Ind disable
Related Posts with Thumbnails

2010-01-07

വീണ്ടും ഇളിഭ്യരായി ജനങ്ങള്‍

മരം തുടങ്ങിയപ്പോഴേ നമുക്കറിയാം അവസാനം പാവം ജനങ്ങള്‍ തന്നെ എന്നെത്തെയും പോലെ മണ്ടരാകുമെന്ന് (അല്ലങ്കിലും മണ്ടര്‍ തന്നെയാണന്ന് പലതവണ തെളിയിച്ചതും ആണല്ലോ.) അത്‌ വീണ്ടും ആവര്‍ത്തിച്ചു എന്ന് മാത്രം. ജനങ്ങളുടെ കണ്ണില്‍ പെടിയിട്ട് സര്‍ക്കാരും (അത് വലതായാലും ഇടതായാലും കണക്കാ..) ബസ്സുടമകളും തമ്മിലുള്ള ഒത്ത് കളിയാണന്നതില്‍ സാധാരണ ജന്മ് സംശയിക്കുന്നതില്‍ ആരെ കുറ്റം പറയാനാകും. അങ്ങനയല്ലെ നമ്മുടെ നാട്ടിലെ കാര്യങ്ങളുടെ ഒരു പോക്കേ {ഒരുപോക്കെന്ന് ജന സംസാരം}

പതിവുപോലെ സ്വകാര്യ ബസ്സ്‌ സമരം ഇന്നു പിന്‍വലിച്ചു.ഹൊ! ഇവര്‍ക്കെന്തൊക്കെ സാധിച്ചു.പൊതുജനമെന്ന പേരില്‍ അറിയപ്പെടുന്ന സാധാരണ ജനങ്ങളെ(അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നു കരുതാം;ഇവിടെ ജനങ്ങളെ പലതട്ടില്‍ കാണുന്നതുകൊണ്ട്‌ ഇങ്ങനൊരു പദം ഉപയോഗിച്ചു കണ്ടിട്ടുള്ള ഇടങ്ങള്‍ ഒട്ടും കുറവല്ലല്ലോ?) വലയ്‌ക്കാവുന്നത്ര വലച്ചു.സ്വകാര്യ ബസ്സ്‌ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞു!.ബസ്സോടിക്കാതിരുന്നതിനു കാരണം കാണിക്കണം എന്നു പറയാന്‍ കഴിഞ്ഞു(അവര്‍ക്കുമാത്രം കാരണം അറിയില്ലയിരിക്കും!).പെര്‍മിറ്റ്‌ റദ്ദുചെയ്യുമെന്നു ഭീഷണി മുഴക്കി...അങ്ങനെ നീളുന്നു ജനകീയ സര്‍ക്കാറിന്റെ വിക്രിയകള്‍(ജനങ്ങള്‍ തിരഞ്ഞെടുത്തതുകൊണ്ട്‌ അങ്ങനെ വിളിക്കാമല്ലോ?).അങ്ങനെ പേടിച്ചരണ്ട ബസ്സുമുതലാളിമാര്‍ സമരത്തില്‍നിന്നു പിന്മാറി. ജനനേതാക്കളുടെ ജനസമ്മതി വര്‍ദ്ധിക്കാന്‍ ഇതില്‍പരം എന്തു വേണം? കോടതി ഇടപെട്ടതോട് കൂടി എല്ലാം വേഗത്തിലുമായി. നിരക്ക് വര്‍ദ്ധന വരുന്നുണ്ട്‌,നിങ്ങള്‍(പൊതുജനങ്ങള്‍), ഞങ്ങള്‍(ഭരണാധിപര്‍) പറഞ്ഞതുമാത്രം അനുസരിച്ചാല്‍ മതി(ഞങ്ങള്‍ എന്തു പറയണമെന്നു അവര്‍ രുമാനിച്ചോളും!).സ്വകാര്യവത്‌കരണത്തിനും മുതലാളിത്തത്തിനും എതിരായി നിലകൊണ്ടിട്ടുള്ളവര്‍പോലും ഈ വിധം പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ അല്‌പമെങ്കിലും ആവലാതികളും അലവലാതിത്തരങ്ങളും പറയാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ?

ഇത്രയൊക്കെ ആണെങ്കിലും പൊതുജനങ്ങളെ യാത്രാദുരിതം ബാധിക്കാതിരിക്കാന്‍ കുറച്ചൊന്നുമായിരിക്കില്ല സര്‍ക്കാര്‍ ബുദ്ദിമുട്ടിയിരിക്കുന്ന്‌ കൂടി നാം തിരിച്ചറീയണം. എത്ര ആനവണ്ടീകളാണ്‌ (എന്റെ കുട്ടികാലത്ത് അങ്ങനെയാണ്‌ നമ്മുടെ കെ.എസ്.ആര്‍.ടി.സി ബസ്സുകളെ വിളിച്ചിരുന്നത്) നിരത്തിലിറക്കിയതു (രാജവാഴ്‌ച കാലയവനികക്കുള്ളില്‍മറഞ്ഞെങ്ങിലും അത്രത്തോളം പഴക്കമുള്ള ബസ്സുകളാണല്ലോ നമ്മുടെ സംസ്ഥാനത്തിനുള്ളത്‌) നാല്‌പതു സ്വകാര്യ ബസ്സുകള്‍ ഓടിയിരുന്ന വഴിയ്‌ലൂടെ നാലു സര്‍ക്കാര്‍വണ്ടിയെങ്കിലും ഓടിച്ചല്ലോ.അവയെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ സഹായിച്ച സാരഥികള്‍ക്കു ഓരോ പൊന്നാടയില്ലെങ്കിലും ഓരോ തോര്‍ത്തുമുണ്ടെങ്കിലും കൊടുത്താദരിക്കേണ്ടതാണ്‌.എരിതീയില്‍ എണ്ണ പോലെ ,നഷ്ട്‌ത്തിലോടുന്ന ട്രാന്‍സ്‌പോര്‍ട്‌ കോര്‍പറേഷന്‌ അതിന്റെ തോത്‌വര്‍ദ്ധിക്കാനെന്നവണ്ണം ആരംഭിച്ച low floor ബസ്സുകള്‍ ഈ കാലയളവില്‍ കാര്യക്ഷമമായി സര്‍വീസ്‌ നടത്തിയിരുന്നെങ്കില്‍ നഗരവാസികള്‍ക്കെങ്കിലും കച്ചിതുരുമ്പ് കിട്ടിയത്പോലായേനേ.നഗരയാത്ര ഒരുപരിധിവരെയെങ്കിലും സുഗമ(ദു:സ്സഹ)മാക്കാന്‍ അവയ്‌ക്കു കഴിഞ്ഞേക്കുമായിരുന്നു.ശ്വാസം വലിക്കാന്‍പോലും കഴിയാത്തവന്‍ മൂക്കില്‌പൊടിവലിക്കാനെങ്കിലും ശ്രമിച്ചല്ലോന്നു സമാധാനിക്കാം.

കാലാകാലങ്ങളില്‍ ഉണ്ടാകുന്ന ചിലവുകള്‍ക്കനുസൃതമായി നിരക്കുവര്‍ദ്ധന എല്ലാ മേഘലയേയും ബാധിക്കുമെന്നറിയാത്തവര്‍ ഇന്നിവിടെ ഉണ്ടാകുമെന്നു വിശ്വസിക്കാന്‍ വയ്യ.എത്ര ബുദ്ദിമുട്ടുള്ളവരായാല്‍പോലും സാഹചര്യത്തിനനുസരിച്ചു മാറുകയാണല്ലോ പതിവ്‌.അല്ലാതെ ഈ അവസ്ഥയ്‌ക്ക്‌ മാറ്റം വരുത്തുവാന്‍ ഒരു വ്യവസ്ഥിതിക്കൊ,നേതാവിനൊ കഴിയാറില്ല;അതില്‍ പരാതി തോന്നേണ്ട കാര്യം ഉണ്ടെന്നും തോന്നുന്നില്ല.പിന്നെ എന്തിനുവേണ്ടിയാണീ പ്രഹസനങ്ങള്‍? കാലാനുസൃതമായുള്ള പഠനങ്ങളിലൂടെ അതങ്ങു സാധിച്ചാല്‍പോരെ; ഞ(നി)ങ്ങള്‍ക്കു വേണ്ടി ഞങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നിങ്ങള്‍ എന്തിനീ ക്രൂരത ഞങ്ങളോടു കാട്ടുന്നൂ,ഒഴിവാക്കിക്കൂടെ കാലഹരണപ്പെട്ട ഈ തന്ത്രങ്ങള്‍.... കാത്തിരിക്കാം നമുക്ക്‌ അടുത്ത സ്വകാര്യ ബസ്സ്‌ സമരത്തിനായി.. എന്നാലും നമുക്കാശ്വസിക്കാം നിരക്കി കൂട്ടി പണ്ടാരമടങ്ങിയാല്‍ എന്താ ഈ നശിച്ച സമരമാമാങ്കം തത്കാലത്തേക്കെങ്കിലും ഒന്ന് പിന്‍ വലിച്ചല്ലോ..!! സാധാരണക്കാരായ നമുക്കാശ്വസിക്കാന്‍ ഇങ്ങ്നെ ചില ചെപ്പടി വിദ്യകളെങ്കിലും നമ്മുടെ ഭരണസമര്‍ത്ഥന്‍മ്മാര്‍ ചെയ്യുന്നുണ്ടല്ലോയെന്ന് ആശ്വസിച്ച് കാലം കഴിക്കാം.

ഒന്ന് കൂടി ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയെന്ന് പറയുന്നത് പോലെ നമ്മുടെ കാര്യം പറയാന്‍ ഇത്തവണയും പതിവുപോലെ ആളില്ലന്നുള്ള വിഷമമൊന്നും കേരളജനതയ്ക്ക് വേണ്ടാ. മറ്റാരുമല്ല നമ്മുടെ സാക്ഷാല്‍ പ്രതിപക്ഷം. ഇപ്പോ ആശ്വാസം ദീര്‍ഘശ്വാസ്മായില്ലേ..പിന്നെന്തു വേണം നമുക്ക്..ഇത്രയൊക്കെ പോരെ..

ശേഷം ഇനി അടുത്ത സമരകാലത്ത്...

1 comment:

Dr. Indhumenon said...

എല്ലാരും കൂടി ഉള്ള ഒത്തുകളിയാണ്‌. അതില്‍ പാവം ജനങ്ങള്‍ എപ്പോഴും വിഡ്ഡികള്‍..

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP