Ind disable
Related Posts with Thumbnails

2010-03-09

അഴീക്കോടാണു താരം



മംഗളത്തില്‍ ഞാന്‍ ഈ വാര്‍ത്ത വായിച്ചപ്പോള്‍ ശരിക്കും ചിരിച്ചുപോയി . വാര്‍ത്ത എതാന്നല്ലെ, നമ്മുടെ അഴീക്കോട് മാഷ്‌ വിഗ്ഗ് ധരിച്ചിരിക്കുന്നതായി വന്ന വാര്‍ത്ത. ഇപ്പോള്‍ ബൂലോഗം മുഴുവനും ചര്‍ച്ചാ വിഷയമായിരിക്കുന്ന ഒരു കാര്യവും മമ്മൂട്ടിക്കെതിരെയു൦ മോഹന്‍ലാലിനെതിരെയും അഴീക്കോടു മാഷ്‌ നടത്തിയ പ്രസ്താവനയും അതിനെതിരെ ഫാന്‍സ് അസോസിയേഷന്‍ പ്രതികരിച്ചതും എല്ലാം നാം കണ്ടു കഴിഞ്ഞ കാര്യമായത് കൊണ്ട് ഇതിന്റെ പുതുമ വര്‍ദ്ധിക്കുകയും ചെയ്തുവെന്ന് തന്നെ കരുതാം. കാരണം വിഗും കൂളിംഗ്‌ ഗ്ലാസും വച്ച അഴീക്കോടിന്റെ ചിത്രമാണ്‌ ഇമെയിലുകളില്‍ അതിവേഗം അനസ്യൂത ൦ പോസ്റ്റു ചെയ്യുകയും ചെയ്യുന്നത് . അങ്ങിനെ വാര്‍ത്തയ്ക്കു പിന്നാലെ ദാ വരുന്നു പതിവുപോലെ മെയില്‍.


ഇത് പടച്ചു വിട്ടവന്‍ ഒന്നുകില്‍ മോഹന്‍ലാല്‍ ഫാനോ, മമ്മൂട്ടി ഫാനോ ആണന്ന കാര്യത്തില്‍ രണ്ടു തര്‍ക്കമില്ല. ഇത് ഇത്ര മനോഹരമായി നിര്‍മ്മിച്ചവനെയും കുറ്റം പറയാന്‍ പറ്റില്ല, വിഗു വച്ചാല്‍ താന്‍ മോഹന്‍ലാലിനെക്കാള്‍ സുന്ദരനാകുമെന്ന അഴീക്കോടിന്റെ പ്രസ്‌താവനയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയും വന്നു. അതും ഇത്ര സുന്ദരനായി അഴീക്കൊടു മാഷിനെ മാഷ്‌ പോലും ചിന്തിച്ചു കാണില്ല.

തിലകന്‍ പ്രശ്‌നത്തിനിടെയാണ്‌ മോഹന്‍ലാലിനെതിരേയും മമ്മൂട്ടിക്കെതിരേയും അഴീക്കോട്‌ വെണ്ടാത്തയിടത്ത് തല വെച്ചതെന്ന് നമുക്കെല്ലാമറിയാം . കൂളിംഗ്‌ ഗ്ലാസ്‌ മാറിമാറി വച്ചാല്‍ ആരും മഹാനടനാകില്ലെന്നായിരുന്നു മമ്മൂട്ടിയെക്കുറിച്ചുള്ള മാഷിന്റെ തുറന്നടി. മോഹന്‍ലാല്‍ വിഗു വച്ച വയസ്സ്നാനെനെന്നായിരുന്നു ലാലിനെതിരേ ആക്ഷേപം ഉന്നയിച്ചത് . ഇതില്‍ കുപിതനായ ഫാന്സുകാരന്‍ ഉടന്‍ തന്നെ മറുപടിയും കൊടുത്തു.



മാഷ്‌ പറഞ്ഞത് ശരിയാ.വിഗു വച്ചപ്പോള്‍ മാഷ്‌ മോഹന്‍ലാലിനെക്കാള്‍ സുന്ദരനാകുമെന്നു ചുമ്മാ പറഞ്ഞതാല്ലന്നു ബോധ്യപ്പെട്ടു. എന്ത് തന്നെയായാലും തട്ടകത്തപ്പന് കാര്യമെല്ലാം ഇഷ്ട്ടായി . ഭേഷായി.
പക്ഷെങ്കില്‍ കേരളം സമസ്തം ആദരിക്കുന്ന അഴിക്കോട് മാഷിനെ അപമാനിക്കുന്നതിനു തുല്യമായി പോയി എന്നാനഭിപ്രായം. ഫാന്സുകാരെ അവരുടെ നിലയ്ക്ക് നിര്‍ത്താന്‍ നടന്മ്മാര്‍ക്കും ചുമതലയുണ്ട്.
എന്തെന്നാല്‍ ഇതുമൂലം താരരാജാക്കന്മ്മാരായ നിങ്ങള്‍ക്ക് ഒരു പേര് ദോഷം വരരുതെന്നാണ് തട്ടകത്തപ്പന്റെ ആഗ്രഹം.

അതുകൊണ്ട് ഇത്രയും കുറിച്ചുവന്നു മാത്രം.
എല്ലാം ശുഭ പര്യാവസാനിക്ക്ട്ടെയെന്നു എല്ലാവരും ഒരുമിച്ചു പ്രത്യാശിക്കാം

9 comments:

Martin Tom said...

Ha ha !! Vaartha kandu Njaanum chirichu poyi

jayanEvoor said...

അപ്പോ അഴീക്കോട് പറഞ്ഞതു ശരിയാണല്ലേ!

എന്തൊരു ഗ്ലാമർ!!

കൊടു കൈ!!

Anonymous said...

ഇതൊക്കെ ഓരോരോ കോമഡികള്‍ അണ്ണാ ..... ഗ്രാഫിക്സ് അല്പം അറിയാവുന്ന ആര്‍ക്കും ഇങ്ങനെ ഒപ്പിയ്ക്കാം ...വേണമെങ്കില്‍ തട്ടകത്തപ്പനെ ഞാന്‍ തൊണ്ണൂറു വയസായ പല്ലില്ലാത്തപ്പനാക്കി തരാം...ഹ..ഹ...

ശ്രീ said...

ഒരു വിവാദവുമില്ലാതെ പോലും പലരെയും ഷേപ്പ് മാറ്റി എത്രയോ മെയില്‍ ഫോര്‍വേഡുകള്‍ വരുന്നു. പിന്നെയാണോ ഇത്?
:)

akhi said...

മാഷിന്റെ പല അഭിപ്രായങ്ങളും വെണ്ടത്ര ഏല്ക്കാതെ പോ‍യപ്പോള്‍ മോഹന്‍ ലാലിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ഏറ്റു.

പട്ടേപ്പാടം റാംജി said...

ശരിതന്നെ.
വിഗ്ഗ് വെച്ചപ്പോള്‍ എന്തൊരു ശേല്...
ഇതുപോലെ തന്നെ അവരും അല്ലെ അണ്ണാ...
എന്തായാലും
മഹാനടന്മാരുടെ
ഗ്ലാമര്‍ രഹസ്യം ജനങ്ങള്‍ക്കറിയാന്‍ പറ്റി...!!

ഹംസ said...

സംഗതി എന്തൊക്കയാണേലും വിഗ്ഗും കൂളിങ് ഗ്ലാസും വെച്ചപ്പോള്‍ എന്തൊരു മൊഞ്ചാ കാണാന്‍ .. കൊച്ചുകള്ളന്‍ അടുത്ത ഏതെങ്കിലും കൌമാര സിനിമകളില്‍ നായകനായും വരുമായിരിക്കും .

Minesh Ramanunni said...

ഇനി നമ്മുടെ സിംഹ താരങ്ങള്‍ മേയ്കപ് ഇല്ലാതെ വരുന്ന പടവും കുടി ഒന്ന് കാണിക്കണം
എന്നാല്‍ സന്തോഷമായി ഗോപിയേട്ട..! അഴിക്കോടിനെ സമ്മതിക്കണം . അങ്ങോര്‍ക്ക് മാത്രമേ നമ്മുടെ അഴകിയ രാവനന്മാര്‍ക്കെതിരെ ഇങ്ങനെ പറയാനുള്ള ചങ്കുറ്റം ഉള്ളു. അതിനി ഫാന്‍സ്‌ കുട്ടിക്കുരങ്ങന്മാര്‍ കിടന്നു കരഞ്ഞിട്ടു കാര്യമില്ല.
എത്രകാലം മേയ്കപ് ഇവരെ രക്ഷിക്കും എന്ന് കാത്തിരുന്നു കാണാം . കാലം ഇനിയും നമുക്കുമുന്നില്‍ ഉണ്ടല്ലോ..!

.. said...

..
ലോകം പോണ പോക്കേ, ഒരു പണിയും ഇല്ലാത്തോര്‍ക്ക് എന്തെല്ലാം സമയം കൊല്ലി പരിപാടികള്‍..!
..

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP