Ind disable
Related Posts with Thumbnails

2009-12-15

കവിത പ്രമോട്ട് ചെയ്താല്‍ എന്താ ഇങ്ങള്‍ക്കുള്ള കൊയപ്പം..?

വിതകള്‍ എഴിതുന്നവര്‍ അല്ലങ്കില്‍ കവികള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു കാലമാണല്ലോ ഇപ്പോള്‍. എഴുതുന്നതെല്ലാം എല്ലാവരും വായിക്കണം എന്നുമില്ല. അങ്ങനെ വരുമ്പോള്‍ എഴുതിയ കവിതകള്‍ക്ക് വായനക്കരെ ഉണ്ടാക്കുക എന്ന ബാദ്ധ്യത കൂടി എഴുത്തുകാരന്റെ മേല്‍ വന്ന് ഭവിക്കുന്നു. കവിതയെ സ്നേഹിക്കുന്നവര്‍, കവിത വായിക്കുന്നവര്‍ എന്നിവരുടെ ഇടയിലേക്ക് താന്‍ എഴുതിയ കവിതകളും എത്തണം എന്നുള്ളത് ഭൂമി മലയാളത്തില്‍ അനുവദിച്ച് കിട്ടിയിട്ടുള്ള കൊച്ച് അവകാശങ്ങളുടെ കൂട്ടത്തില്‍ പെടുത്തുന്നതിനോട് എല്ലാ കവികള്‍ക്കും അവകാശമുണ്ട് എന്ന് ഈയുള്ളവന്‍ കരുതുന്നു. വായനക്കരെ പ്രമോട്ട് ചെയ്യിച്ച് തന്റെ കവിതകള്‍ക്കും ഒരിടമുണ്ടാക്കുക, അതിനൊരു ആസ്വാദനക്കുറിപ്പ് ലഭിക്കുക, കുഞ്ഞ് അഭിപ്രായമായാല്‍ പോലും അത് നല്‍കുന്ന സംതൃപ്തി ഒന്ന് വേറെ തന്നെയാണന്ന് പരമ്പരാഗതംഅഅയി വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരുടെ മാങ്ങാത്തലയില്‍ കയറുമോ എന്നും അറിയില്ല.

കവിത വായിച്ചിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടെയല്ല ഇതിവിടെ കുറിക്കുന്നത്. നല്ല കവിതയ്ക്ക് എന്നും നല്ല വായനക്കാര്‍ ഉണ്ട് എന്നുള്ളതും പരസ്യമായ രഹസ്യം. പക്ഷേ അതല്ലലോ ഇവിടുത്തെ സമസ്യ. കവിത പ്രമോട്ട് ചെയ്യപ്പെടുന്നതില്‍ അസൂയപ്പെടുന്ന ചില നരാധമന്മ്മാര്‍ അത് പാടില്ല എന്ന് ശക്തിയുക്തം കിടന്ന് അലമുറയിടുമ്പോള്‍ {വെറും വെരളിത്തരം} അത് അപ്പാടെ കേട്ടിരിക്കുക ആസാദ്ധ്യമായത് കൊണ്ടാണീ കുറിപ്പ് എഴുതുന്നത്. അലമുറയിടുന്നവരും കവിതകള്‍ എഴുതുന്നവാരാണന്നത് ചിരിയ്ക്ക് വകമല്‍കുകയും ചെയ്യും.അവരുടെ കുന്ത്രാണ്ടക്കവിതകള്‍ വായിക്കാന്‍ ആളില്ലാത്ത്തിനാല്‍ വായിക്കപ്പെടുന്നവരുടെ നേരെ അസൂയപ്പെട്ടിട്ട് വല്ല കാര്യവുമുണ്ടോ..? അല്ലാ അറിയാന്‍ മേലാത്തത് കൊണ്ട് ചോദിച്ച് പോകുകയാ കൂട്ടുകാരെ.. കവിത പ്രമോട്ട് ചെയ്താല്‍ എന്താ ഇങ്ങള്‍ക്കുള്ള കൊയപ്പം..ഇനി ഇങ്ങനെയുള്ളവരുടെ വേവലാതി അകറ്റാനായീ ഒരു ഒറ്റമൂലിയുണ്ട്..

സ്വന്തം കവിതകള്‍ മാത്രം വായിക്കുക. അപ്പോള്‍ വേഅവലാതി വേണ്ടല്ലോ..!!
ത്ന്റെ പീറക്കവിതയേക്കാള്‍ എന്ത്കൊണ്ടും നല്ല കവിതകള്‍ വായിക്കുന്നുവെന്നതില്‍ കരഞ്ഞ് ഇല്ലാത്ത അസുഖം വരുത്തിവെയ്ക്കണോ..?

സുഹൃത്തേ, നല്ല കവിതകള്‍ക്ക് എന്നും നല്ല വായനാക്കാര്‍ ഏറെ ഉണ്ടാവും. അത് വേവലാതിപ്പെടുന്ന താങ്കളുടേതായാലും ആരുടേതായാലും എന്ന് സദയം മനിസില്ലാക്കുക.

2 comments:

അരുണ്‍ കൊട്ടിയം said...

എന്താ ചേട്ടാ..പ്രശ്നം..ഇത്ര ചൂടാകാന്‍..?

Unknown said...

എന്റെ പ്രിയ സ്നേഹിതന്‍
ശ്രീ. കുഴൂര്‍ വിത്സന്‍ കവിത പ്രമോട്ട് ചെയ്യുന്നു എന്നൊരാക്ഷേപത്തിനുള്ള {ആരോപണത്തിനുള്ള} മറുകുറി..അത്രയേയുള്ളൂ..!!

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP