ത് വായിക്കപെടെണ്ടാതാണ്.

അന്താരാഷ്ട്ര വനിതാദിനത്തില്‍ ചരിത്രപ്രധാനമായ ബില്‍ പാസാക്കാന്‍ അതിനാല്‍ രാജ്യസഭയ്ക്ക്‌ കഴിയാതെവന്നു. ഒരുദിവസം വൈകിയെങ്കിലും ഇപ്പോള്‍ ബില്ലിന്‌ ഉപരിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്‌. സ്ത്രീ സംവരണം നിയമമാകുന്നതോടെ നമ്മുടെ രാജ്യത്തെ സാമൂഹിക ജീവിതരംഗങ്ങളിലും രാഷ്ട്രീയ മണ്ഡലത്തിലും സംഭവിക്കാന്‍ പോകുന്ന പരിവര്‍ത്തനം വളരെ വലുതാണ്‌. അത് അതിന്റെ രീതിയില്‍ ഉള്‍ക്കൊണ്ട്‌ എല്ലാ രീതിയിലു൦ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നടപ്പാക്കാന്‍ കൂടി ബാധ്യത ഉണ്ട് എന്നുള്ള കാര്യം വിസ്മരിച്ച്ചുകൊണ്ടായിരിക്കരുത്. സ്ത്രീ സമത്വം എന്ന മഹനീയആശയം വിദൂരത്താണെന്ന തോന്നല്‍ ഇപ്പോള്‍ തെല്ലു അകലാത്താണന്ന വിചാരം മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കുന്നു.

7 comments:

Kalavallabhan said...

ദീപസ്തഭം മഹാശ്ചര്യം ....

ശ്രദ്ധേയന്‍ | shradheyan said...

സംവരണ സീറ്റില്‍ പിടിച്ചു മത്സരിപ്പിച്ചു കളഞ്ഞതിനാല്‍ ജയിച്ചു പോകേണ്ടി വരുന്ന തരുണീമണികളെ പേറാനുള്ള ദുര്‍ഭാഗ്യം നമ്മുടെ രാജ്യത്തിനുണ്ടാവാതിരിക്കാന്‍, യുവതീ സമൂഹം ഇപ്പോഴേ നല്ല തയ്യാറെടുപ്പ് നടത്തേണ്ടിയിരിക്കുന്നു.

Unknown said...

സ്ത്രീ സംവരണബില്ല് അവസാനം അലമുറകള്‍ക്കും രോധനങ്ങള്‍ക്കും ഒടുവില്‍, ഒന്നരദശകത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സ്ത്രീകള്‍ക്ക്‌ നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷം രാജ്യസഭ കഴിഞ്ഞ ദിവസം പാസാക്കി.

chithrakaran:ചിത്രകാരന്‍ said...

എല്ലാവര്‍ക്കും സംവരണം നല്‍കുന്നുണ്ട്... ആരും
നിരാശരാകരുത്. 100% സംവരണത്തിനായി അണിചേരുക.
33%സവര്‍ണ്ണ സ്ത്രീ സംവരണം !

ഷൈജൻ കാക്കര said...

പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയപാർട്ടികളും സ്ത്രീസംവരണവിഷയത്തിൽ ഒറ്റകെട്ടാണ്‌. ഇത്രയും ഒത്തൊരുമ്മ മറ്റൊരു വിഷയത്തിലും (ശമ്പള വർദ്ധനവിന്‌ ഒഴിച്ച്‌) കാണാറില്ല എന്നതുകൊണ്ട്‌തന്നെ ഇന്നല്ലെങ്ങിൽ നാളെ ഇത്‌ നിയമാവുകയും എല്ലാ നിയമനിർമാണസഭകളിലും (രാജ്യസഭ ഒഴിച്ച്‌) സ്ത്രീ പ്രാതിനിധ്യം 33.3 ശതമാനമെങ്ങിലുമുണ്ടാകുമെന്ന്‌ നമുക്കാശ്വസിക്കാം. മുൻസീറ്റ്‌ / പിൻസീറ്റ്‌ എന്തായാലും വേണ്ടില്ല, വണ്ടി ഓടിയാൽ മതി.

കൂടുതൽ വായനയ്‌ക്ക്‌

http://georos.blogspot.com/2010/03/333-56.html

33.3% കൂടിയാൽ സംവരണം 56 ശതമാനം?

mini//മിനി said...

സംവരണം സീറ്റിൽ കയറിയാൽ മതിയോ? വല്ലതും പറയാനുള്ള സ്വാതന്ത്ര്യം വേണ്ടെ? ആ സ്വാതന്ത്ര്യം ഉണ്ടെങ്കിലും പറയുമോ? നമ്മുടെ നാടിന്റെ കഷ്ടകാലം.

Unknown said...

@ കലാവല്ലഭാന്‍,
@ ശ്രദ്ദേയന്‍,
മത്സരിക്കാന്‍ ആളില്ലതാവുന്ന ഒരു സന്ദര്‍ഭം കു‌ടി തള്ളിക്കളയാന്‍ പാടില്ലാത്തതാണ്.
@ ചിത്രകാരാ,
നുറ് ശതമാനം സംവരനത്തിനായി കാത്തിരിക്കാം.
@ കാക്കര മാഷെ,
ശരിയാണ് പറഞ്ഞത്, അവരുടെ ആവശ്യമുള്ള കാര്യത്തിനു ഒന്നിച്ചു നിന്നില്ലേല്‍ പിന്നെന്നാത്തിനാ അവര്‍ രാഷ്ട്രീയമ കൊണ്ട് നടക്കുന്നത്
@ മിനീ,
പറയും.. എന്നതാന്നോ, സ്വന്തം കാര്യം.

എല്ലാവര്‍ക്കുമോരുപാട് നന്ദി.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP